ഇരുപത്തിയൊന്നു ദിവസം ചോരക്കറ പൂണ്ട വസ്ത്രമിട്ട് അഭിനയിച്ചു; പ്രസവവാര്‍ഡില്‍ പോയി ഗര്‍ഭിണികളുടെ രീതികള്‍ കണ്ടു ശീലിച്ചു; ലില്ലി കഥാപാത്രത്തെക്കുറിച്ച് സംയുക്ത മേനോന്‍

Malayalilife
ഇരുപത്തിയൊന്നു ദിവസം ചോരക്കറ പൂണ്ട വസ്ത്രമിട്ട് അഭിനയിച്ചു; പ്രസവവാര്‍ഡില്‍ പോയി ഗര്‍ഭിണികളുടെ രീതികള്‍ കണ്ടു ശീലിച്ചു; ലില്ലി കഥാപാത്രത്തെക്കുറിച്ച് സംയുക്ത മേനോന്‍

പൂര്‍ണഗര്‍ഭിണിയായ ഒരു സ്ത്രീയുടെ അതിജീവനത്തിനായുള്ള പോരാട്ടമാണ് ലില്ലി. തീവിണ്ടിയിലൂടെ സുപരിചിതയായ സംയുക്ത മേനോനാണ് ലില്ലിയിലെ നായിക. ഗര്‍ഭിണിയായ ഒരു സ്ത്രീയുടെ പോരാട്ടത്തിന്റെ കഥ കൂടി പറയുന്ന ലില്ലിയിലെ കഥാപാത്രത്തെക്കുറിച്ചും അതിന് വേണ്ടി എടുത്ത തയാറെടുപ്പുകളെക്കുറിച്ചും സംയുക്ത ഒരു അഭിമുഖത്തില്‍ മനസ് തുറന്നതിങ്ങനെ.

ഗര്‍ഭിണിയായ സ്ത്രീയുടെ വേഷം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നു. അത്തരത്തില്‍ ഉള്ള ഒരാളുടെ നടത്തവും രീതികളും മറ്റും മനസ്സിലാക്കുന്നതിനായി ആശുപത്രിയിലെ മറ്റേര്‍നിറ്റി വാര്‍ഡില്‍ പോവുകയുണ്ടായി. നടക്കുന്ന രീതിയും കുനിയുന്ന രീതിയും എല്ലാം ഇങ്ങിനെയാണ് മനസിലാക്കിയത്. അവിടെ നിന്നാണ് പലര്‍ക്കും കാലില്‍ നീരുണ്ടാകുമെന്നും ശരീരത്തിനു ചൂട് കൂടുതല്‍ ആയിരിക്കുമെന്നുമൊക്കെ മനസിലായത്. ഇതെല്ലാം കഥാപാത്രത്തിന് ഒരു സ്വാഭാവികത കൊണ്ടുവരുന്നതിന് സഹായിച്ചു.

ലില്ലിയിലെ കഥാപാത്രത്തില്‍ നിന്ന് പുറത്ത് കടക്കാനും കുറച്ചു കഷ്ടപ്പെടേണ്ടി വന്നു. അഭിനയിക്കുമ്പോള്‍ ശരീരത്തില്‍ മുറിവുകളുണ്ടായി. സെറ്റില്‍ മിക്കവര്‍ക്കും പനിയും പിടിപെട്ടു. കഥാപാത്രത്തില്‍ നിന്ന് പുറത്തു കടക്കുന്നതിന് കൗണ്‍സിലിംഗിന് പോകേണ്ടി വന്നു. കൂടാതെ പെട്ടെന്നൊരു മാറ്റം വേണം എന്ന് തോന്നിയതിനാല്‍ മുടി മുറിച്ചു കളയുകയും ചെയ്തു.

ഇരുപത്തിയൊന്നു ദിവസം ഒരേ വസ്ത്രമണിഞ്ഞാണ് അഭിനയിച്ചത്. അതാകട്ടെ ചോരയും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിക്കുന്ന വസ്തുക്കള്‍ പറ്റിപിടിച്ച് ആകെ വൃത്തികേടും. ചോക്കലേറ്റും ഗ്രേപ് ജ്യൂസും മറ്റു ചില വസ്തുക്കളുമാണ് ചോരയും മറ്റും ചിത്രീകരിക്കാന്‍ ഉപയോഗിച്ചതെങ്കിലും പത്തു ദിവസം കഴിഞ്ഞപ്പോഴേക്കു വസ്ത്രത്തിന് നാറ്റം വന്നുതുടങ്ങി. ദേഹത്തിടുമ്പോള്‍ ചൊറിച്ചിലും. ഒരേ വസ്ത്രം ധരിച്ച് അഭിനയിച്ചതിനാല്‍ പിന്നീട് ചികിത്സ തേടേണ്ടിവന്നു.

samyukta menon about lilly movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES