അജഗജാന്തരം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് കഥയൊരുക്കിയ കിച്ചു ടെല്ലസിന്റെ തിരക്കഥയില്‍ ശരത്ത് അപ്പാനി നായകനാകുന്നു.കിച്ചു ടെല്ലസ് തിരക്കഥ ഒരുക്കി ഇരുവരും ഒരുമിച്ച് അഭിനയിച്ച 'അങ്ക മാലി ഡയറീസ്' നുശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.കിച്ചു ടെല്ലസും ഒരു പ്രധാന കഥാപാത്രമായി ചിത്രത്തില്‍ എത്തുന്നു.
പ്രേക്ഷകശ്രദ്ധ നേടിയ കുരുവി പാപ്പക്കു ശേഷം ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ജോഷി ജോണിന്റെ തന്നെ ഓഗസ്റ്റില്‍ റിലീസിന് തയാറെടുക്കുന്ന STD XE 99 BATCH എന്ന ചിത്രത്തിലും അപ്പാനി ശരത്തും കിച്ചു ടെല്ലസും അഭിനയിച്ചിട്ടുണ്ട്.
റാഫല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ അഞ്ചു മരിയ, അരുണ്‍ ഗോപിനാഥന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്നു. കോമഡി മാസ്സ് എന്റര്‍ടൈന്‍മെന്റ് വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും. ഒരു ഗംഭീര താരനിരതന്നെ ചിത്രത്തില്‍ ഉണ്ടാകുമെന്നാണ് സൂചന.
മലയാളത്തിനു പുറമേ തമിഴ് തെലുങ്ക് എന്നീ ഭാഷകളില്‍ കൂടി റിലീസിന് ഒരുങ്ങുന്ന 'അലങ് ', ഷൂട്ടിംഗ് പൂര്‍ത്തിയാക്കി റിലീസിന് തയ്യാറെടുക്കുന്ന 'ജങ്കാര്‍ ' എന്നീ ചിത്രങ്ങളാണ് ശരത്ത് അപ്പാനി പ്രധാന വേഷത്തില്‍ എത്തുന്ന ഉടന്‍ റിലീസ് ചെയ്യുന്ന മറ്റു ചിത്രങ്ങള്‍. സണ്ണി ലിയോണിനോടൊപ്പം അഭിനയിച്ച വെബ് സീരീസിന്റെ ഡബ്ബിങ് വര്‍ക്കുകളും പൂര്‍ത്തിയായി വരുന്നു. ധ്യാന്‍ ശ്രീനിവാസനൊപ്പം പ്രധാനവേഷത്തില്‍ എത്തുന്ന 'സ്വര്‍ഗ്ഗത്തിലെ കട്ടുറുമ്പ് ' ജൂലൈ 21ന് റിലീസ് ചെയ്യുന്നു.
ജൂണ്‍ 28ന് തീയറ്ററുകളില്‍ എത്തുന്ന 'പട്ടാപ്പകല്‍' എന്ന ചിത്രത്തില്‍ കിച്ചു ടെല്ലസ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മാസ് കഥ ഒരുക്കുന്നതില്‍ കഴിവ് തെളിയിച്ച കിച്ചു ടെല്ലസിന്റെ മറ്റൊരു മാസ്സ് എന്റര്‍ടെയ്‌നര്‍ ആയിരിക്കും ഈ ചിത്രം. ചിത്രത്തിലെ മറ്റു അഭിനേതാക്കളുടെയും സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.ഇടുക്കി, തൊടുപുഴ എന്നിവിടങ്ങളിലായിരിക്കും ഷൂട്ടിംഗ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിന്‍ജോ ഒറ്റതയ്ക്കല്‍.
പി ആര്‍ ഓ മഞ്ജു ഗോപിനാഥ്.