Latest News

പ്രിയപ്പെട്ട ബീസ്റ്റിന്റെ 'ഹൃദയം' മാറ്റിവെച്ച് വീണ്ടും പഴയപടിയാക്കി; 12 വര്‍ഷമായി എന്റെ കൂടെ, വിട്ടു കളയാന്‍ വയ്യ: ഡ്രീം കാറിനെ കുറിച്ച് സിദ്ധാര്‍ത്ഥ്

Malayalilife
പ്രിയപ്പെട്ട ബീസ്റ്റിന്റെ 'ഹൃദയം' മാറ്റിവെച്ച് വീണ്ടും പഴയപടിയാക്കി; 12 വര്‍ഷമായി എന്റെ കൂടെ, വിട്ടു കളയാന്‍ വയ്യ: ഡ്രീം കാറിനെ കുറിച്ച് സിദ്ധാര്‍ത്ഥ്

ഢംബര കാറുകള്‍ സ്വന്തമാക്കുന്നതില്‍ മുമ്പന്തിയിലാണ് സെലിബ്രിറ്റികള്‍. എന്നാല്‍ കഴിഞ്ഞ 12 വര്‍ഷമായി തന്റെ കാറിനെ പൊന്നുപോലെ പരിപാലിക്കുകയാണ് നടന്‍ സിദ്ധാര്‍ത്ഥ്. തന്റെ പ്രിയപ്പെട്ട മെഴ്‌സിഡസ് ബെന്‍സിന് ബീസ്റ്റ് എന്നാണ് സിദ്ധാര്‍ത്ഥ് പേരു നല്‍കിയത്.

'12 വര്‍ഷമായി എന്റെ കൂടെയുണ്ട്. 2015ലെ വെള്ളപ്പൊക്കത്തില്‍ മുങ്ങിയിരുന്നു, അന്ന് ഇന്‍ഷുറന്‍സ് കിട്ടിയില്ല. ഞാന്‍ ജര്‍മ്മനിയില്‍ പോയി രണ്ടു എഞ്ചിന്‍ വാങ്ങി വന്നു. ബീസ്റ്റ് എന്നാണ് കാറിന്റെ പേര്.  12-ാം പിറന്നാളോടു അനുബന്ധിച്ച് ആളെ പെയിന്റൊക്കെ ചെയ്യിപ്പിച്ച് സുന്ദരനാക്കി. ഈ കാറ് വാങ്ങണമെന്നത് എന്റെ വലിയ ആഗ്രഹമായിരുന്നു. അതു തന്നെ വാങ്ങി. ഇപ്പോള്‍, വര്‍ഷാവര്‍ഷം എല്ലാ കമ്പനികളും വന്നു വണ്ടി മാറ്റുന്നില്ലേ എന്നു ചോദിക്കും. ഞാന്‍ അമ്മയ്ക്ക് വേറെ വണ്ടി വാങ്ങി കൊടുത്തു, അപ്പയ്ക്കു വാങ്ങി കൊടുത്തു. പക്ഷേ എന്റെ വണ്ടി മാറ്റിയിട്ടില്ല,' തന്റെ ബെന്‍സുമായുള്ള ആത്മബന്ധത്തെ കുറിച്ച് സിദ്ധാര്‍ത്ഥ് പറയുന്നു.

അടുത്തിടെയായിരുന്നു സിദ്ധാര്‍ത്ഥ് ബോളിവുഡ് താരം അദിതി റാവു ഹൈദരിയെ വിവാഹം ചെയ്തത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും 2021-ല്‍ പുറത്തിറങ്ങിയ തമിഴ്-തെലുങ്ക് ദ്വിഭാഷയായ 'മഹാ സമുദ്രം' എന്ന ചിത്രത്തിനായി ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. ആ പരിചയം പിന്നീട് പ്രണയമായി മാറുകയായിരുന്നു.

ചിറ്റയിലാണ് സിദ്ധാര്‍ത്ഥ് അവസാനം അഭിനയിച്ചത്. ചിത്രം വലിയ ഹിറ്റായിരുന്നു. അദിതി റാവു ഹൈദാരി കഴിഞ്ഞ രണ്ട് വര്‍ഷമായി പുതിയ ചിത്രങ്ങളിലൊന്നിലും അഭിനയിച്ചിട്ടില്ല. 'ഗാന്ധി ടോക്സ്', ഇംഗ്ലീഷ് സിനിമയായ 'ലയണസ്' എന്നിവയാണ് അദിതിയുടെ വരാനിരിക്കുന്ന ചിത്രങ്ങള്‍.

siddharth 12 year journey

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക