ചിരി ഉത്സവം തീർത്ത ഇന്നും തീർക്കുന്ന ഒരു സിനിമയാണ് ഈ പറക്കും തളിക. ദിലീപ് ഹരിശ്രീ അശോകൻ കൂട്ടുകെട്ടിൽ കേരളക്കര ഒന്നടങ്കം ചിരിച്ചു മതിമറന്ന സിനിമയാണ് ഇത്. ഇന്നും മലയാളികൾ ഈ സിനിമ ടി വി യിൽ കണ്ടാൽ, ഇരുന്നു മുഴുവൻ വീണ്ടും കാണുന്ന ഒരു സിനിമ. 2001-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഈ പറക്കും തളിക. 2001-ലെ മികച്ച വിജയം കൈവരിച്ച ചിത്രങ്ങളിൽ ഒന്നാകാൻ ഈ ചിത്രത്തിനു സാധിച്ചു എന്നുതന്നെ പറയാം. ദിലീപ്, ഹരിശ്രീ അശോകൻ, ഒടുവിൽ ഉണ്ണികൃഷ്ണൻ, നിത്യ ദാസ് തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് താഹയാണ്. നിത്യ ദാസ് ആദ്യമായി അഭിനയിച്ച ചിത്രം കൂടിയായിരുന്നു ഈ പറക്കും തളിക. ബാസന്തിയായി വന്നു സുന്ദരനേയും ഉണ്ണി കൃഷ്ണനെയും വട്ടം ചുറ്റിക്കുന്ന ആദ്യ പകുതിയും പിന്നീട് പ്രണയവും ഒക്കെ അയി മുന്നോട്ട് പോകുന്ന വേഷമാണ് നിത്യ ദാസ് ചെയ്തത്. ഈ ഒരൊറ്റ സിനിമ മതി പ്രേക്ഷകർക്ക് ഈ നടിയെ പാട്ടി പറയാൻ.
മലയാള ചലച്ചിത്ര അഭിനേത്രിയാണ് നിത്യാ ദാസ്. 1981 ൽ കോഴിക്കോട് ജനിച്ച ഒരു നടിയാണ് നിത്യ. മോഹൻദാസിന്റെ മകളായി ജനിച്ച താരം 2000 ത്തിന്റെ ആദ്യവർഷങ്ങളിൽ തൊട്ടേ മലയാള സിനിമയിൽ സജീവമായിരുന്നു. പതിനേഴോളം സിനിമയിൽ അഭിനയിച്ച നിത്യ ഇപ്പോൾ ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. ഇതിനോടകം തന്നെ പന്ത്രണ്ടോളം സീരിയലുകളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലാണ് കൂടുതൽ സിനിമ ചെയ്തതെങ്കിലും തമിഴ് സീരിയലുകളിലാണ് താരം കൂടുതലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. താരം കുറച്ചു ഭക്തി ആൽബങ്ങളിലും പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ടി വി ഷോകളിലും നിറ സാന്നിധ്യമാണ് താരം. ഇപ്പോഴും നല്ല പ്രേക്ഷക സ്വീകാര്യത ഉള്ള വ്യക്തിയാണ് നിത്യ.
പറക്കും തളിക വന്ന വിജയമായതുകൂടെ താരത്തിന് നിരവധി സിനിമകൾ വന്നു. അതെ സിനിമയ്ക്ക് തന്നെ ആ വർഷത്തെ ഏഷ്യാനെറ്റ് പുതുമുഖ അവാർഡും ലഭിച്ചു. അതെ വർഷം തന്നെ താരം നരിമാൻ എന്ന ചിത്രത്തിലും അഭിനയിച്ചു. കലാഭവൻ മാണിയുടെ ശ്രദ്ധേയമായ ചിത്രമാണ് കണ്മഷി. അതിലെ നിത്യയുടെ കഥാപത്രവും ഏറെ ശ്രദ്ധേയമാണ്. പിന്നീട് അങ്ങോട്ട് ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാം, നഗരം സൂര്യ കിരീടം അങ്ങനെ നിരവധി ശ്രദ്ധേയമായ ചിത്രങ്ങൾ താരത്തിന്റേതായി ഉണ്ട്. താരം അവസാനമായി അഭിനയിച്ച ചിത്രം 2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടം എന്ന ചിത്രമാണ്. അതിലെ ഊർമിള എന്ന കഥാപത്രം ഏറെ ശ്രദ്ധേയമായതാണ്. താരം ഇപ്പോൾ അന്പേ വാ എന്ന തമിഴ് സീരിയലിൽ അഭിനയിക്കുകയാണ്. ഇടയ്ക്ക് താരം സ്റ്റാർ മാജിക്കിലും വന്നിരുന്നു.
2007 ലായിരുന്നു താരത്തിന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് അരവിന്ദ് സിംഗ് എന്ന ആളെയാണ് താരം വിവാഹം കഴിച്ചത്. ഇരുവരുടെയും ഒരു പ്രത്യേക പ്രണയ വിവാഹം ആയിരുന്നു. എയർ ഇന്ത്യ ഉദ്യോഗസ്ഥനുമായ അർവിന്ദ് സിങ് ആണ് നിത്യയുടെ ഭർത്താവ്. കശ്മീർ സ്വദേശിയാണ് അരവിന്ദ്. 2005 താരം ഷൂട്ടിന്റെ ആവശ്യമായി ചെന്നൈയിൽ പോകുന്ന സമയത്താണ് ഇരുവരും കണ്ടുമുട്ടിയത്. ആ വിമാനത്തിൽ വച്ചാണ് ഇരുവരുടെയും ആദ്യ കാഴ്ച. അവിടെ കണ്ടു പരിചയപ്പെട്ട് പിന്നീട് പ്രണയത്തിൽ ആവുകയായിരുന്നു. ഇരുവർക്കും ഒരു പെൺകുട്ടിയും ഒരു ആൺകുട്ടിയുമാണ് ഉള്ളത്. ഇവർ കല്യാണത്തിന് ശേഷം കാശ്മീരിലേക്ക് താമസം മാറി. ഇപ്പോൾ നാട്ടിൽ കോഴിക്കോട് ബീച്ച് റോഡിലുളള ഫ്ലാറ്റിലാണ് നിത്യയും കുടുംബവും താമസം. കല്യാണത്തിന് ശേഷം തരാം സിനിമകൾ ഒന്നും ചെയ്തില്ല എങ്കിലും സീരിയലിൽ സജ്ജീവമായിരുന്നു. നിത്യദാസ് സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്.