Latest News

വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കലാ സംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു; വിട പറഞ്ഞത് രാജാവിന്റെ മകന്‍ അടക്കമുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച താരം

Malayalilife
വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കലാ സംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു; വിട പറഞ്ഞത് രാജാവിന്റെ മകന്‍ അടക്കമുള്ള ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച താരം

തിരുവനന്തപുരം: വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കലാ സംവിധായകന്‍ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബര്‍ 18 നാണ് സാബു പ്രവദാസിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. 

രാജാവിന്റെ മകന്‍, മനു അങ്കിള്‍, കാട്ടുകുതിര, വഴിയോരക്കാഴ്ചകള്‍, പത്രം, ലേലം , റണ്‍ ബേബി റണ്‍ , അമൃതം , പാര്‍വതീ പരിണയം, ഒറ്റയടിപ്പാതകള്‍, ഫസ്റ്റ് ബെല്‍ തുടങ്ങിയ ചിത്രങ്ങളുടെ കലാസംവിധയകനായിരുന്നു. ഐഎഫ്എഫ്കെ അടക്കമുളള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഫിലിം ഫെസ്റ്റിവലുകളില്‍ ഡിസൈനറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ചലച്ചിത്ര സംബന്ധിയായ മികച്ച ലേഖനത്തിനുളള കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന പുരസ്‌കാരം സാബു പ്രവദാസിനാണ് ലഭിച്ചത്. പുനസ്ഥാപനം എന്ന നവേന്ദ്രജാലം എന്ന പുസ്തകത്തിനായിരുന്നു പുരസ്‌കാരം. ഫെഫ്ക പബ്ലിസിറ്റി ഡിസൈനേഴ്സ് യൂണിയന്‍ സ്ഥാപക നേതാവാണ്. 

കൊച്ചിയിലെ പ്രശസ്തമായ പ്രവദ സ്റ്റുഡിയോ ഉടമ സുകുമാരന്റെ എട്ടു മക്കളില്‍ മൂത്തയാളാണ് സാബു. നിശ്ചല ഛായാഗ്രഹകന്‍ അമ്പിളി പ്രവദ സള്‍ോദരനും പ്രശസ്ത സംവിധായകന്‍ പി.ജി വിശ്വംഭരന്‍ സഹോദരീ ഭര്‍ത്താവുമാണ്.

sabu pravadas passes away

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES