പ്രേക്ഷക ഹൃദയങ്ങളില്‍ എക്കാലവും ഇടമുള്ള താരമാണ് രവീണ ടണ്ടന്.ഇരുപതുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം രവീണ ടണ്ടന് വീണ്ടും തെലുങ്ക് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നുവെന്ന വാര്‍ത്ത അടുത്തിടെ പുറത്ത് വന്നിരുന്നു. ബ്രഹ്മാണ്ഡചിത്രം കെജിഎഫിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് നടി തിരിച്ചെത്തുന്നത്. ഇപ്പോള്‍ രവീണ ടണ്ടന് ഷെയര്‍ ചെയ്ത ഒരു ഇന്‍സ്റ്റഗ്രാം വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗായിരിക്കുന്നത്.
മുംബൈയില്‍ ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്ന വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. രവീണയും മകള്‍ റാഷയും മരുമകളുടെ മെഹന്ദി ഫംഗ്ഷനായാണ് ഓട്ടോയില്‍ യാത്ര ചെയ്തത്.
''കാറിനായി കാത്തുനിന്നു സമയം പോയി, മരുമകളുടെ മെഹന്ദി ഫംഗ്ഷന് ലേറ്റാവാതിരിക്കാന്‍ ഓട്ടോയില്‍ കയറി. റാഷയും ഞാനും നല്ലൊരു ഓട്ടോ റൈഡ് പോയി. മുംബൈയിലെ ഓട്ടോറിക്ഷക്കാരാണ് ശരിക്കും രക്ഷകര്‍'' എന്ന് വീഡിയോ പങ്കുവെച്ചു കൊണ്ട് രവീണ കുറിച്ചു.
ഓട്ടോ ഡ്രൈവറിനോട് സംസാരിക്കുന്ന വീഡിയോയും രവീണ പങ്കുവെച്ചിട്ടുണ്ട്. തന്റെ ആരാധകനെയാണ് ലഭിച്ചതെന്നും ഡ്രൈവറായ അര്‍ഷാദ് ചാച്ച തന്റെ നല്ലൊരു വെല്‍വിഷര്‍ ആണെന്നും താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.