Latest News

പാവടയും ബ്ലൗസും ധരിച്ച് നാടന്‍ ലുക്കില്‍ വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി രേണു സുധി; നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെയും അതിരൂക്ഷ സൈബര്‍ ആക്രമണം

Malayalilife
പാവടയും ബ്ലൗസും ധരിച്ച് നാടന്‍ ലുക്കില്‍ വിഷു സ്‌പെഷ്യല്‍ ഫോട്ടോഷൂട്ടുമായി രേണു സുധി; നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ക്ക് നേരെയും അതിരൂക്ഷ സൈബര്‍ ആക്രമണം

സമീപകാലത്ത് ഏറെ ശ്ര?ദ്ധനേടിയ ആളാണ് അന്തരിച്ച പ്രിയ കലാകാരന്‍ കൊല്ലം സുധിയുടെ ഭാര്യ രേണു. സുധിയുടെ മരണ ശേഷം നാടകവും ഫോട്ടോഷൂട്ടുകളും റീലുകളുമൊക്കെയായി മുന്നോട്ട് പോകുന്ന രേണുവിന് പലപ്പോഴും വന്‍ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്. അത്തരത്തില്‍ വീണ്ടും രേണുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരുകയാണ് ഇപ്പോള്‍. 

രേണുവിനെതിരെ പലപ്പോഴും സൈബര്‍ ആക്രമണങ്ങളും ഉണ്ടായി. ഇപ്പോള്‍ രേണുവിന്റെ വിഷു ഫോട്ടോഷൂട്ട്ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. സമൂഹമാധ്യമങ്ങളില്‍ നിമിഷങ്ങള്‍ക്കകം തന്നെ ശ്രദ്ധനേടിയ ചിത്രങ്ങള്‍ക്ക് വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. 

കഴിഞ്ഞ ദിവസം വിഷു ആശംസകള്‍ നേര്‍ന്ന് കൊണ്ട് പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ രേണു സുധി ഷെയര്‍ ചെയ്തിരുന്നു. സ്‌കെര്‍ട്ടും ബ്ലൗസും ധരിച്ച് സിമ്പിള്‍ മേക്കപ്പും ഓര്‍ണമെന്‍സും അണിഞ്ഞായിരുന്നു രേണു ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടത്. 'ശക്തരായ സ്ത്രീകള്‍ക്ക് 'ആറ്റിറ്റിയൂഡുകള്‍' ഇല്ല, ഞങ്ങള്‍ക്ക് മാനദണ്ഡങ്ങളുണ്ട്', എന്ന കുറിപ്പോടെയാണ് രേണു ഫോട്ടോകള്‍ പങ്കുവച്ചത്. 

പിന്നാലെ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. പിന്തുണയെക്കാള്‍ ഏറെ രൂക്ഷ വിമര്‍ശനമാണ് കമന്റ് ബോക്‌സ് നിറയെ. 'തുണി കുറഞ്ഞു തുടങ്ങിയല്ലോ, ശരീരം കാണിച്ചല്ല സ്‌ട്രോങ് വുമണ്‍ ആകേണ്ടത്, നിങ്ങളെ ഒരുപാട് ഇഷ്ടമുള്ള ആളാണ് ഞാന്‍. എന്നാല്‍ ഇപ്പോള്‍ കാട്ടിക്കൂട്ടുന്നത് ശരിയല്ല, പണം കിട്ടാന്‍ എന്തും ചെയ്യുന്ന മനുഷ്യര്‍', തുടങ്ങി വന്‍ വിമര്‍ശനമാണ് പോസ്റ്റിന് താഴെ വരുന്നത്. 

'വെറെ എത്രയോ ജോലി ഇന്ന് ഈ ലോകത്ത് ചെയ്യാം. ഇത് നിങ്ങളുടെ ആഗ്രഹങ്ങള്‍ മാത്രമാണ്. പിന്നെ ഇത് പറഞ്ഞത് കൊണ്ട് ചിലവിന് തരാന്‍ പറയരുത്. ഞാന്‍ ഒന്നര വയസ്സുള്ള എന്റെ മോളെയും കൊണ്ട് ഒരു തുണിക്കടയില്‍ ജോലിക്ക് പോകുന്നവളാണ്', എന്നാണ് ഒരാളുടെ കമന്റ്. എന്നാല്‍ രേണുവിനെ പിന്തുണച്ചും ഒട്ടനവധി പേര്‍ രംഗത്ത് എത്തുന്നുണ്ട്. 'ആളുകള്‍ എന്തും പറയട്ടെ. രേണു മുന്നോട്ട് തന്നെ പോകൂ', എന്നാണ് ഇവര്‍ പറയുന്നത്.

അടുത്തിടെ ദാസേട്ടന്‍ കോഴിക്കോട് എന്നയാള്‍ക്കൊപ്പമുള്ള ആല്‍ബത്തിനെതിരെയും വലിയ തോതില്‍ സൈബര്‍ ആ?ക്രമണം രേണു സുധി നേരിട്ടിരുന്നു. കൂടാതെ ബോഡി ഷെയ്മിങ്ങും. തനിക്ക് ദൈവം തന്ന രൂപമാണിതെന്നും അതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും ഇത്തരം കമന്റുകളോട് രേണു പ്രതികരിക്കുകയും ചെയ്തിരുന്നു. 

Read more topics: # രേണു സുധി
renu sudhi vishu photoshoot

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES