തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് തിളങ്ങി നിന്ന നടിയാണ് സംഗീത മാധവന്‍ നായര്‍. ചിന്താവിഷ്ടയായ ശ്യാമള എന്ന സിനിമയിലെ കഥാപാത്രമായിട്ടാണ് ഇന്നും സംഗീത മലയാളി പ്രേക്ഷക മനസ്സുകളില്‍ ജീവിക്കുന്നത്. ശ്രിനിവാസന്‍ വിജയനായും സംഗീത ശ്യാമളയായും പ്രേക്ഷക ഹൃദയത്തില്‍ ഇപ്പോഴും ജീവിക്കുന്നുണ്ട്. ഇപ്പോളിതാ വിജയേട്ടനെ കാണാനെത്തിയ ശ്യാമളയുടെ ചിത്രമാണ് ശ്രദ്ധ നേടുന്നത്്.
പത്തുവര്‍ഷത്തിനുശേഷം ശ്രീനിവാസനും സംഗീതയും വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ്.അര്‍ജുന്‍ അശോകന്‍, അപര്‍ണ ദാസ് എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന നവാഗതനായ വിഷ്ണു വിനയ് സംവിധാനം ചെയ്യുന്ന ആനന്ദ് ശ്രീബാല എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിന് കൊച്ചിയില്‍ എത്തിയതായിരുന്നു സംഗീത. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയുടെ ഫോണില്‍ ശ്രീനിവാസനോട് സംഗീത സംസാരിച്ചു. ഉടന്‍ തന്നെ ശ്രീനിവാസനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയായിരുന്നു.
കണ്ടനാട് പാലാഴി വീട്ടില്‍ എത്തിയ സംഗീതയെ ശ്രീനിവാസനും ഭാര്യ വിമലയും ചേര്‍ന്ന് സ്വീകരിച്ചു. ശ്രീനിവാസനോട് അസുഖത്തെപ്പറ്രിയും സിനിമയെപ്പറ്റിയും സംസാരിച്ചു. 35 മിനിട്ട് വീട്ടില്‍ ചെലവഴിക്കുകയും ചെയ്തു. വിവാഹശേഷം അഭിനയരംഗം ഉപേക്ഷിച്ച സംഗീതയെ ശ്രീനിവാസന്‍ നിര്‍ബന്ധപൂര്‍വ്വം പത്തുവര്‍ഷം മുന്‍പ് സിനിമയിലേക്ക് ക്ഷണിക്കുകയായിരുന്നു.
ഇടവേളയ്ക്കുശേഷം സംഗീത അഭിനയരംഗത്തേക്കു മടങ്ങിവന്നത് 2014ല്‍ ശ്രീനിവാസന്റെ നായികയായി നഗരവാരിധി നടുവില്‍ ഞാന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു. ശ്രീനിവാസന്‍ വിളിച്ചാല്‍ തനിക്കു ഒഴിവാക്കാന്‍ കഴിയില്ലെന്ന് അന്ന് സംഗീത പറഞ്ഞിരുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കരയോടൊപ്പമാണ് സംഗീത എത്തിയത്.
2000-വര്‍ഷത്തില്‍ അഭിനയം നിര്‍ത്തിയ താരം 14 വര്‍ഷത്തിനു ശേഷം മടങ്ങി വന്ന ചിത്രമായിരുന്നു ശ്രീനിവാസന്‍ നായകനായ 'നഗര വാരിധി നടുവില്‍ ഞാന്‍'. ആ ചിത്രമിറങ്ങി ഒന്‍പത് വര്‍ഷങ്ങള്‍ക്കു േശഷമാണ് നടി വീണ്ടും മലയാളത്തിലെത്തുന്നത്.