Latest News

2024ലെ യൂറോപ്യന്‍ ജിറ്റി4 ചാമ്പ്യന്‍ഷിപ്പില്‍ റേസിങിനൊരുങ്ങി അജിത്ത്; ആശംസകളുമായി ശാലിനി; പാരിസില്‍ കുടുംബമായി അവധിയാഘോഷിച്ച് താരകുടുംബം

Malayalilife
 2024ലെ യൂറോപ്യന്‍ ജിറ്റി4 ചാമ്പ്യന്‍ഷിപ്പില്‍ റേസിങിനൊരുങ്ങി അജിത്ത്; ആശംസകളുമായി ശാലിനി; പാരിസില്‍ കുടുംബമായി അവധിയാഘോഷിച്ച് താരകുടുംബം

മലയാളികള്‍ എക്കാലവും ഓര്‍ത്തിരിക്കുന്ന ചുരുക്കം ചില നായികമാരില്‍ ഒരാളാണ് നടി ശാലിനി. തമിഴ് നടന്‍ അജിത്തുമായുള്ള വിവാഹത്തോടെ അഭിനയ ജീവിതത്തിനോട് വിട പറഞ്ഞെങ്കിലും ശാലിനി ഇന്നും ആരാധകര്‍ക്കു പ്രിയങ്കരിയാണ്. സോഷ്യല്‍ മീഡിയയില്‍ താരം വളരെ ആക്ടീവാണ്. ജീവിതത്തിലെ സന്തോഷ നിമിഷങ്ങള്‍ താരം ആരാധകരുമായി പങ്കിടാറുണ്ട്.

ഇപ്പോഴിതാ, അജിത്തിനൊപ്പം സ്‌പെയിനില്‍ ചുറ്റിക്കറങ്ങുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് ശാലിനി. സ്‌പെയിനിലെ തെരുവുകളിലൂടെ നടക്കുന്ന വീഡിയോയാണിത്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്ത വീഡിയോ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി കമന്റുകളും പോസ്റ്റിനു ലഭിക്കുന്നുണ്ട്.

റേസിങ്ങില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് അജിത് കുമാര്‍.  2024ലെ യൂറോപ്യന്‍ ജിറ്റി4 ചാമ്പ്യന്‍ഷിപ്പില്‍ അജിത് മത്സരിക്കും. ചാമ്പ്യന്‍ഷിപ്പിനായി അജിത് തന്റെ റേസിങ് ടീമിനെ ലോഞ്ചു ചെയ്യാന്‍ ഒരുങ്ങുകയാണെന്ന് നടന്റെ മാനേജര്‍ സുരേഷ് ചന്ദ്ര അറിയിച്ചു. പോര്‍ഷെ 992 ജിറ്റി3 കപ്പ് വിഭാഗത്തില്‍ വരാനിരിക്കുന്ന 24എച്ച് സീരീസ് ഉള്‍പ്പെടെ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിലാണ് അജിത് ടീമിനൊപ്പം മത്സരിക്കാന്‍ തയ്യാറെടുക്കുന്നത്.

ടീം പ്രഖ്യാപനത്തിലൂടെ, രാജ്യത്തെ യുവ ഡ്രൈവര്‍മാര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ അവസരം ഒരുക്കുന്നതിനും അജിത് ലക്ഷ്യമിടുന്നു. ബല്‍ജിയന്‍ റേസര്‍ ഫാബിയന്‍ ഡുഫിയ ആയിരിക്കും ടീമിന്റെ ഔദ്യോഗിക ഡ്രൈവര്‍. ടീം ഉടമ എന്നതിനപ്പുറം, അജിത് റേസിങ് സീറ്റിലേക്ക് തിരിച്ചെത്തുമെന്നും, സുരേഷ് ചന്ദ്ര പറഞ്ഞു.

2023ല്‍ പൊങ്കല്‍ റിലീസായി തിയേറ്ററിലെത്തിയ 'തുനിവി'ലാണ് അജിത് അവസാനമായി അഭിനയിച്ചത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന 'വിടമുയാര്‍ച്ചി'യാണ് റിലീസിനു തയ്യാറെടുക്കുന്ന പുതിയ ചിത്രം. അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന 'ഗുഡ് ബാഡ് അഗ്ലി'യും അണിയറയില്‍ ഒരുങ്ങുകയാണ്.

അജിത്തുമായുള്ള വിവാഹത്തിനു ശേഷം 2000-ല്‍ ആണ് ശാലിനി അഭിനയം അവസാനിപ്പിക്കുന്നത്. അനൗഷ്‌കയും ആദ്വികുമാണ് മക്കള്‍.  80-ലധികം മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളില്‍ ശാലിനി അഭിനയിച്ചിട്ടുണ്ട്. മണിരത്‌നം സംവിധാനം ചെയ്ത അലൈപ്പായുതേ എന്ന ചിത്രത്തില്‍ മാധവനോടൊപ്പം നായികാ വേഷമാണ് തെന്നിന്ത്യയില്‍ ശ്രദ്ധനേടിക്കൊടുത്തത്.

 

 

shalini withher husband ajith kumar IN PARIS

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES