അഭിനയ ജീവിതം ഉപേക്ഷിച്ച് പോയിട്ട് വര്‍ഷം 22 വര്‍ഷമായി എങ്കിലും സംയുക്ത മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. വളരെ ചുരുക്കം പരിപാടികളില്‍ മാത്രം ക്യാമറക്ക് മു്ന്നിലെത്താറുള്ള താരം സോഷ്യല്‍മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ സഹോദരി സംഘമിത്രയ്‌ക്കൊപ്പം സെല്‍ഫി പങ്കിടുകയാണ് താരം.
നരയുള്ള മുടി മറയ്ക്കാതെ, മേക്കപ്പില്ലാതെയാണ് സഹോദരിക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടത്. ''ഒരേ പൂന്തോട്ടത്തിലെ വ്യത്യസ്ത പൂക്കളാണ് സഹോദരിമാര്‍...'' എന്ന ക്യാപ്ഷനൊപ്പമാണ് സംയുക്ത അനിയത്തി?യ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്.
സ്വകാര്യ ജീവിതത്തിലെ മനോഹര നിമിഷങ്ങള്‍ താരം ആരാധകരുമായി മിക്കപ്പോഴും പങ്കുവയ്ക്കാറുമുണ്ട്. നല്ലൊരു യോഗാഭ്യാസി കൂടിയായ താരം യോഗയുമായി ബന്ധപ്പെട്ട വിശേഷങ്ങളും ചിത്രങ്ങളും പങ്കുവയ്ക്കാറുണ്ട്. 1999ല്‍ പുറത്തിറങ്ങിയ വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയാണ് സംയുക്ത വര്‍മ ചലച്ചിത്ര അഭിനയരംഗത്തെത്തിയത്.
നാലു വര്‍ഷം മാത്രം നീണ്ടു നിന്ന സിനിമാ കരിയറില്‍ വളരെ കുറച്ചു ചിത്രങ്ങളിലാണ് അഭിനയ?ച്ചതെങ്കിലും നാല് തവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ഉള്‍പ്പടെ നിരവധി പുരസ്‌കാരങ്ങളും താരം നേടി.
വിവാഹ ശേഷം സിനിമ ഉപേക്ഷിച്ചെങ്കിലും ചില പരസ്യ ചിത്രങ്ങളിലൂടെ സംയുക്ത കാമറയ്ക്ക് മുന്‍പില്‍ എത്തിയിരുന്നു. സ്‌ക്രീനിലെ കെമസ്ട്രി ജീവിതത്തിലും പകര്‍ത്തിയ സംയുക്തയും ബിജുവും സംതൃപ്ത കുടുംബ ജീവിതമാണ് നയിക്കുന്നത്.
ബിജു മേനോനെ വിവാഹം ചെയ്ത സംയുക്ത കുടുംബജീവിതത്തിലേക്ക് ഒതുങ്ങി മകന്റെ കാര്യങ്ങളും യോഗയും യാത്രകളുമൊക്കെയായി തിരക്കിലാണ്.