മീറ്റു ഇപ്പോഴും അലയടിക്കുകയാണ്. പല വമ്പന്‍മാരും കുടുങ്ങിയ ഒന്നാണ് മീറ്റു. തുറന്ന് പറച്ചിയുകളുടെ കാലം വന്നതായിരുന്നു മീറ്റു.പലരും അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയിരുന്നു.അത്തരത്തില്‍ ഒരാളാണ് നടി രാധികാ ആപ്തേക്ക്. മീറ്റു വിവാദങ്ങളെ വിമര്‍ശിക്കുന്നവര്‍ക്ക് ചുട്ട മറുപടി നല്‍ക്കുകയാണ് നടി ഇപ്പോള്‍.മീ ടൂ എന്ന് തുറന്നു പറഞ്ഞു മുന്നോട്ടു വരുന്നവരെ ശ്രവിക്കണം, ആര്‍ക്കെതിരെ ആണോ ആരോപണം ഉന്നയിച്ചത് അവരെ കുറിച്ച് മറ്റാര്‍ക്കെങ്കിലും സമാന അനുഭവം ഉണ്ടോ എന്നന്വേഷിക്കണം. അത്യന്തം സെന്‍സിറ്റിവ് ആയ ഈ വിഷയത്തെ ഗൗരവത്തോടെ സമീപിക്കണം.
എന്ന് രാധിക പറഞ്ഞു. മീ ടൂ പോലെയുള്ള മൂവ്‌മെന്റുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ക്കെതിരെ ശക്തമായി വിമര്‍ശനവുമായി രാധിക ആപ്തേ രംഗത്ത്. ലൈംഗികാതിക്രമങ്ങള്‍ക്ക് എപ്പോഴും തെളിവുകള്‍ സൂക്ഷിക്കാന്‍ കഴിയില്ല, മീ ടൂ മൂവ്‌മെന്റിനെ വിമര്‍ശിക്കുന്നവര്‍ അതിക്രമം നേരിട്ടവരുടെ വാക്കുകള്‍ ശ്രദ്ധിക്കാന്‍ എങ്കിലും ശ്രമിക്കണം ''അവര്‍ കൂട്ടിച്ചേര്‍ത്തു.
നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങള്‍ ഭയക്കാതെ തുറന്നു പറയണം. എല്ലാ മേഖലകളിലും ചൂഷണമുണ്ട്. ലൈംഗികാതിക്രമങ്ങള്‍ക്ക് പിന്നിലെ മുഖ്യ ഘടകം അധികാരമാണ്. എല്ലാം തുറന്നുപറയാനുള്ള ധൈര്യം നേടാന്‍ ശക്തമായ പിന്തുണ ആവശ്യമാണ്. അവര്‍ പറഞ്ഞു.
അടുത്ത കാലത്ത് ഷൂട്ടിങിനിടെയുണ്ടായ മോശം അനുഭവം രാധിക പങ്ക് വെച്ചത് ഇന്ത്യന്‍ സിനിമ ലോകത്ത് തന്നെ വലിയ ചര്‍ച്ച ആയിരുന്നു.
സിനിമയിലെ പുരുഷ മേല്‍ക്കോയ്മയ്ക്കും കാസ്റ്റിങ് കൗച്ചിനുമെതിരെ നേരത്തെ തന്നെ പ്രതികരിച്ച നടിയാണ് രാധിക ആപ്‌തെ. രാജ്യത്തിന്റെ സിനിമ മേഖലയെ അടക്കമുള്ള വിവിധ ഇടങ്ങളെ പിടിച്ചു കുലുക്കിയ മീ ടൂ മൂവ്‌മെന്റിന് നൂറു ശതമാനം പിന്തുണ പ്രഖ്യാപിച്ചും രാധിക മുമ്പ് തന്നെ രംഗത്തെത്തിയിരുന്നു.മീ ടൂ പോലെയുള്ള മൂവ്‌മെന്റുകള്‍ തീര്‍ച്ചയായും ആവശ്യമാണ്. സ്ത്രീകള്‍ സിനിമ അടക്കമുള്ള മേഖലകളില്‍ വിവിധ തരത്തില്‍ ഉള്ള ചൂഷണങ്ങള്‍ നേരിടാന്‍ തുടങ്ങിയിട്ട് വര്ഷങ്ങളായി എന്നും രാധിക പറഞ്ഞു.