ലജ്ജാവതിയെ ഈണമിട്ടു പാടി മലയാളിയെ നൃത്തമാടിച്ച ജാസി ഗിഫ്റ്റ് കൊക്കാ ബൊങ്കയുമായി എത്തുന്നു. വരികള്‍ക്ക് പ്രത്യേകിച്ച് അര്‍ത്ഥമൊന്നുമില്ല എന്നത് തന്നെയാണ് വിശേഷം. എഴുതിയതും, ഈണമിട്ടതും, പാടിയതും ജാസി തന്നെ! നവാഗത സംവിധായകന്‍ പദ്‌മേന്ദ്ര പ്രസാദിന്റെ ഇവിടെ ഈ നഗരത്തിലെന്ന ചിത്രത്തിലാണ്
തട്ട് പൊളിപ്പന്‍ ഡപ്പാംകൂത്ത് ഗാനവുമായി ജാസി എത്തുന്നത്. നര്‍ത്തകന്‍ അനീഷ് റഹ്മാനും സംഘവും അവതരിപ്പിക്കുന്ന നൃത്ത രംഗമാണ് സീന്‍. വേണമെങ്കില്‍ ഇതിനെ ജിബ്രിഷ് ഭാഷയില്‍പെടുത്താം. മൂന്നു മിനിട്ടു പതിനാറു സെക്കന്‍ഡ് നീളമുണ്ട് ഈ ഗാന രംഗത്തിന്.
പെട്ടെന്നൊരു ആവശ്യം വന്നപ്പോള്‍ ജാസി തന്നെയാണ് ഒരാവേശത്തില്‍ എഴുതി പൂര്‍ത്തിയാക്കിയത്. നേരം ചിത്രത്തില്‍ ഇറങ്ങിയ 'പിസ്താ സുമാകിറ'യാണ് സമാനതകളുള്ള മറ്റൊരു ഗാനം. ഇതിനു ലഭിച്ച സ്വീകാര്യത വളരെയേറെയായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഔദ്യോഗിക ഗാനമായി മാറി മലയാളികളെ ഞെട്ടിച്ചു സുമാകിറ.
സിനിമാ-സീരിയല്‍-ചാനല്‍ ലോകത്തെ വിശേഷങ്ങളും വാര്‍ത്തകള്‍ ഉടനടി അറിയാന്‍ ലൈക്ക് ചെയ്യൂ- https://www.facebook.com/Malayali-Life-TV-246411802736349/