തമിഴ്നാടിന്റെ കരുത്തുറ്റ മുഖ്യമന്ത്രിയായിരുന്നു ജയലളിത. രാഷ്ട്രീയത്തില്‍ വരുന്നതിനു മുന്നേ അവര്‍ സിനിമയില്‍ അഭിനയിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയുടെ ജീവിത കഥ സിനിമയാക്കാന്‍ നിരവധി സംവിധായകര്‍ രംഗത്ത് വന്നിരുന്നു. ദ അയണ്‍ ലേഡി എന്ന പേരില്‍ സംവിധായിക പ്രിയദര്‍ശനി ജയലളിതയുടെ ജീവിതം സിനിമയായി ഒരുക്കുകയാണ്. അതേസമയം ഭാരതിരാജയും എ എല്‍ വിജയ്യും ജയലളിതയുടെ ജീവിതം സിനിമയാക്കാന്‍ ആലോചിക്കുന്നുണ്ട്. ജയലളിതയുടെ ജീവിതം മിനി സ്ക്രീനില്‍ എത്തിക്കാന്‍ ഗൌതം വാസുദേവ് മേനോന് തയ്യാറെടുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.
രമ്യാ കൃഷ്ണനാകും ജയലളിതയായി അഭിനയിക്കുക. 30 എപ്പിസോഡുകളിലായിട്ടാണ് പരമ്പര ഒരുക്കുക. രഞ്ജിത്, വിനിത തുടങ്ങി ഒട്ടേറെ താരങ്ങള്‍ പരമ്പരയില്‍ അഭിനയിക്കും.