ഇളയദളപതി വിജയ് നായകനായി എത്തിയ ഗില്ലി ഇന്നും വിജയ്യുടെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി തന്നെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഗില്ലി എന്ന ചിത്രം ഇറങ്ങിയതോടെയാണ് വിജയ്യുടെ മാസ് കേരളം കീഴടക്കിയത്. ഗില്ലിക്ക് ശേഷം കേരളത്തില്‍ വിജയ് ഫാന്‍സിന്റെ ഒഴുക്കുതന്നെയായിരുന്നു
ധരണി സംവിധാനം നിര്‍വ്വഹിച്ച് 2004-ല്‍ പുറത്തിറങ്ങിയ ഒ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമാണ് ഗില്ലി. വിജയ്, തൃഷ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രത്തില്‍ പ്രകാശ് രാജ് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.മഹേഷ് ബാബു നായകനായി 2003-ല്‍ പുറത്തിറങ്ങിയ തെലുഗ് ചിത്രം ഒക്കഡുവിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം.
ഇവരുടെ മൂന്ന് പേരുടെ കഥാപാത്രത്തോളം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രമുണ്ട് ഗില്ലിയില്‍. അത് സിനിമയില്‍ വിജയുടെ അനിയത്തിയായി ഭുവിയാണ്. ഗുണ്ടുമണിയും പഠിപ്പിസ്റ്റുമായ ഭുവിയെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മികച്ച കെമിസ്ട്രിയാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്. നാന്‍സി ജെനിഫറിനാണ് വേലുവിന്റെ അനിയത്തി ഭുവി ആയി എത്തിയത്.
40-ല്‍ അധികം ചിത്രങ്ങളില്‍ ജെന്നിഫര്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും ബാലതാരമായി അഭിനയിച്ച സിനിമകളാണ്. തോഴ എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും നായികയായി സിനിമകളില്‍ അധികം വിജയിച്ചില്ല. വിജയ് ടി.വി, സണ്‍ ടി.വി തുടങ്ങിയ ചാനലുകളില്‍ ഒരുപാട് പ്രോഗ്രാമുകളില്‍ അവതാരകയായി തിളങ്ങിയിട്ടുണ്ട് ജെന്നിഫര്‍.
നടിയായിട്ടല്ലെങ്കിലും സിനിമ മേഖലയില്‍ തന്നെ സജീവമായി തുടരുകയാണ് ജെന്നിഫര്‍. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായും നാച്ചുറല്‍ ജോയ് എന്ന പേരില്‍ ഒരു ഹെര്‍ബല്‍ കമ്പനി ഓണ്‍ലൈനില്‍ നടത്തി വരുന്നുമുണ്ട്. ഇത് കൂടാതെ യൂട്യൂബില്‍ സ്വന്തമായി വീഡിയോസ് പങ്കുവെക്കുന്ന ഒരാളുകൂടിയാണ് ജെന്നിഫര്‍. പണ്ട് ഗുണ്ടുമണിയായിരുന്ന താരത്തിന്റെ ഇപ്പോഴത്തെ മാറ്റം കണ്ട് അമ്പരക്കുകയാണ് ആരാധകര്‍.