തമിഴിലും മലയാളത്തിലും ഒരുപോലെ നല്ല കഥാപാത്രങ്ങളിൽ അഭിനയിച്ച താരമാണ് മിത്രം കുരിയൻ. രണ്ട് മലയാള സിനിമകളിൽ സപ്പോർട്ടിംഗ് റോളുകളിൽ പ്രത്യക്ഷപ്പെട്ട ശേഷം രണ്ട് തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചു. വിജയ് നയൻതാര അങ്ങനെ നിരവധി താരങ്ങളുടെ കൂടെ അഭിനയിക്കാനുള്ള ഭാഗ്യം താരത്തിന് ലഭിച്ചു. ഒരു മലയാള സിനിമയിലെ താരത്തിന്റെ അഭിനയം കണ്ടിട്ട് അതിന്റെ തമിഴ് പതിപ്പിലേക്ക് താരം എത്തുകയും ചെയ്തു. നയൻതാരയുടെ അടുപ്പമുള്ള ഒരു ബന്ധു കൂടിയാണ് താരം. അങ്ങനെയാണ് സിനിമയിലേക്കൊക്കെ എത്തിപ്പെടുന്നത്. ഇരുവരും നല്ല കൂട്ടാണ്. തുടക്കകാരി ആയിരിക്കെ തന്നെ നിരവധി പ്രശംസകൾ ഏറ്റുവാങ്ങിയ നടിയാണ് താരം. അതുപോലെ തന്നെ പിന്നീട് വിമർശനങ്ങൾക്കും ഇര ആയിട്ടുണ്ട്. ഒരു നല്ല കഥാപാത്ര വളർച്ചയിലേക്ക് താരത്തിന് എതാൻ സാധിച്ചില്ല.
1989 ൽ പെരുമ്പാവൂരാണ് താരം ജനിച്ചത്. ദൽമാ എന്നാണ് മിത്രയുടെ യഥാർത്ഥ പേര്. ബേബിയുടെയും കുരിയന്റെയും മൂത്തമകളായി ആണ് താരം ജനിച്ചത്. താരത്തിന് ഡാനി എന്നുപേരുള്ള ഒരു ഇളയ സഹോദരൻ ഉണ്ട്. താരം ബി ബി എ ആണ് പഠിച്ചത്. ഏറെ നാളത്തെ പ്രണയത്തിനു ഒടുവിൽ 2015 ൽ വില്യം ഫ്രാൻസിസിനെ മിത്ര വിവാഹം ചെയ്തു. ഇദ്ദേഹം ഒരു മ്യൂസിക് ഡിറക്ടറാണ്. ഏറെ നാളത്തെ പ്രണയം വീട്ടിൽ പറഞ്ഞ് സമ്മതിപ്പിച്ചതിനു ശേഷം പള്ളിയിൽ വച്ചായിരുന്നു കല്യാണം. കല്യാണത്തിന് ശേഷം താരം മലയാള സിനിമകൾ ഒന്നും ചെയ്തില്ല. പിന്നീട് തമിഴ് സീരിയലിലൊക്കെ അയി തിരക്കായിരുന്നു. ചില ഷോകളിൽ ജഡ്ജ് ആയിട്ടും താരം പോയിട്ടുണ്ട്. ഇടയ്ക്ക് താരത്തിന്റെ കാറിൽ ബസ് കൊണ്ട് പോറിച്ചതിൽ താരവും താരത്തിന്റെ കൂട്ടുകാരും കൂടെ കെ എസ് ആർ ടി സി ബസ്സ് ഡിപ്പോയിൽ പ്രെശ്നം ഉണ്ടാക്കിയതൊക്കെ വിവാദമായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. താരത്തിന്റെ വിവാഹ ചിത്രങ്ങളൊക്കെ അന്ന് വൈറൽ ആയിരുന്നു.
