മമ്മൂട്ടി ചെയ്യേണ്ട ക്യാരക്ടറാണ്; ഈ റോൾ എന്നെ ഏൽപ്പിക്കാൻ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ പിന്നെ എനിക്കെന്താ പ്രശനം എന്ന് സലിം കുമാർ

Malayalilife
മമ്മൂട്ടി ചെയ്യേണ്ട ക്യാരക്ടറാണ്; ഈ റോൾ എന്നെ ഏൽപ്പിക്കാൻ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ പിന്നെ എനിക്കെന്താ പ്രശനം എന്ന്  സലിം കുമാർ

ലീം കുമാറിന്റെ  ജീവിതത്തിൽ ഏറെ പ്രാധാന്യം നൽകിയ ചിത്രങ്ങളിൽ ഒന്നാണ്  അച്ഛനുറങ്ങാത്ത വീട്. ഈ ലാല്‍ ജോസ് ചിത്രം തിയേറ്ററുകളിലേക്ക്  2006ലായിരുന്നു എത്തിയത്. ഈ ചിത്രത്തിലൂടെ താരത്തിന് കോമഡി മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളും വഴങ്ങും എന്നും കൂടിയാണ് തെളിയിച്ചിരിക്കുന്നത്. എന്നാൽ ഇപ്പോൾ ചിത്രത്തിലെ സാമുവലായി സലിം കുമാറിനെ തിരഞ്ഞെടുത്തതിനെ കുറിച്ച് സംവിധായകനായ ലാല്‍ ജോസ്. തുറന്ന് പറയുകയാണ്.

അച്ഛനുറങ്ങാത്ത വീടിലെ സാമുവൽ എന്ന കഥാപാത്രത്തെക്കുറിച്ച് ബാബു ജനാർദനൻ പറഞ്ഞപ്പോൾ ആ കഥാപാത്രം ആര് ചെയ്യണമെന്ന് അപ്പോൾ ആലോചിച്ചിട്ടില്ല. പക്ഷെ എങ്ങനെയായിരിക്കണം സാമുവലിന്റെ രൂപം എന്നത് ഞാനും ബാവും കൂടി ഇങ്ങനെ വെറുതെ സംസാരിച്ചു. രൂപഭാവങ്ങളെക്കുറിച്ചൊക്കെയായിരുന്നു പറഞ്ഞത്.

അപ്പോൾ ഞാൻ പറഞ്ഞു അയാൾക്ക് കട്ടിയുള്ള ഒരു ബ്ലാക്ക് ഫ്രെയിം കണ്ണാടിയുണ്ടാകും കട്ടി മീശയുണ്ടാകും, സാൾട്ട് ആൻഡ് പെപ്പർ മീശ യായിരിക്കും. കഷണ്ടിയുണ്ടാകും, നെറ്റി ഇങ്ങനെ കയറിയ നെറ്റിയാകും, അയാളുടെ പോക്കറ്റിൽ ലീക്കടിക്കുന്ന ഒരു പെൻ ഉണ്ടാകും. ഇൻഷർട്ട് ആയിരിക്കും, പക്ഷെ കാലിൽ ബാറ്റയുടെ ചെരുപ്പ് ആയിരിക്കും. ഞാൻ ഒറ്റപ്പാലത്ത് കണ്ടിട്ടുള്ള ഒരുപാട് ആളുകളുടെ വേഷരീതിയുണ്ട് അതായിരുന്നു എന്റെ മനസ്സിൽ ആദ്യം വന്നത്.

ഞാൻ ഇത് പറയുമ്പോൾ തന്നെ ബാബു അത് സ്‌കെച്ച് ചെയ്തിട്ട് എന്നെ കാണിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. ഇത് കണ്ടാൽ നമ്മുടെ സലിം കുമാറിന്റെ സാദൃശ്യം ഉണ്ടെന്ന്. ബാബുവാണ് ആദ്യം സലിം കുമാറിനെ വിളിച്ചിട്ട് ഈ കാര്യം പറഞ്ഞത്. അപ്പോൾ സലിം എന്നെ വിളിച്ചു പറഞ്ഞു. 'നിങ്ങൾക്ക് വട്ടുണ്ടോ? മമ്മൂട്ടിയൊക്കെ ചെയ്യേണ്ട ടൈപ്പ് റോൾ ഇവിടെ കോമഡി കളിച്ചു നടക്കുന്ന എന്നെ ഏൽപ്പിക്കാൻ' എന്ന്.

ഞാൻ പറഞ്ഞു, 'നീ ആ കഥ കേൾക്കൂ, ചെയ്യാൻ നിനക്ക് ആത്മവിശ്വാസം ഉണ്ടെങ്കിൽ നീ പേടിക്കണ്ട. നിനക്ക് തരാൻ വലിയ പൈസ ഒന്നും ഞങ്ങളുടെ അടുത്ത് ഉണ്ടാകില്ല. ഇതൊരു ചെറിയ ബഡ്ജറ്റ് സിനിമയാണ്' എന്നൊക്കെ ഞാൻ അവനോട് പറഞ്ഞു. ഒടുവിൽ സലിം കഥ കേട്ടു. കഥ കേട്ട് കഴിഞ്ഞപ്പോൾ അവൻ വല്ലാതെ ഇമോഷണലായി. ഈ റോൾ എന്നെ ഏൽപ്പിക്കാൻ നിനക്ക് ധൈര്യം ഉണ്ടെങ്കിൽ പിന്നെ എനിക്കെന്താ പ്രശ്‌നമെന്ന് സലിം പറഞ്ഞതോടെ സാമുവലായി സലിം കുമാറിനെ തീരുമാനിക്കുകയായിരുന്നുവെന്ന് ലാൽജോസ് പറഞ്ഞു നിർത്തി. അതാവട്ടെ അദ്ദേഹത്തിന്‍റെ കരിയറിലെ എക്കാലത്തേയും മികച്ച സിനിമയായി മാറുകയായിരുന്നു.

salimkumar talk about the movie achanurangatha veedu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES