ഒരു കാലത്ത് നായികയായി തെന്നിന്ത്യയില്‍ തിളങ്ങിയ നടിയാണ് സിത്താര. സൂപ്പര്‍താര ചിത്രങ്ങളില്‍ ഗ്രാമീണസൗന്ദര്യത്തിന്റെ മുഖവുമായി എത്തി മലയാളത്തിന്റെ മനം കവര്‍ന്ന ഈ താര സുന്ദരി ഒരു സമയത്ത് സിനിമ ഉപേക്ഷിച്ചു. നീണ്ട ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയ രംഗത്തേയ്ക്ക് തിരിച്ചെത്തി. കാവേരി കഴിഞ്ഞ് ജി അരവിന്ദന്‍ സംവിധാനം ചെയ്ത ഒരിടത്ത് എന്ന സിനിമയിലൂടെ സിത്താര വീണ്ടും മലയാളത്തില്‍ സജീവമായത്.
ഇപ്പോൾ തന്റെ രണ്ടാമത്തെ ചിത്രം ചെയ്യാനുണ്ടായ കാര്യം തുറന്നു പറഞ്ഞിരിക്കുകയാണ് നടി. കാവേരി എന്ന സിനിമ കഴിഞ്ഞു എനിക്ക് വരുന്ന ഓഫര്‍ ജി അരവിന്ദന്‍ സാറിന്റെ ഒരിടത്ത് എന്ന സിനിമയിലാണെന്ന് സിത്താര പറയുന്നു. അപ്പോൾ താൻ പത്തിൽ പഠിച്ചുകൊണ്ടിരിക്കുന്ന സമയമായതിനാൽ പഠിത്തത്തിൽ തന്നെ നില്കാനായിരുന്നു ആദ്യം എന്റെ തീരുമാനം. പക്ഷേ അരവിന്ദന്‍ സാറിന്റെ ചിദംബരം എന്ന സിനിമ ഞാന്‍ നേരത്തെ കണ്ടിരുന്നു. അത് എനിക്ക് നല്ല പോലെ ഇഷ്ടമാകുകയും ചെയ്തു. അരവിന്ദന്‍ സാറിന്റെ സിനിമയിലേക്കുളള വിളി നഷ്ടപ്പെടുത്തരുത് എന്ന് അന്ന് അച്ഛനും പറഞ്ഞപ്പോള്‍ എനിക്കത് ചെയ്യാന്‍ തോന്നി. അങ്ങനെയാണ് ആ സിനിമ ചെയ്യുന്നത് എന്നാണ് നടി തുറന്നു പറഞ്ഞത്. ഞാന്‍ തെരഞ്ഞെടുത്ത സിനിമകള്‍ എന്റെ ഫ്രീഡമായിരുന്നു. വീട്ടുകാർ അങ്ങനെ ഒന്നും ഇടപെടില്ലായിരുന്നു എന്നും നടി പറയുന്നു.
നാല്‍പത്തിയേഴാം വയസ്സിലും അവിവാഹിതയായി തുടരുകയാണ് താരം. തെന്നിന്ത്യന്‍ സിനിമയില്‍ നായികാവേഷങ്ങളില്‍ ഒരുകാലത്ത് നിറഞ്ഞുനിന്ന താരമാണ് നടി സിത്താര. മഴവില്‍ക്കാവടി, വചനം, ജാതകം പോലുളള സിനിമകളിലൂടെയാണ് സിത്താര സിനിമയില്‍ തിളങ്ങിയത്. മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ തമിഴ് ഭാഷകളിലും നടി സജീവമായിരുന്നു. രജനീകാന്തിന്റെ പടയപ്പയിലെ റോള്‍ സിത്താരയുടെയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടു.