ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല; കുട്ടിക്കാല ചിത്രം പങ്കുവച്ച് നടി പാർവതി തിരുവോത്ത്

Malayalilife
 ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല; കുട്ടിക്കാല ചിത്രം പങ്കുവച്ച് നടി പാർവതി തിരുവോത്ത്

ലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നടി പാർവതി  തിരുവോത്ത്. നിരവധി  ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച താരം ഇപ്പോൾ ഈ ലോക്ക് ഡൗൺ കാലത്ത് കൂട്ടികാലത്ത് ഉണ്ടായ ഒരു രസകരമായ സംഭവം  തുറന്ന് പറയുകയാണ്. ചെറുപ്പത്തില്‍ തനിക്ക് ക്യാമറ പേടിയായിരുന്നെന്നും, ക്യാമറകണ്ടാല്‍ താന്‍ കരയുമായിരുന്നെന്നുമാണ് പാര്‍വതി തുറന്ന് പറയുന്നത്. പാർവതി പങ്കുവച്ച ഒരു കുറിപ്പ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ കൂടി വൈറലാകുന്നത്. 

'ക്യാമറയെ എനിക്ക് ഭയമായിരുന്നു. ക്യാമറ കണ്ടാല്‍ കരച്ചില്‍ നിര്‍ത്താനേ കഴിയില്ല. എന്റെ അടുത്തേക്കു നീണ്ടു വരുന്ന ഒരു വിചിത്രമായ കണ്ണിനെപ്പോലെയാണ് ലെന്‍സ് തോന്നിപ്പിച്ചത്. നിരവധി പരാജയപ്പെട്ട ശ്രമങ്ങള്‍ക്കൊടുവില്‍ ധൈര്യം സംഭരിച്ച്‌, അമ്മയെ പറ്റിച്ചേര്‍ന്നു നില്‍ക്കുന്നത് വിട്ട് ഞാന്‍ ക്യാമറയ്ക്കു മുന്‍പില്‍ നിന്നു. ഒറ്റയ്ക്ക്! കണ്ണു വലുതായി തുറന്നു പിടിച്ച്‌... മരവിച്ച്‌... പിന്നോട്ട് പോകില്ലെന്നുറച്ച്‌... എങ്ങനെയാണ് ആ ചിരി അവിടെ കയറി വന്നത്. സുഹൃത്തുക്കളെ... ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. ക്യാമറ നോക്കി ചിരിച്ചാല്‍ നിഗൂഢത നിറഞ്ഞ ആ കണ്ണില്‍ നിന്ന് ജെംസ് മിഠായി വരുമെന്ന് അവര്‍ എന്നോട് പറഞ്ഞു. ജെംസും വന്നില്ല, ഒരു കുന്തോം വന്നില്ല. ഒരു വിചിത്ര ചിരിയുമായി ഞാന്‍ അവിടെ പ്ലിങ്ങി നിന്നു!' പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

അന്നത്തെ ഫോട്ടോയിലെ ആ ചിരി, പിന്നീടും ഇടയ്ക്ക് മുഖത്ത് വരാറുണ്ടെന്ന് പാര്‍വതി പോസ്റ്റില്‍ പറയുന്നു. അന്ന് ഫോട്ടോ എടുത്തതിനെക്കുറിച്ചുള്ള മങ്ങിയ ഓര്‍മ ഇപ്പോഴുമുണ്ട്, താന്‍ ആ ഉടുപ്പ് മിസ് ചെയ്യാറുണ്ടെന്നും പാര്‍വതി പറഞ്ഞു.

Read more topics: # parvathy thiruvoth shared old pic
parvathy thiruvoth shared old pic

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES