മോഹന്‍ലാലിനെതിരേ രൂക്ഷ വിമര്‍ശനവുമായി സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ രംഗത്ത.നേതൃത്വത്തിലേക്ക് മോഹന്‍ലാല്‍ വന്നപ്പോള്‍ പ്രതീക്ഷ ഉണ്ടായിരുന്നെന്നും എന്നാല്‍ അദ്ദേഹം നിരാശനാക്കിയെന്നും ജോസഫൈന്‍ പ്രതികരിച്ചു. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ വനിതാ ഭാരവാഹികള്‍ നടത്തിയ പത്രസമ്മേളനത്തിന് പിന്നാലെയായിരുന്നു വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം
താരസംഘടനയുടെ പ്രസിഡന്റായി എത്തിയപ്പോള്‍ മോഹന്‍ലാലില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ അത് അസ്ഥാനത്തായി. മോഹന്‍ലാല്‍ അല്‍പ്പം കൂടി ഉത്തരവാദിത്തം കാണിക്കണ്ടതാണ്, ആരാധകരെ നിലയ്ക്ക് നിര്‍ത്തണം. നടിമാര്‍ക്കെതിരേ അവഹേളനം പാടില്ലെന്ന് മോഹന്‍ലാല്‍ ഉള്‍പ്പെടെയുള്ളവര്‍ ശക്തമായി തന്നെ പറയണമെന്നും ജോസഫൈന്‍ പറയുന്നു. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഡബ്ല്യു.സി.സി അംഗങ്ങള്‍ മോഹന്‍ലാലിനെതിരെ രംഗത്ത് വന്നതോടെയാണ് പ്രശ്‌നത്തില്‍ വനിതാ കമ്മീഷനും നിലപാട് അറിയിച്ചത്. പത്മപ്രിയയും പാര്‍വതിയും അടക്കമുള്ള താരങ്ങളാണ് മോഹന്‍ലാലിനെ രരൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയത്.
തങ്ങളെ വിളിച്ചുവരുത്തി അപമാനിക്കുന്ന രീതിയിലാണ് താരസംഘടയുടെ എക്‌സിക്യൂട്ടീവ് ചേര്‍ന്നപ്പോള്‍ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്ളവര്‍ പെരുമാറിയത്. തങ്ങളെ കേള്‍ക്കാനുള്ള മര്യാദപോലും ഭാരവാഹികള്‍ കാണിച്ചില്ല. ഞങ്ങള്‍ മൂന്ന് പേര്‍ക്കും പേര് ഉണ്ടായിട്ട് പോലും നടിമാര്‍ എന്നാണ് അഭിസംബോധന ചെയ്തതെന്നും ഇവര്‍ കുറ്റപ്പെടുത്തിയിരുന്നു.