പ്രേക്ഷകരുടെ കാത്തിരിപ്പിന് ഒടുവില്‍ രജനികാന്ത് -ശങ്കര്‍ കൂട്ടുകെട്ടിലെത്തുന്ന 2.0 യുടെ ട്രയിലര്‍ പുറത്തുവിട്ടു. രജനികാന്ത് അക്ഷയ് കുമാര്‍, എ ആര്‍ റഹ്മാന്‍, എമി ജാക്‌സണല്‍ എന്നിവര്‍ അണി നിരന്ന വന്‍ താരനിരയിലായിരുന്നു യന്തിരന്‍ രണ്ടാം ഭാഗത്തിന്റെ ട്രെയിലര്‍ ലോഞ്ച് നടന്നത്.
യന്തിരന്‍ ഒന്നാം ഭാഗത്തിനേക്കാള്‍ മികച്ചു നില്‍ക്കുന്ന പ്രകടനം തന്നെയാണ് രജനി രണ്ടിലും കാഴ്ചവെക്കുന്നത്. ബോളിവുഡ്താരം അക്ഷയ് കുമാറാണ് ചിത്രത്തില്‍ വില്ലന്‍ റോളിലെത്തുന്നത്. രണ്ടു സൂപ്പര്‍ സ്റ്റാറുകള്‍ ഇഴചേരുന്ന ചിത്രം ഹിന്തി തമിഴ്, തുടങ്ങി നിരവധി ഭാഷകളില്‍ ചിത്രം മൊഴിമാറ്റിയെത്തും.
യന്തിരന്‍ ആദ്യഭാഗത്തില്‍ ഐശ്വര്യാ റായി ആയിരുന്നു നായികയായി എത്തിയത്. എന്നാല്‍ രണ്ടില്‍ എമി ജാക്‌സണാണ് നായിക. 4D ചിത്രീകരണ മികവിലൂടെയാണ് ട്രെയിലര്‍,പുറത്തുവിട്ടത്. ആദ്യം ചിചത്രത്തില്‍ അക്ഷയ് കുമാറിന്റെ റോളിലേക്ക് തിരഞ്ഞെടുത്തത് കമല്‍ഹാസനെ ആയിരുന്നെന്ന് സംവിധായകന്‍ വെളിപ്പെടുത്തിയിരുന്നു, എന്നാല്‍ പിന്നീട് അക്ഷയ് കുമാറിനെ തല്‍സ്ഥാനത്തേക്ക് തിരഞ്ഞെടുക്കുയായിരുന്നു.