Latest News

ഖൽബ് ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി

Malayalilife
ഖൽബ്   ആദ്യ വീഡിയോ സോംഗ് പുറത്തിറങ്ങി

ഫ്രൈഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിച്ച് സാജിദ് യാഹ്യ സംവിധാനം ചെയ്യുന്ന ഖല്‍ബ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് വീഡിയോ ഗാനം പുറത്തിറങ്ങി.

സൂ ഹൈല്‍ല്‍ കോയ രചിച്ച് വിമല്‍ നാസര്‍ ഈണമിട്ട് വിനീത് ശ്രീനിവാസന്‍ ആലപിച്ച പടച്ചവന്‍ നിന്നെ പടച്ചപ്പോ എന്ന മനോഹരമായ ഗാനമാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.

ഈ ഗാനം ഖല്‍ബ് എന്ന വാക്കിന്റെ അര്‍ത്ഥം വരുന്ന പ്രണയത്തിന്റെ മാറ്റുരക്കുന്ന ഗാനം തന്നെയാണ്. ഹൈദ്രാബാദിലെ വലിയ രാജകൊട്ടാരവും , രാജസ്ഥാന്‍ മരുഭൂമിയൊക്കെ പ്രധാന പശ്ചാത്തലമാക്കി മനോഹരമായ ദൃശ്യ ഭംഗിയുമൊക്കെ ഈ ഗാനത്തെ ഏറെ ഹൃദ്യമാക്കുന്നു.

പുതുമുഖമായ രഞ്ജിത്ത്‌സജീവും നെഹാ നസ്‌നിനു മാണ് ഈ ഗാനത്തിലെ അഭിനേതാക്കള്‍. ആലപ്പുഴ ബീച്ചിന്റെ പശ്ചാത്തലത്തില്‍ ശക്തമായ ഒരു പ്രണയ കഥയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്. ഏറെയും പുതുമുഖങ്ങള്‍ അണിനിരക്കുന്ന ഈ ചിത്രത്തില്‍ സിദ്ദിഖ്, ലെന എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. 

ഗാനങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയിരികരിക്കുന്ന ഈ ചിത്രത്തില്‍ പന്ത്രണ്ടു ഗാനങ്ങളാണുള്ളത്. പ്രകാശ് അലക്‌സ്, നിഹാല്‍ എന്നിവരാണ് മറ്റു സംഗീത സംവിധായകര്‍. ആക്ഷനും ഏറെ പ്രാധാന്യമുള്ള താണ് ഈ ചിത്രം. സംഗീതവും ആക്ഷനുമൊക്കെ കോര്‍ത്തിണക്കിയ ക്ലീന്‍ എന്റെര്‍ടൈനര്‍ എണ്‍പതു ദിവസത്തോളം തീണ്ടുനിന്ന ചിത്രീകരണമാണ് ഈ ചിത്രത്തിനു വേണ്ടി വന്നത്. ഛായാഗ്രഹണം. ഷാരോണ്‍ ശ്രീനിവാസ്. 

എഡിറ്റിംഗ് - അമല്‍ മനോജ്. കലാസംവിധാനം - അനീസ് നാടോടി. എക്‌സിക്കുട്ടീവ് പ്രെഡ്യൂസര്‍ - വിനയ് ബാബു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഷിബു ജി.സുശീലന്‍. വാഴൂര്‍ ജോസ്.

Read more topics: # ഖൽബ്
qalb first video song

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES