ഒരു സംശയം, ആവശ്യം പോലെ നര്‍മ്മം, അനന്തമായ ആശയക്കുഴപ്പം എന്ന ടാഗ് ലൈനോടെ ഒരു ചിത്രമെത്തുന്നു.സംശയം ഈ ടാഗ് ലൈന്‍ തന്നെ ഏറെ കൗതുകം പകരുന്നു.മുഴുനീള ഫാമിലി എന്റര്‍ടൈനര്‍ ആയി അവതരിപ്പിക്കുന്ന ഈ ചിത്രം രാജേഷ് രവി തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നു. ബിജു മേനോന്‍, ഷറഫുദ്ദീന്‍,പാര്‍വ്വതി തെരുവോത്ത് എന്നിവര്‍ അഭിനയിച്ച്, മികച്ച അഭിപ്രായവും,, വിജയവും നേടിയ ആര്‍ക്കറിയാം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുകൂടിയാണ് രാജേഷ് രവി.
കഥയിലും, അഭിനേതാക്കളിലും അണിയറ പ്രവര്‍ത്തകരിലു മൊക്കെ വലിയ സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊ ണ്ടാണ് ചിത്രത്തിന്റെ ആദ്യ അപ്‌ഡേഷന്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ മറ്റു വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.
ആസസ്‌പെന്‍സുകള്‍ എന്താണന്ന് കാത്തിരിക്കാം.1985 സ്റ്റുഡിയോസിന്റെ ബാനറില്‍ സുരാജ്.പി.എസ്, ഡിക്‌സന്‍ പൊടുത്താമ്പ്,ലിനോ ഫിലിപ്പ് എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.ഹിഷാം അബ്ദുള്‍ വഹാബിന്റെ മാജിക്കല്‍ സംഗീതമാണ് ഈ ചിത്രത്തിന്റെ മറ്റൊരു ആകര്‍ഷകകേന്ദ്രം.
വാഴൂര്‍ ജോസ്.