Latest News

തിയറ്ററില്‍ സാരിയുടുത്തെത്തി രാജസേനന്‍; പെണ്‍വേഷം കെട്ടിയത് 'ഞാനും പിന്നൊരു ഞാനും' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി

Malayalilife
 തിയറ്ററില്‍ സാരിയുടുത്തെത്തി രാജസേനന്‍; പെണ്‍വേഷം കെട്ടിയത് 'ഞാനും പിന്നൊരു ഞാനും' എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി

തിരുവനന്തപുരം: വ്യത്യസ്ത സിനിമ പ്രമോഷനുമായി സംവിധായകന്‍ രാജസേനന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ 'ഞാനും പിന്നൊരു ഞാനും' കാണാന്‍ സ്ത്രീ വേഷത്തിലാണ് തിയറ്ററില്‍ എത്തിയത്. ചുവന്നനിറത്തിലുള്ള സാരിയുടുത്ത് ആഭരണങ്ങളും അണിഞ്ഞെത്തിയ രാജസേനനെ കണ്ട് ആരാധകര്‍ ഞെട്ടി.

വളരെ വ്യത്യസ്തമായ ചിത്രമാണ് ഞാനും പിന്നൊരു ഞാനും എന്ന് സംവിധായകന്‍ രാജസേനന്‍ മാധ്യമങ്ങളോട് പറഞ്ഞു. എട്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം രാജസേനന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ഞാനും പിന്നൊരു ഞാനും'. തുളസീധര കൈമള്‍ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി എത്തുന്നതും രാജസേനന്‍ തന്നെയാണ്. ഇന്ദ്രന്‍സും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സുധീര്‍ കരമന, ജോയ് മാത്യു എന്നിവരും ചിത്രത്തിലെ മറ്റു താരങ്ങള്‍. ക്ലാപിന്‍ മൂവി മേക്കേഴ്‌സ് ആണ് നിര്‍മ്മാതാക്കള്‍. സാംലാല്‍ പി. തോമസ് ആണ് ഛായാഗ്രാഹണം. എം. ജയചന്ദ്രന്‍ സംഗീത സംവിധാനം നിര്‍വഹിക്കും. 2014ല്‍ വൂണ്ട് എന്ന ചിത്രമാണ് രാജസേനന്‍ അവസാനം സംവിധാനം ചെയ്തത്.

 

rajasenan woman

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES