സീ ടി.വിയിലെ സരിഗമപ എന്ന റിയാലിറ്റി ഷോയില്‍ തന്റെ ആദ്യ ചിത്രമായ കേദാര്‍നാഥിന്റെ പ്രചരണത്തിന് എത്തിയ സാറാ അലി ഖാന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന സമ്മാനം. പിതാവ് സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകന് തൈമൂറിന്റെ ഛായയുള്ള പാവയാണ് സാറയ്ക്ക് സമ്മാനമായി ലഭിച്ചത്.
ആദ്യം അമ്പരന്നെങ്കിലും പാവയെ കെട്ടിപ്പിടിച്ച് സാറ സന്തോഷം പങ്കുവച്ചു. ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
ജനിച്ചതു മുതല്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന കുട്ടിയാണ് തൈമൂര്‍ അലി ഖാന്. തൈമൂറിന്റെ ചിത്രങ്ങളും വീഡിയോകളും ആളുകള്‍ ഏറെ ആകാംക്ഷയോടെയാണ് കാണുന്നത്.
ഇതിനിടെ കേരളത്തിലെ കടകളില്‍ തൈമൂര്‍ പാവകള്‍ പ്രത്യക്ഷപ്പെട്ടതോടെ കുട്ടി ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന താരമായി മാറുകയായിരുന്നു. ബോളിവുഡ് നിര്‍മ്മാതാവായ അശ്വിനി യാര്ദ്ദി കേരളത്തിലെ ഒരു ടോയി ഷോപ്പില്‍ കണ്ട തൈമൂര്‍ പാവയുടെ ചിത്രം ട്വിറ്ററില്‍ പോസ്റ്റു ചെയ്തതോടെ പാവ സോഷ്യല്‍ മീഡിയയിലും തരംഗമാവുകയായിരുന്നു.