പോലീസ് വേഷങ്ങളിലൂടെ മലയാളത്തില്‍ ഹിറ്റുകള്‍ സമ്മാനിച്ച സൂപ്പര്‍ താരമാണ് സുരേഷ് ഗോപി. സിനിമയ്ക്ക് അകത്തും പുറത്തും അനവധി സൗഹൃങ്ങളാണ് അദ്ദേഹത്തിനുളളത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് മകള്‍ മരിച്ചശേഷം സുരേഷ് ഗോപി ഇഷ്ടഭക്ഷണം ഉപേക്ഷിച്ച സംഭവം സുഹൃത്തായ മണിയന്‍പിളള രാജു ഓര്‍ത്തെടുത്തതാണ് വൈറലാകുന്നത്.
മലയാളസിനിമയില്‍ എക്കാലവും നിലനില്‍ക്കുന്ന ഒരുപിടി നല്ല കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച നടനാണ് സുരേഷ് ഗോപി. കമ്മീഷ്ണറായും,വക്കീലായും,ഗുണ്ടയായും,കഥകളി നടനായുമെല്ലാം എണ്ണിയാല്‍ ഒടുങ്ങാത്ത കഥാപാത്രങ്ങളെയാണ് അദ്ദേഹം തന്റെ അഭിനയപാടവും കൊണ്ട് ്അവിസ്മരണീയമാക്കിയത്.
സിനിമയില്‍ നിന്നും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച് കലാജീവിതവും രാഷ്ട്രീയവും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോവുകയാണ് അദ്ദേഹം. സിനിമയ്ക്കപ്പുറത്തുള്ള കാര്യങ്ങളിലും അദ്ദേഹം സജീവമായ ഇടപെടലുകള്‍ നടത്താറുണ്ട്. തന്റേതായ നിലപാടുകള്‍ വ്യക്തമാക്കിയാണ് അദ്ദേഹം മുന്നേറുന്നത്. സുരേഷ് ഗോപിയുമായി അടുത്ത ബന്ധമുള്ളയാളാണ് മണിയന്‍പിള്ള രാജു. സുരേഷ് ഗോപിയുടെ ജീവിതത്തിലെ ഒരു പ്രധാന സംഭവം ചിരിപ്പിച്ചും ചിന്തിപ്പിച്ചും എന്ന പുസ്‌കത്തിലൂടെയാണ് അദ്ദേഹം പങ്കുവച്ചിരിക്കയാണ്.
സുരേഷ് ഗോപിയെ പരിചയപ്പെട്ട സംഭവം മുതല്‍ മണിയന്‍പിളള രാജു പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്. പരിചയപ്പെട്ട സമയത്ത് സുരേഷ് ഗോപി വിശന്നിരുന്ന തനിക്ക് സുരേഷ് ഗോപി കഴിക്കാനായി അമ്മ കൊടുത്തുവിട്ട ചപ്പാത്തിയും ആടിന്റെ ബ്രെയിന്‍ ഫ്രൈയും നല്‍കി. തുടര്‍ന്ന് തങ്ങള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായെന്നും രാജു പറയുന്നു. പിന്നീട് ആ സൗഹൃദം വളര്‍ന്നു, സുരേഷ് ഗോപി സൂപ്പര്‍ സ്റ്റാറായി.
ഇതിനിടെ കൊല്ലത്ത് ഒരു വിവാഹത്തില്‍ പങ്കെടുത്ത് ഭാര്യയും മകളും സഹോദരനും തിരുവനന്തപുരത്തേക്കു പോയി. ആ യാത്രയ്ക്കിടയില്‍ സംഭവിച്ച അപകടത്തെത്തുടര്‍ന്നാണ് ലക്ഷ്മിയെ നഷ്ടമായത്. ആ സംഭവത്തിന് ശേഷം ഇന്നുവരെ താന്‍ ആടിന്റെ ബ്രെയിന്‍ ഫ്രൈ കഴിച്ചിട്ടില്ലെന്നും ഇനി ഒരിക്കലും കഴിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞതായും മണിയന്‍പിള്ള രാജു കുറിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തെ കണ്ടപ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് പറഞ്ഞത്.