Latest News

നാട്ടിന്‍പുറത്ത് കാരി പെണ്ണില്‍ നിന്നും ബോളിവുഡ് സുന്ദരിയുടെ മേക്ക് ഓവറിലേക്ക് ഷീലു എബ്രഹാം; മോഡേണ്‍ വേഷത്തിലുള്ള പുതിയ ചിത്രങ്ങള്‍ പങ്ക് വച്ച് നടി

Malayalilife
നാട്ടിന്‍പുറത്ത് കാരി പെണ്ണില്‍ നിന്നും ബോളിവുഡ് സുന്ദരിയുടെ മേക്ക് ഓവറിലേക്ക് ഷീലു എബ്രഹാം; മോഡേണ്‍ വേഷത്തിലുള്ള പുതിയ ചിത്രങ്ങള്‍ പങ്ക് വച്ച് നടി

ലയാളിക്ക് ഏറെ പരിചിതമായ ഒരു അഭിനേത്രിയാണ് ഷീലു എബ്രഹാം. പരമ്പരാഗത വേഷങ്ങളിലാണ് ഓണ്‍സ്‌ക്രീനിലും ഓഫ്‌സ്‌ക്രീനിലും പ്രേക്ഷകര്‍ ഷീലു എബ്രഹത്തെ കണ്ടിട്ടുള്ളത്. സിനിമയിലായാലും പുറത്തായാലും അതിന് മാറ്റമില്ല. എന്നാല്‍ ആദ്യമായി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുകയാണ് ഷീലു. മോഡേണ്‍ ലുക്കിലുള്ള ചിത്രങ്ങളാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

പ്രിന്റഡ് ബ്ലേസറിലാണ് ഷീലുവിനെ കാണുന്നത്. ഷോര്‍ട്ട് ഹെയറില്‍ ഇതുവരെ കാണാത്ത ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. സംവിധായകന്‍ എബ്രിഡ് ഷൈനാണ് ഷീലുവിന്റെ പുത്തന്‍ലുക്ക് കാമറയിലാക്കിയത്. എബ്രിഡിന് ഷീലു നന്ദി പറഞ്ഞു. എന്തെങ്കിലും പുതുതായി ചെയ്യണമെന്നുണ്ടായിരുന്നു. അതിന് വിശ്വസിക്കാവുന്ന ഒരാളെ വേണമായിരുന്നു. നന്ദി സംവിധായകന്‍ എബ്രഡ് ഷൈന്‍- എന്നാണ് ഷീലു കുറിച്ചത്. 

പുതിയ സിനിമയ്ക്ക് വേണ്ടിയാണോ ലുക്ക് എന്ന് അറിവായിട്ടില്ല. ഷീ ടാക്‌സി, പുതിയ നിയമം, ആടു പുലിയാട്ടം, പട്ടാഭിരാമന്‍, ശുഭരാത്രി തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ഷീലു എബ്രഹാം അഭിനയരംഗത്ത് പ്രശസ്തയാവുന്നത്. 2013 ല്‍ വീപ്പിംഗ് ബോയ് എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്. തന്റെ കുടുംബവിശേഷങ്ങള്‍ എല്ലാം ആരാധകരുമായി താരം പങ്കുവയ്ക്കാറുണ്ട്. നിര്‍മ്മാതാവും അബാം മൂവീസ് ഉടമയുമായ എബ്രഹാം മാത്യു ആണ് ഭര്‍ത്താവ്. മക്കളായ ചെല്‍സിയ, നീല്‍ എന്നിവരുടെ പിറന്നാള്‍ വിശേഷങ്ങളും ഷീലു പങ്കുവയ്ക്കാറുണ്ട്.

 

actress sheelu abrahams

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES