വേട്ടയാന്‍ സിനിമയുടെ ചിത്രീകരണത്തിനുശേഷം ഹിമാലയത്തില്‍ എത്തിയ തമിഴ് താരം രജിനികാന്തിന് ആദരവുമായി ഉത്തരാഖണ്ഡ് പോലീസ്. ഹിമാലയത്തിലെ കേദാര്‍നാഥ്, ബദരീനാഥ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ താരത്തിനെ സ്വാഗതം ചെയ്ത ഉത്തരാഖണ്ഡ് പോലീസ് ഉപഹാരവും സമര്‍പ്പിച്ചു.
മേയ് 29 നാണ് രജനികാന്ത് ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കും പോയിരുന്നു. 'ശ്രീ ബദരീനാഥ് ദര്‍ശനത്തിനായി ദേവഭൂമിയിലെത്തിയ പ്രശസ്ത ഇന്ത്യന്‍ ചലച്ചിത്ര നടന്‍ രജിനികാന്ത് ജിക്ക് സ്വാഗതവും ആദരവും' എന്നാണ് രജിനികാന്തിന്റെ സന്ദര്‍ശനത്തെ സ്വാഗതം ചെയ്ത് ഉത്തരാഖണ്ഡ് പോലീസ് എക്സില്‍ കുറിച്ചത്.
മേയ് 29 നാണ് രജനികാന്ത് ഡെറാഡൂണ്‍ വിമാനത്താവളത്തില്‍ എത്തിയത്. തുടര്‍ന്ന് കേദാര്‍നാഥിലേക്കും ബദരീനാഥിലേക്കും പോയിരുന്നു.ഡെറാഡൂണില്‍ വിമാനമിറങ്ങിയ രജിനികാന്ത്, താന്‍ എല്ലാ വര്‍ഷവും ആത്മീയ യാത്രകള്‍ക്ക് പോകാറുണ്ടെന്നും അത് തനിക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുമെന്നും പറഞ്ഞിരുന്നു.
ഹിമാലയത്തില്‍ നിന്ന് തിരികെ എത്തുന്ന രജിനികാന്ത് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലിയില്‍ ജോയിന്‍ ചെയ്യും. ടി ജെ ജ്ഞാനവേല്‍ ആണ് വേട്ടയാന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.അമിതാഭ് ബച്ചന്‍, ഫഹദ് ഫാസില്‍, റാണാ ദഗ്ഗുബതി, മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാര വിജയന്‍, കിഷോര്‍, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹം, അന്ധാ കാണൂന്‍, ഗെരാഫ്താര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ട രജിനികാന്തും അമിതാഭ് ബച്ചനും 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒന്നിച്ച് അഭിനയിക്കാനൊരുങ്ങുന്നത്. ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരനാണ് ചിത്രം നിര്‍മിക്കുന്നത്.