തമിഴകത്തിന്റെ സ്വന്തം തലയുടെ 53-ാം ജന്മദിനം ആഘോഷിക്കുകയാണ് ഇന്ന് ആരാധകര്‍. പിറന്നാള്‍ ദിനത്തില്‍ താരത്തിന്റെ പ്രിയതമ ശാലിനി നല്‍കിയ സമ്മാനമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. യാത്ര ചെയ്യാന്‍, പ്രത്യേകിച്ച് ബൈക്ക് റൈഡ് ഇഷ്ടപ്പെടുന്ന അജിത്തിന് ഒരു ലക്ഷ്വറി ഡുക്കാറ്റി തന്നെ സമ്മാനമായി നല്‍കിയിരിക്കുകയാണ് ശാലിനി.
ബൈക്ക് ലവഴ്‌സിന്റെ ഇഷ്ട ബൈക്കുകളില്‍ ഒന്നാണ് ഡുക്കാറ്റി. ബെര്‍ത്ത് ഡേ ഡെക്കേറഷനുകള്‍ക്കിടയിലിരിക്കുന്ന ബൈക്കിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. അജിത്തിന് ബൈക്ക് യാത്രകളോടുള്ള ഇഷ്ടത്തെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകര്‍ക്ക് അറിയാം. മാത്രമല്ല, ഓള്‍ ഇന്ത്യ-ഇന്റര്‍നാഷണല്‍ (മലേഷ്യയും ജെര്‍മനിയും കൂടെ കൂട്ടി) ബൈക്ക് ട്രിപ്പ് താരം നടത്തിയിട്ടുണ്ട്.
അജിത്തിന്റേതായി വിഡാ മുയര്‍ച്ചി എന്ന ചിത്രമാണ് റിലീസാകാനുള്ളത്. സംവിധാനം നിര്‍വഹിക്കുന്നത് മഗിഴ് തിരുമേനിയാണ്. അസെര്‍ബെയ്ജാനിലെ ചിത്രീകരണത്തില്‍ പ്രധാനപ്പെട്ട ഒരു ഭാഗം അടുത്തിടെ പൂര്‍ത്തിയായിരുന്നു. അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് അടുത്തിടെയുണ്ടായ റിപ്പോര്‍ട്ട്.