2004 തൊട്ട് 2009 വരെ താരം ഇരുപതോളം സിനിമകൾ ചെയ്തു. അതിൽ പതിനൊന്നോളം മലയാള സിനിമകളും ബാക്കി തമിഴ് സിനിമകളുമായിരുന്നു. അവസാനമായി അഭിനയിച്ച 2019 ലെ നന്ദനം എന്ന സിനിമയിലാണ്. 2004 ലെ വിസ്മയ തുമ്പത്താണ് താരം ആദ്യമായി അഭിനയിച്ച ചിത്രം. ഫാസിൽ സംവിധാനം ചെയ്ത ചിത്രത്തിൽ നയന്തരയുടെ സുഹൃത്തായി ഒറ്റ രംഗത്തിൽ മാത്രം പ്രത്യക്ഷപെട്ടു. 2005 ൽ ടി. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിൽ അഭിനയിച്ചു. തുടർന്ന് അഭിനയത്തിൽ നിന്ന് വിരമിക്കുകയും പഠനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. ഗൃഹലക്ഷ്മി മാസികയുടെ ഒരു ലക്കത്തിൽ മിത്രയെ കണ്ടതിന് ശേഷം സംവിധായകൻ സിദ്ദിഖ് തന്റെ തമിഴ് ചിത്രമായ സാധു മിറാൻഡയ്ക്ക് വേണ്ടി തിരഞ്ഞെടുത്തു. അതിനുശേഷം, മറ്റൊരു തമിഴ് ചിത്രമായ കുറഞ്ഞ ബജറ്റ് സംരംഭമായ സൂര്യൻ സട്ടാ കല്ലൂരി എന്ന സിനിമയിൽ അഭിനയിച്ചു. ഈ സിനിമ പലയിടത്തും വിമർശകരുടെ ശ്രദ്ധയിൽപ്പെട്ടു.
പിന്നീട് നിരവധി ശ്രദ്ധേയമായ മലയാള സിനിമകളിൽ പ്രത്യക്ഷപ്പെട്ടു മിത്ര. ഗുലുമൽ: ദി എസ്കേപ്പ്, ബോഡിഗാർഡ് തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലൂടെ വളരെയധികം ശ്രദ്ധ നേടി. സൂപ്പർഹിറ്റ് സിനിമയായി മാറിയ കോമഡി ചിത്രമായ ഗുലുമലിലെ പ്രധാന നടിയായിരുന്നു മിത്ര. ഇതിൽ ജയസൂര്യയും കുഞ്ചാക്കോ ബോബനുമായിരിക്കുന്നു പ്രധാന വേഷത്തിൽ. സിദ്ദീഖിന്റെ സംവിധാനത്തിൽ ദിലീപ് നായകനായ ബോഡിഗാർഡിൽ വീണ്ടും ഒരു സപ്പോർട്ടിംഗ് കഥാപാത്രമായി അവർ പ്രത്യക്ഷപ്പെട്ടു. ഇത് വലിയ ഹിറ്റ് തന്നെ ഉണ്ടാക്കി. ഈ ചിത്രത്തിലെ അഭിനയത്തിന് അവാർഡും മിത്രയ്ക്ക് ലഭിച്ചു. സേതുലക്ഷ്മി എന്ന ചിത്രത്തിലെ അഭിനയത്തിന് നിരൂപക പ്രശംസ നേടിയ അവർ തമിഴ് റീമേക്കായ കവാലൻ എന്ന ചിത്രത്തിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ സിദ്ദിഖിനെ തിരഞ്ഞെടുത്തു. കൂടുതൽ അംഗീകാരം നേടാത്ത കുറച്ച് തമിഴ്, മലയാളം ചിത്രങ്ങളിൽ അഭിനയിക്കാൻ പോയി. പിന്നീട് സിനിമയിൽ നിന്ന് മാറി സീരിയലിലും ട്വ ഷോകളിലുമായി തുടർന്നു.