Latest News

വീട്ടില്‍ മാത്രം ഒതുങ്ങി കഴിയുന്ന ഭാര്യയെയും ഭര്‍ത്താവ് അടിച്ചാലും  ഒന്നും പറയാതെ കാലില്‍ വീഴുന്ന കഥാപാത്രങ്ങളും എനിക്ക് ചെയ്യാന്‍ പറ്റില്ല; തന്റെ ശരീരം കാണിക്കാന്‍ കംഫര്‍ട്ടബിള്‍ അല്ലാത്തതിനാല്‍ അത്തരം വേഷങ്ങള്‍ നിരസിച്ചിട്ടുണ്ട്; നടി രേവതിക്ക് പറയാനുള്ളത്

Malayalilife
 വീട്ടില്‍ മാത്രം ഒതുങ്ങി കഴിയുന്ന ഭാര്യയെയും ഭര്‍ത്താവ് അടിച്ചാലും  ഒന്നും പറയാതെ കാലില്‍ വീഴുന്ന കഥാപാത്രങ്ങളും എനിക്ക് ചെയ്യാന്‍ പറ്റില്ല; തന്റെ ശരീരം കാണിക്കാന്‍ കംഫര്‍ട്ടബിള്‍ അല്ലാത്തതിനാല്‍ അത്തരം വേഷങ്ങള്‍ നിരസിച്ചിട്ടുണ്ട്; നടി രേവതിക്ക് പറയാനുള്ളത്

ലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് രേവതി. ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായിക നടിമാരില്‍ ഒരാള്‍ ആയിരുന്നു. ഇന്നും സിനിമയില്‍ വളരെ സജീവമായി നില്ക്കുന്ന നടിമലയാളത്തിലെ ഏറ്റവും മികച്ച സ്വഭാവ നടിമാരില്‍ ഒരാള്‍ ആണ്. അടുത്തിടെ ഭൂതകാലത്തിലൂടെ തന്റെ കരിയറിലെ മലയാളത്തില്‍ നിന്നുള്ള തന്റെ ആദ്യ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നടി സ്വന്തമാക്കി. മികച്ച നടിയ്ക്കും സംവിധായകയ്ക്കുമുള്ള രണ്ടു ദേശീയ പുരസ്‌കാരങ്ങളും നേരത്തെ സ്വന്തമാക്കിയിട്ടുണ്ട് താരം.

ചെയ്ത സിനിമകളുടെയും കഥാപാത്രങ്ങളുടെയും പേരിലല്ലാതെ തന്റെ ശക്തമായ നിലപാടുകളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുണ്ട് രേവതി. മുഖം നോക്കാതെ തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്ന രേവതി, സിനിമയിലെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് വേണ്ടി ശബ്ദിച്ചു കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്.

സിനിമാ ജീവിതത്തെപറ്റി നടി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്നെ ഐഡന്റിഫൈ ചെയ്യാന്‍ പറ്റുന്ന കഥാപാത്രമാണ് താന്‍ തിരഞ്ഞെടുക്കുന്നതെന്നു നടി പറയുന്നു. അങ്ങനെയല്ലാത്ത കഥാപാത്രങ്ങള്‍ താന്‍ നിരസിച്ചിട്ടുണ്ടെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

വീട്ടില്‍ മാത്രം ഒതുങ്ങി കഴിയുന്ന ഭാര്യ അവരെ ഭര്‍ത്താവ് അടിക്കുന്നു എന്നാല്‍ അവര്‍ ഒന്നും പറയുന്നില്ല. കാലില്‍ വീഴുന്നു. അങ്ങനെയുളള കഥാപാത്രങ്ങള്‍ എനിക്ക് ചെയ്യാന്‍ പറ്റില്ല. കാരണം എനിക്ക് അവ ഒട്ടും തന്നെ ഉള്‍കൊള്ളാന്‍ പറ്റില്ല.

ചില സിനിമകള്‍ ശരീര ഭാഗങ്ങള്‍ കാണിക്കേണ്ട സിനിമകള്‍ ഉണ്ടാവും. അത് ചിലപ്പോള്‍ ആ സിനിമയ്ക്ക് ആവശ്യവുമായിരിക്കും. എന്നാല്‍ എനിക്ക് എന്റെ ശരീരം കാണിക്കാന്‍ അത്ര കംഫര്‍ട്ടബിള്‍ അല്ല. അതുകൊണ്ട് അതും ഞാന്‍ നിരസിച്ചിട്ടുണ്ട്'- രേവതി കൂ്ടിച്ചേര്‍ത്തു.

വിവിധ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഏറ്റവും കംഫര്‍ട്ടബിള്‍ ആയിട്ട് തോന്നിയിട്ടുള്ളത് തമിഴില്‍ ആണെന്ന് രേവതി പറയുന്നുണ്ട്. അതിന്റെ കാരണവും വ്യക്തമാക്കുന്നുണ്ട്. 'എനിക്ക് സിനിമ കംഫര്‍ട്ടബിള്‍ ആവുന്നത് ഭാഷ അറിയുമ്പോഴാണ്. എനിക്ക് നന്നായി അറിയുന്ന ഭാഷ തമിഴാണ്. ഞാന്‍ അവിടെ ഒരുപാട് നാള്‍ താമസിച്ചിട്ടുണ്ട്',

'മലയാളത്തിനോട് എനിക്ക് ഒരു സ്‌നേഹമാണ്. നമ്മുടെ വേരുകളിലേക്ക് വരുന്നത് പോലെയാണ്. അതാണ് ഞാന്‍ ഇടയ്ക്ക് വന്ന് ചെയ്തിട്ട് പോകുന്നത്. എന്നാല്‍ എനിക്ക് കേരളത്തിന്റെ സംസ്‌കാരം ഒന്നും പൂര്‍ണമായിട്ട് അറിയില്ല. മലയാളികളുടെ ചിന്തകള്‍ ഒന്നും അറിയില്ല. അതേസമയം, തമിഴില്‍ ഒരു ഗ്രാമത്തിലെ പെണ്‍കുട്ടി ആയിട്ട് അഭിനയിക്കാന്‍ പറഞ്ഞാലും എനിക്ക് അത് അറിയാം. എന്നാല്‍ മലയാളികള്‍ എന്നും എന്നോട് വളരെ സ്‌നേഹം കാണിച്ചിട്ടുള്ളവരാണ്', രേവതി പറഞ്ഞു.

Read more topics: # രേവതി
revathy says about movie selection

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക