രണ്‍വീര്‍ സിംഗിന്റെ നഗ്ന ഫോട്ടോഷൂട്ട് ഏറെ ചര്‍ച്ചകള്‍ക്കാണ് വഴിതെളിച്ചത്. നിരവധി പേര്‍ ഇതിനെ വിമര്‍ശിച്ചും അതേപൊലെ അനൂകൂലിച്ചുമൊക്കെ രംഗത്തെത്തിയിരുന്നു. ഇപ്പോളിതാ രണ്‍വീര്‍ സിംഗിനെ പിന്തുണച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ രംഗത്തെത്തി. താരത്തിന്റെ ഈ ഫോട്ടോഷൂട്ട് പലര്‍ക്കും ആത്മാവിഷ്‌കാരത്തിന് പ്രചോദനമാകുമെന്നും രാം ഗോപാല്‍ വര്‍മ പറയുന്നു.
രണ്‍വീറിന്റെ ധീരതയെ അഭിനന്ദിക്കുന്നു, പക്ഷേ ഇക്കാര്യത്തില്‍ ലിംഗ സമത്വം വേണമെന്നും രാം ഗോപാല്‍ വര്‍മഅഭിപ്രായപ്പെടുന്നു. രണ്‍വീറിനെതിരെ പ്രതിഷേധിക്കുന്നവരുടെ മുന്നില്‍ സ്ത്രീകള്‍ ധര്‍ണ്ണ നടത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.രണ്‍ബീറിന്റെ ഈ സത്യസന്ധമായ പ്രവര്‍ത്തി നിരവധി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ആത്മാവിഷ്‌ക്കാരത്തിനുള്ള ധൈര്യം പകരും', എന്ന് രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു.
ലിംഗസമത്വത്തിനായി വലിയൊരു സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ രണ്‍വീര്‍ നല്‍കിയിരിക്കുന്നത്. സ്ത്രീകളെപ്പോലെ തന്നെ അവന്റെ ശരീരം കാണിക്കാന്‍ പുരുഷനും തുല്യ അവകാശമുണ്ട്. പുരുഷന്മാരുടെ അവകാശത്തിനു വേണ്ടി പോരാടുന്നവരുടെ ബ്രാന്‍ഡ് അംബാസഡര്‍ ആണ് രണ്‍വീര്‍.'' രാം ഗോപാല്‍ വര്‍മ്മ കുറിച്ചു.
'വോട്ടവകാശത്തിനായി പതിറ്റാണ്ടുകളോളം കാത്തിരിക്കേണ്ടി വന്നത് പോലെ ഒരു പുരുഷന്റെ നഗ്‌നത കാണുവാന്‍ ഇനി എത്ര കാലം കാത്തിരിക്കണം' എന്നും രാം ഗോപാല്‍ വര്‍മ ചോദിക്കുന്നു.അതേസമയം രണ്‍വീര്‍ സിംഗിനെതിരെ മുംബൈ, ചെമ്പൂര്‍ പോലീസ് സ്റ്റേഷന്‍ കേസെടുത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുംബൈ ആസ്ഥാനമായുള്ള എന്‍ജിഒ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെയുളള കേസ്.