Latest News

ഞാന്‍ എന്ന വ്യക്തി ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍ അതിനെല്ലാം കാരണം ശ്രീനി ചേട്ടനാണ്; അദ്ദേഹത്തിന്റെ മാറ്റം കണ്ട സന്തോഷത്തിലാണ് പോസ്റ്റ് ഇട്ടത്; ധ്യാനിനോട് ചോദിച്ചിട്ടാണ് ഫോട്ടോ പങ്കുവെച്ചത്; അന്ന് പലരും കുറ്റപ്പെടുത്തി; സ്മിനു സിജോക്ക് പറയാനുള്ളത്

Malayalilife
 ഞാന്‍ എന്ന വ്യക്തി ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍ അതിനെല്ലാം കാരണം ശ്രീനി ചേട്ടനാണ്; അദ്ദേഹത്തിന്റെ മാറ്റം കണ്ട സന്തോഷത്തിലാണ് പോസ്റ്റ് ഇട്ടത്; ധ്യാനിനോട് ചോദിച്ചിട്ടാണ് ഫോട്ടോ പങ്കുവെച്ചത്; അന്ന് പലരും കുറ്റപ്പെടുത്തി; സ്മിനു സിജോക്ക് പറയാനുള്ളത്

ലയാളികളുടെ ഇഷ്ട താരമാണ് സ്മിനു സിജോ. സ്മിനു എന്ന പേരിലുമധികം സ്ലീവാച്ചന്റെ പെങ്ങള്‍ അന്നേച്ചി എന്നു പറഞ്ഞാല്‍ തീര്‍ച്ചയായും ആളെ മനസിലാകും. കാരണം ആ ഒറ്റ കഥാപാത്രത്തിലൂടെയാണ് സ്മിനു പ്രേക്ഷകരുടെ സ്വന്തം അന്നയായി മാറിയത്. ഓപ്പറേഷന്‍ ജാവ, ഭ്രമം, മെമ്പര്‍ രമേശന്‍ തുടങ്ങിയ സിനിമകള്‍ക്കു ശേഷം കെട്ട്യോളാണ് എന്റെ മാലാഖയില്‍ അഭിനയിക്കുകയും തുടര്‍ന്ന്  നിരവധി അവസരങ്ങള്‍ സ്മിനുവിനെ തേടിയെത്തി. അവയെല്ലാം ഗംഭീരമായി സ്‌ക്രീനില്‍ അവതരിപ്പിക്കുകയും ചെയ്തു സ്മിനു.

മോഹന്‍ലാല്‍ നായകനാകുന്ന ആറാട്ട്, പ്രിയന്‍ ഓട്ടത്തിലാണ്, മെമ്പര്‍ രമേശന്‍ വാര്‍ഡ് ഒമ്പത് തുടങ്ങിയവയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ സ്മിനുവിന്റെ പുതിയ  സിനിമകള്‍. വളരെ ചെറിയ സമയംകൊണ്ട് തന്നെ ഇത്രയേറെ സിനിമകളില്‍ അഭിനയിക്കാന്‍ സ്മിനുവിന് കഴിഞ്ഞു.

ശ്രീനിവാസനെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം അദ്ദേഹത്തിന്റെ രോഗാവസ്ഥയെക്കുറിച്ച് പങ്ക് വച്ച് സ്മിനുവിന്റെ കുറിപ്പും ചിത്രവും ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ഇപ്പോള്‍ അതേക്കുറിച്ച് സ്മിനു വ്യക്തമാക്കിയിരിക്കുകയാണ്.


ഞാന്‍ ഒന്നും ഓര്‍ത്തിട്ടല്ല ശ്രീനിചേട്ടനൊപ്പമുള്ള ഫോട്ടോ സോഷ്യല്‍മീഡിയയില്‍ ഇട്ടത്. അദ്ദേഹത്തിന്റെ ബാഹ്യമായ സൗന്ദര്യത്തിന് അപ്പുറം ശ്രീനിചേട്ടന് വന്ന മാറ്റം കണ്ട് സന്തോഷം തോന്നിയാണ് അന്ന് ഞാന്‍ ആ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്.'അദ്ദേഹത്തെ കണ്ടപ്പോള്‍ ഞാന്‍ ഉള്ളുകൊണ്ട് ഒരുപാട് സന്തോഷിച്ചിരുന്നു. ധ്യാനിനോട് ചോദിച്ചിട്ടാണ് ഫോട്ടോ പങ്കുവെച്ചത്. ഞാന്‍ ഫോട്ടോ പങ്കുവെക്കും മുമ്പ് അദ്ദേഹം അമ്മയുടെ ഷോയിലൊക്കെ വന്നിരുന്നു.'


ഞാന്‍ എന്ന വ്യക്തി ഇന്ന് ഇവിടെ ഇരിക്കുന്നുണ്ടെങ്കില്‍ അതിനെല്ലാം കാരണം ശ്രീനി ചേട്ടനാണ്. ശ്രീനി ചേട്ടനിലാണ് ഞാന്‍ ദൈവത്തെ കണ്ടത്. ആ സന്തോഷം കൊണ്ടാണ് അന്ന് ആ ഫോട്ടോ ഞാന്‍ പങ്കുവെച്ചത്. ചിലര്‍ ഞാന്‍ ശ്രീനിചേട്ടന്റെ ഫോട്ടോ പങ്കുവെച്ചപ്പോള്‍ ശരിയാണെന്ന് പറഞ്ഞ് സന്തോഷം അറിയിച്ചു.'മറ്റ് ചിലര്‍ തെറ്റാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തി. വിമലാന്റിക്കും വിനീതിനുമൊക്കെ എങ്ങനെയായിരിക്കും ഫീല്‍ ചെയ്തിട്ടുണ്ടാവുക എന്ന് ആലോചിച്ച് വിഷമമായിരുന്നു. പക്ഷെ ധ്യാന്‍ കട്ട സപ്പോര്‍ട്ടായിരുന്നു. ശ്രീനി ചേട്ടനപ്പുറം വിമലാന്റിയോടാണ് എനിക്ക് സ്‌നേഹം കൂടുതല്‍.'

കാരണം ഇത്രയേറെ സൗഭാഗ്യങ്ങള്‍ക്കിടയില്‍ നിന്നിട്ടും ഒന്നിലോട്ടും ഇറങ്ങി വരാതെ ആ മക്കളുടേയും ഭര്‍ത്താവിന്റേയും നിഴലായി എപ്പോഴും നില്‍ക്കുന്ന സ്ത്രീയാണ്. ഒരു മോളോടുള്ള സ്‌നേഹം എന്നും എന്നോട് വിമലാന്റി കാണിച്ചിട്ടുണ്ട്. എപ്പോള്‍ വിളിച്ചാലും സംസാരിക്കും' സ്മിനു സിജോ പറഞ്ഞു. 

ലൂയിസാണ് സ്മിനുവിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. നവാഗതനായ ഷാബു ഉസ്മാന്‍ കോന്നിയാണ് സിനിമയുടെ  കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. സായ്കുമാര്‍, ജോയ് മാത്യു, മനോജ് കെ ജയന്‍, ഡോ.റോണി, അജിത്ത് കൂത്താട്ടുകുളം, സന്തോഷ് കീഴാറ്റൂര്‍, രോഹിത്, അല്‍സാബിദ്, ആദിനാട് ശശി, ലെന, നിയ വര്‍ോഗീസ്, മീനാക്ഷി, ആസ്റ്റിന്‍ എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

Read more topics: # സ്മിനു സിജോ
sminu sijo open up about sreenivasan family

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES