Latest News

ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ വീട്ടിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചത് ഒരു കിലോമീറ്ററോളം റോഡ്; വെള്ളവും കറന്റുമില്ലാതെ ദുരിതക്കയത്തിൽ ; കായല്‍തീരത്തെ വീട്ടിലേക്കുള്ള പൈപ്പ് ലൈന്‍ പണികള്‍ തടസ്സപ്പെടുത്തി നാട്ടുകാര്‍

Malayalilife
ചലച്ചിത്ര താരം ദുല്‍ഖര്‍ സല്‍മാന്റെ പുതിയ വീട്ടിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി വെട്ടിപ്പൊളിച്ചത് ഒരു കിലോമീറ്ററോളം റോഡ്; വെള്ളവും കറന്റുമില്ലാതെ ദുരിതക്കയത്തിൽ ;  കായല്‍തീരത്തെ വീട്ടിലേക്കുള്ള പൈപ്പ് ലൈന്‍ പണികള്‍ തടസ്സപ്പെടുത്തി നാട്ടുകാര്‍

ലച്ചിത്ര താരം ദുൽഖർ സൽമാന്റെ എളംകുളത്തെ വീട്ടിലേക്ക് വാട്ടർ അഥോറിറ്റിയുടെ പൈപ്പ് ലൈൻ സ്ഥാപിക്കാനായി ഒരു കിലോമീറ്ററോളം റോഡ് വെട്ടിപ്പൊളിച്ചത് നാട്ടുകാർ തടഞ്ഞു. കൗൺസിലറേയോ നാട്ടുകാരെയോ അറിയാക്കാതെ റോഡിൽ കുഴിയെടുത്തതിനെ തുടർന്ന് പത്തോളം കുടുംബങ്ങളിലേക്കുള്ള പൈപ്പ് ലൈൻ തകരാറിലാകുകയും കെ.എസ്.ഇ.ബിയുടെ ഭൂഗർഭ കേബിൾ മുറിഞ്ഞു പോകുകയും ചെയ്തതിനെ തുടർന്നാണ് നാട്ടുകാർ പണി തടസപ്പെടുത്തിയത്.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് എളംകുളം അമ്പേലിപാടം റോഡിൽ വാട്ടർ അഥോറിറ്റി കരാറുകാരൻ ജെ.സി.ബിയുമായെത്തി റോഡ് കുഴിക്കാൻ തുടങ്ങിയത്. അൽപ്പസമയം കഴിഞ്ഞപ്പോൾ വലിയൊരു ശബ്ദത്തോടെ സമീപ പ്രദേശത്തെ വൈദ്യുതി തടസപ്പെട്ടു. ഇതോടെ പ്രദേശ വാസികൾ പുറത്തിറങ്ങിയപ്പോഴാണ് ജെ.സി.ബി ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ 11 കെ.വിയുടെ വൈദ്യുത ലൈൻ മുറിഞ്ഞു പോയതാണ് കാരണം എന്ന് അറിയുന്നത്. പിന്നീട് കുഴിയെടുത്ത് എത്തിയപ്പോഴാണ് പൈപ്പ് ലൈൻ മുറിഞ്ഞ് വെള്ളം പാഴാകുന്നതും കണ്ടത്. ഇതോടെ നാട്ടുകാർ പണി നിർത്തി വയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.

സംഭവം അറിഞ്ഞ് ഡിവിഷൻ കൗൺസിലർ സ്ഥലത്തെത്തി. ഇന്ന് റോഡ് കുഴിയെടുത്ത് പൈപ്പ് ലൈൻ സ്ഥാപിക്കുമെന്ന് തന്നെ അറിയിച്ചില്ല എന്ന് കൗൺസിലർ നാട്ടുകാരോട് പറഞ്ഞു. തുടർന്ന് കരാറുകാരനെ ബന്ധപ്പെട്ടപ്പോൾ കോർപ്പറേഷനിൽ നിന്നും അനുമതി വാങ്ങിയതിനാൽ കൗൺസിലറെ അറിയിക്കണ്ട ആവിശ്യമില്ല. അതുകൊണ്ടാണ് വിവരം പറയാതിരുന്നതെന്നാണ് മറുപടി ലഭിച്ചത്. ഇതോടെ നാട്ടുകാർ കോപാകുലരാകുകയും പൈപ്പ് പൊട്ടിയതിനും വൈദ്യുതി തകരാറിലാക്കിയതിനും പരിഹാരമുണ്ടാക്കണമെന്നാവശ്യമുയർത്തി. ഇതോടെ താൽക്കാലികമായി പൊട്ടിയ പൈപ്പുകൾ കരാറുകാരൻ പ്ലാസ്റ്റിക് കവറുപയോഗിച്ച് കെട്ടി. പിന്നീട് കെ.എസ്.ഇ.ബിയെ വിവരമറിയിച്ചു. ഇതോടെ ഈ ഭാഗത്തേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും പോസ്റ്റ് വഴിയുള്ള ഇലക്ട്രിക് ലൈൻ വഴി താൽക്കാലിക വൈദ്യുതി നൽകുകയുമായിരുന്നു.

രണ്ടിഞ്ചിന്റെ പൈപ്പ് മെയിൻ റോഡിൽ നിന്നും ഒരു കിലോമീറ്റർ ദൂരമുള്ള നടന്റെ വീട്ടിലേക്ക് കുഴിച്ചിട്ടാണ് വാട്ടർ കണക്ഷൻ നൽകുന്നത്. വീടിന്റെ സമീപത്തു കൂടി പൈപ്പ് ലൈന് പോകുമ്പോൾ അവിടെ നിന്നും കണക്ഷൻ എടുക്കാതെ മെയിൻ പൈപ്പ് ലൈനിൽ നിന്നും എടുക്കുന്നത് വ്യാപകമായി കുടിവെള്ളം ദുരുപയോഗം ചെയ്യാനാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. വാട്ടർ അഥോറിറ്റി എഞ്ചിനീയറുടെ സാന്നിധ്യത്തിലല്ലാതെ പൈപ്പ് ലൈൻ സ്ഥാപിക്കുവാൻ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മെയ് ആറിനാണ് എളംകുളത്തെ കായലിന്റെ തീരത്തായി പടുകൂറ്റൻ വീട് ദുൽഖർ സൽമാൻ പണികഴിപ്പിച്ച് ഗൃഹപ്രേശനം നടത്തിയത്. ചടങ്ങിന് ശേഷം പണികൾ ഇനിയും പൂർത്തിയാകാത്തതിനാൽ മടങ്ങി പോയിരുന്നു.

people stop the pipeline work of actor dq

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക