സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കാറുമുണ്ട്; മദ്യപിച്ച് ബോധം കെട്ടിട്ടില്ല; തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

Malayalilife
topbanner
സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കാറുമുണ്ട്; മദ്യപിച്ച് ബോധം കെട്ടിട്ടില്ല; തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

ലയാളികൾക്ക് ഏറെ സുപരിചിതയായ അവതാരകയും, നടിയും , വ്‌ളോഗറുമാണ് രഞ്ജിനി ഹരിദാസ്.. ഐഡിയ സ്റ്റാർ സിംഗർ എന്ന മലയാളം റിയാലിറ്റി ഷോയിലെ അവതാരകയായി എത്തിയ രഞ്ജിനി ബിഗ് ബോസ്സ് മലയാളം സീസൺ 1 ലെ മത്സരാർത്ഥി കൂടിയായിരുന്നു. എന്നാൽ ഇപ്പോൾ  തന്റെ മദ്യപാന ശീലത്തെക്കുറിച്ച് ഒരു അഭിമുഖത്തിലൂടെ തുറന്ന് പറയുകയാണ്  രഞ്ജിനി.

രഞ്ജിനിയുടെ വാക്കുകൾ

ജീവിതത്തിലിത് വരെ കേള്‍ക്കാത്ത, ആരും ചോദിക്കാത്ത ചോദ്യമാണ് ഇതെന്ന് പറഞ്ഞായിരുന്നു രഞ്ജിനി ഹരിദാസ് സംസാരിച്ചത്. ഡിജെ പാര്‍ട്ടികളില്‍ സ്ഥിരമായി പങ്കെടുക്കാറുള്ള രഞ്ജിനി മദ്യപിച്ച് ബോധം കെട്ട് മറ്റുള്ളവര്‍ എടുത്ത് കൊണ്ടുപോവുന്ന സ്ഥിതിയുണ്ടായിട്ടില്ലേ, അതേക്കുറിച്ച് എന്താണ് പറയാനുള്ളതെന്നായിരുന്നു ഓഡിയന്‍സിലൊരാള്‍ ചോദിച്ചത്. അഭിമുഖങ്ങളില്‍ പങ്കെടുക്കുമ്പോഴെല്ലാം എന്തുകൊണ്ട് എന്നോട് ഈ ചോദ്യം ചോദിച്ചില്ലെന്ന് ആലോചിക്കാറുണ്ടായിരുന്നു.

ഞാന്‍ കുടിക്കാറുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം പാര്‍ട്ടികളില്‍ പങ്കെടുക്കാറുമുണ്ട്. ഇതുവരെ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കിലും മദ്യപിച്ച് ബോധം കെട്ടിട്ടില്ല. ആരും എടുത്ത് കൊണ്ടുപോവേണ്ട അവസ്ഥയിലായിട്ടുമില്ല.ബോധം കെട്ട് എടുത്തോണ്ട് പോയി എന്ന തരത്തിലുള്ള കഥകളൊക്കെ പ്രചരിക്കാറുണ്ട്. എവിടെ പാര്‍ട്ടിയുണ്ടോ, ഞാന്‍ പങ്കെടുക്കാറുണ്ട്. എന്റെ സമ്മര്‍ദ്ദം കുറക്കാനായി ഞാന്‍ മദ്യപിക്കാറും പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. മദ്യപിക്കാറില്ല എന്ന് ഞാന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും രഞ്ജിനി പറയുന്നു

renjini haridas words about alcohol drinking

RECOMMENDED FOR YOU:

no relative items
topbanner

EXPLORE MORE

LATEST HEADLINES