Latest News

കണ്ണീര്‍ ദിനങ്ങള്‍ക്ക് വിട; ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി;ഭാവിയിലേക്കുള്ള ഇനിയെന്റെ പ്രതീക്ഷയും സ്വപ്നവും ഇതാണ് എന്ന ക്യാംപ്ഷനോടെ വരനൊപ്പമുള്ള ചിത്രങ്ങളുമായി താരം

Malayalilife
കണ്ണീര്‍ ദിനങ്ങള്‍ക്ക് വിട; ഗായിക അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി;ഭാവിയിലേക്കുള്ള ഇനിയെന്റെ പ്രതീക്ഷയും സ്വപ്നവും ഇതാണ് എന്ന ക്യാംപ്ഷനോടെ വരനൊപ്പമുള്ള ചിത്രങ്ങളുമായി താരം

നടിയും ഗായികയുമായ അഞ്ജു ജോസഫ് വീണ്ടും വിവാഹിതയായി. ഭര്‍ത്താവ് ആരാണെന്നോ എന്താണെന്നോ ഒന്നുമുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. വിവാഹം രജിസ്റ്റര്‍ ചെയ്തതിന് ശേഷം, മുല്ലപ്പൂ മാല കഴുത്തിലിട്ട് രജിസ്റ്റര്‍ ഓഫീസില്‍ നിന്ന് ഭര്‍ത്താവിന്റെ കൈയ് പിടിച്ച് ഇറങ്ങുന്ന ഫോട്ടോയ്ക്കൊപ്പം സന്തോഷ വാര്‍ത്ത പങ്കുവച്ചത് അഞ്ജു ജോസഫ് തന്നെയാണ്. 'ഭാവിയിലേക്കുള്ള ഇനിയെന്റെ പ്രതീക്ഷയും സ്വപ്നവും ഇതാണ്' എന്ന ക്യാപ്ഷനൊപ്പമാണ് പോസ്റ്റ്.

ഫോട്ടോയ്ക്ക് താഴെ അഞ്ജുവിനും ഭര്‍ത്താവിനും ആശംസകള്‍ അറിയിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ശ്രീനാഥ്, സാധിക കെആര്‍, അശ്വതി ശ്രീകാന്ത്, ധന്യ വര്‍മ തുടങ്ങിവരെല്ലാം മിനിട്ടുകള്‍ക്ക് മുന്‍പ് പങ്കുവച്ച പോസ്റ്റിന് താഴെ ആശംസകളുമായി എത്തി.

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന ഷോയിലൂടെ കരിയര്‍ ആരംഭിച്ചതാണ് അഞ്ജു ജോസഫ്. പിന്നീട് പല ടിവി ഷോകളിലും ഗായികയായു അവതാരകയായും എത്തി. സിനിമ പിന്നണി ഗാന ലോകത്ത് മാത്രമല്ല, അഭിനേത്രിയായും അഞ്ജു ജോസഫ് പരിചിതയാണ്

സ്റ്റാര്‍ മാജിക് ഷോയുടെ അടക്കം നിരവധി ഹിറ്റ് ടെലിവിഷന്‍ ഷോകളുടെ ഡയരക്ടറായ അനൂപ് ജോണ്‍ ആണ് അഞ്ജു ജോസഫിന്റെ ആദ്യ ഭര്‍ത്താവ്. അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ആ വിവാഹം. പക്ഷേ ആ ബന്ധത്തില്‍ നിന്നുള്ള വേര്‍പിരിയല്‍ അഞ്ജുവിനെ വല്ലാത്ത വിഷാദത്തിലേക്ക് ചെന്നെത്തിച്ചു. ആ ട്രോമയെ കുറിച്ച് ജോഷ് ടോക്കിലുള്‍പ്പടെ നിരവധി അഭിമുഖങ്ങളിലും അഞ്ജു സംസാരിച്ചിട്ടുണ്ട്

singer anju joseph got married

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES