Latest News

വാല്‍ക്കണ്ണാടിയിലെ സൂപ്പര്‍ ആംഗര്‍; ഇപ്പോള്‍ കോളേജ് പ്രൊഫസര്‍; സീരിയല്‍ നടി ഷീബാ ജേക്കബ്ബ് നടന്‍ പ്രശാന്തിന്റെ ഭാര്യ

Malayalilife
 വാല്‍ക്കണ്ണാടിയിലെ സൂപ്പര്‍ ആംഗര്‍; ഇപ്പോള്‍ കോളേജ് പ്രൊഫസര്‍; സീരിയല്‍ നടി ഷീബാ ജേക്കബ്ബ് നടന്‍ പ്രശാന്തിന്റെ ഭാര്യ

വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടംനേടിയ താരമാണ് പ്രശാന്ത് അലക്‌സാണ്ടര്‍ എന്ന നടന്‍. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും പ്രശാന്തിന്റേതായി തിരിച്ചറിയപ്പെട്ട വേഷങ്ങളൊക്കെ മികച്ചതായിരുന്നു. വലുപ്പ ചെറുപ്പമില്ലാതെ തനിക്ക് കിട്ടുന്ന വേഷങ്ങളെല്ലാം അഭിനയിക്കുന്ന പ്രശാന്തിന്റെ ഭാര്യയേയും കുടുംബത്തേയും ഇതാദ്യമായി് സോഷ്യല്‍ മീഡിയയ്ക്ക് മുന്നില്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍. മലയാളികള്‍ക്ക് വളരെയധികം മുഖപരിചയമുള്ള അവതാരകയും സീരിയല്‍ നടിയും മോഡലും ഒക്കെയായ ഷീബയാണ് നടന്റെ ഭാര്യ. ഇതിനെല്ലാം അപ്പുറം ഒരു കോളേജ് പ്രൊഫസറുമാണ് കക്ഷി. ഇരുവര്‍ക്കും ഒരു മകനാണ് ഉള്ളത്. രക്ഷിത് അലക്സ് പ്രശാന്ത്.

തിരുവല്ല മാര്‍ത്തോമാ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ഷീബ പ്രശാന്താണ് നടന്റെ ഭാര്യ. ഏഷ്യനെറ്റിലെ നിരവധി പ്രോഗ്രാമുകളുടെ അവതാരകയായിരുന്നു ആദ്യം ഷീബ ജേക്കബ്ബ്. ഒരുകാലത്ത് സൂപ്പര്‍ ഹിറ്റായിരുന്ന വാല്‍ക്കണ്ണാടിയുടെ അവതാരകയായി എത്തിയ ഷീബ പിന്നീട് സീരിയലുകളിലേക്ക് ചുവടുമാറ്റം നടത്തുകയായിരുന്നു. അതിനിടെയാണ് പ്രശാന്തുമായുള്ള വിവാഹം. പ്രണയവിവാഹമായിരുന്നു അവരുടേത്. ഷീബ പ്ലസ് ടുവിന് പഠിക്കുമ്പോള്‍ തുടങ്ങിയ പ്രണയമായിരുന്നു. അന്ന് ഞാന്‍ ഡിഗ്രി സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ത്ഥിയായിരുന്നു പ്രശാന്ത്. വീട്ടുകാര്‍ തന്നെ പള്ളീലച്ചന്‍ ആക്കാന്‍ ആഗ്രഹിച്ചിരിക്കവേയായിരുന്നു ഈ പ്രണയം.

പ്രശാന്തിന്റെ കോളേജിന്റെ തൊട്ടു താഴെയാണ് ഷീബയുടെ സ്‌കൂള്‍. അന്ന് ബാലചന്ദ്ര മേനോന്‍ ഒരു ടോക്ക് ഷോ യ്ക്ക് വേണ്ടി ഓഡിഷന്‍ നടത്തിയിരുന്നു. എന്താണെന്ന് അറിയില്ലെങ്കിലും സിനിമയില്‍ എത്തിപ്പെടാന്‍ സാധിക്കുമെന്ന് കരുതി പ്രശാന്തും അവിടേക്ക് പോയി. അവിടെ നിന്നുമാണ് ഷീബയെ ആദ്യം കാണുന്നത്. പിന്നെ പ്രണയത്തിലാവുകയായിരുന്നു. ആദ്യം പ്രണയം തുറന്ന് പറഞ്ഞത് പ്രശാന്ത് ആയിരുന്നു. തുടര്‍ന്നാണ് ഇരുവരും വാല്‍ക്കണ്ണാടിയിലേക്കും പരിപാടി അവതാരകരായും എല്ലാം എത്തുന്നത്. തുടര്‍ന്നായിരുന്നു വിവാഹവും.

വിവാഹ സമയത്ത് പിജിക്കാരിയായിരുന്നു ഷീബ. അതിനു ശേഷമാണ് തുടര്‍ന്ന് പഠിച്ചതെല്ലാം. ബിഎഡും എംഎഡും യുജിസി നെറ്റും എഴുതി പാസായിട്ട് തിരുവല്ല മാര്‍ത്തോമാ കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസറായി ജോലിയില്‍ കയറുകയും ചെയ്തു. അതിനു ശേഷം ഇടയ്ക്ക് ചെറുതായി മോഡലിംഗ് ചെയ്യുമെന്നതൊഴിച്ചാല്‍ പൂര്‍ണമായും ഒരു ജോലിക്കാരിയും വീട്ടമ്മയായുമെല്ലാം ഷീബ മാറിക്കഴിഞ്ഞു. അഞ്ചു വര്‍ഷം മുമ്പ് ഇരുവരും ചേര്‍ന്ന് മനോഹരമായ ഒരു വീടും നിര്‍മ്മിച്ചു.

ഷീബ നല്ല ആത്മവിശ്വാസമുള്ള സ്ത്രീയും സ്വതന്ത്രയുമാണ്. എന്തെങ്കിലും ഒന്ന് ആഗ്രഹിച്ചാല്‍ അതിന് വേണ്ടി നില്‍ക്കും. എന്നാല്‍ പ്രശാന്ത് നേരെ തിരിച്ചും. വളരെയധികം ഈഗോയുണ്ടായിരുന്ന വ്യക്തിയും മെയില്‍ ഷോവനിസ്റ്റും ഒക്കെയായിരുന്നു. വിവാഹം കഴിഞ്ഞ് ആദ്യ കാലത്ത് മദ്രാസ് സെക്ഷന്‍ കോളേജില്‍ പോയി പഠിക്കണമെന്ന് ഷീബ ആഗ്രഹം പറഞ്ഞപ്പോള്‍ അതിനു തടസം നില്‍ക്കുകയായിരുന്നു പ്രശാന്ത് ചെയ്തത്. സെന്റ് തെരാസസില്‍ പോവാമെന്ന് പ്രശാന്ത്  പറഞ്ഞിട്ടും ഷീബ സമ്മതിച്ചില്ല. ഒടുവില്‍ പ്രശാന്തിനെ കൊണ്ട് സമ്മതിപ്പിച്ചെടുത്തു ഷീബ എന്ന മിടുക്കി.

എന്നാല്‍ അന്ന് അങ്ങനെയൊന്നും താന്‍ നിര്‍ബന്ധം പിടിക്കേണ്ട ആവശ്യമേയില്ലായിരുന്നു. പക്ഷേ ആ ബോധം വളരെ വൈകിയാണ് ഉണ്ടായത്.

sheebaprasanth prasanth

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES