ഇന്ത്യന്‍ സിനിമാ ലോകത്തെ പിടിച്ചു കുലുക്കി മി ടു ക്യാമ്പിന്‍ സജീവമാകുമ്പോള്‍ നടനവും എം.എല്‍.എയുമായ മുകേഷിനെതിരെ ആരോപണവുമായി ദൃശ്യമാധ്യമപ്രവര്‍ത്തക രംഗത്ത
മാധ്യമപ്രവര്‍ത്തക രംഗത്ത്. 20 വര്‍ഷം മുന്‍പ് കോടീശ്വരന്‍ എന്ന പരീപാടിയുടെ സെറ്റില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ തന്നെ നടന്‍ നിരന്തരം ശല്യം ചെയ്‌തെന്നും തന്നെ റൂമിലേക്ക് വരാന്‍ നടന്‍ നിര്‍ബന്ധിച്ചെന്നുമാണ് സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് ആരോപിക്കുന്നത്. അന്ന് ചിത്രീകരണത്തിനിടയില്‍ നടന്‍ മുകേഷ് നിരന്തരം വിളിച്ച് തന്റെ അടുത്ത റൂമിലേക്ക് മാറാന്‍ നിര്‍ബന്ധിച്ചെന്നാണ് അന്ന് ടെലിവിഷന്‍ പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് ജോസഫ് പറയുന്നത്.
നിരന്തരം ഫോണ്‍ വിളികള്‍ വന്നതിനെ തുടര്‍ന്ന് അന്ന് തന്റെ മേധാവിയായ ഇപ്പോള്‍ ടിഎംസി എംപിയായ ഡെറിക്ക് ഓബ്രെയിനോട് പറയുകയും അദ്ദേഹം അത് പരിഹരിക്കുകയും ചെയ്യും. അദ്ദേഹത്തിനോട് നന്ദിയുണ്ടെന്നും ടെസ് പറയുന്നു. അതേ സമയം ഡെറിക്ക് ഒബ്രയാന്‍ സംഭവത്തില്‍ പ്രതികരണമൊന്നും നടത്തിയില്ലെന്നാണ് റിപ്പോര്‍ട്ട്.
എന്നാീല്‍ തനിക്ക് കോടീശ്വരന്‍ പരിപാടി ഒര്‍മ്മയുണ്ടെന്നാല്ലാതെ ആ പെണ്‍കുട്ടിയേയോ ഈ പറയുന്ന സംഭവരങ്ങളോ അറിയില്ലെന്നാണ് മുകേഷ് പ്രതികരിക്കുന്നത്. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ പോലും നടന്‍ ദിലീപിനെ അനുകൂലിച്ചും ഇരയായ നടിയെ പരിഹസിച്ചും അമ്മ ഭാരവാഹി കൂടിയായ മുകേഷ് രംഗത്തെത്തിയിരുന്നു. ശക്തമായ പ്രതിഷേധമായിരുപന്നു മുകേഷിനെതിരെ അന്ന് ഉയര്‍ന്നിരുന്നത്. ഇടതുപക്ഷത്തിന്റെ കൊല്ലം എം.എം.എല്‍.എ.യായ മുകേഷിനെതിരെ ലൈംഗീക ആരോപണം ഉയര്‍ന്നതോടെ ഇടതു സര്‍ക്കാരും പ്രതിരോധത്തിലായിരിക്കുകയാണ്.
മുന്‍പ് നടന്‍ മുകേഷിന്റെ രണ്ടാം വിവാഹം ഏറെ വിവാദമായിരുന്നു.മുകേഷ് നിയമപരമായി വിവാഹ ബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന ആരോപണവുമായി സരിത രംഗത്തത്തിയിരുന്നു. ഇത് മാധ്യമങ്ങളില്‍ ഏറെ വാര്‍ത്തകള്‍ വന്നിരുന്നു. വിവാഹ ബന്ധം വേര്‍പെടുത്താതെ പുതിയ വിവാഹം കഴിച്ചതിനെതിരെ നിയമനടപടിയെടുക്കുമെന്നും അവര്‍ വാര്‍ത്താക്കുറിപ്പില്‍ പ്രതികരിച്ചത്.
തെന്നിന്ത്യന്‍ നടി സരിതയെ മുകേഷ് 1989ല്‍ വിവാഹം കഴിച്ചെങ്കിലും പിന്നീട് ഇവര്‍ തമ്മില്‍ പിരിഞ്ഞിരുന്നു. രണ്ടുതവണ വിവാഹബന്ധം വേര്‍പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിരുന്നെങ്കിലും മുകേഷ് സഹകരിച്ചിരുന്നില്ലെന്നും ഇതു സംബന്ധിച്ചു പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ സരിത പറഞ്ഞിരുന്നത്.