കുഞ്ഞിലേ മുതലേ വന്നു സിനിമയിൽ ഇപ്പോഴും നിൽക്കുന്നവർ വളരെ വിരളമാണ്. തമിഴിൽ അങ്ങനെ വന്ന നടിയുടെ പേരാണ് ബേബി ജെന്നിഫർ എന്ന നാൻസി ജെന്നിഫർ. 1990 ഏപ്രിലിൽ ചെന്നൈയിൽ ജനിച്ചു. 1997ൽ വസന്തിന്റെ നെരുക്കു നേർ എന്ന സിനിമയിൽ മാതാപിതാക്കളുടെ വിവാഹമോചനത്തിൽ പെടുന്ന ഒരു ചെറിയ കുട്ടിയായി അഭിനയിച്ചു തുടങ്ങിയ നടിയാണ് നാൻസി ജെന്നിഫർ. 40-ല്‍ അധികം ചിത്രങ്ങളില്‍ ജെന്നിഫര്‍ അഭിനയിച്ചിട്ടുണ്ട്. ഇതില്‍ കൂടുതലും ബാലതാരമായി അഭിനയിച്ച സിനിമകളാണ്. തോഴ എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറ്റം കുറിച്ചെങ്കിലും നായികയായി സിനിമകളില്‍ അധികം വിജയിച്ചില്ല. വിജയ് ടി.വി, സണ്‍ ടി.വി തുടങ്ങിയ ചാനലുകളില്‍ ഒരുപാട് പ്രോഗ്രാമുകളില്‍ അവതാരകയായി തിളങ്ങിയിട്ടുണ്ട് ജെന്നിഫര്‍. നടിയായിട്ടല്ലെങ്കിലും സിനിമ മേഖലയില്‍ തന്നെ സജീവമായി തുടരുകയാണ് ജെന്നിഫര്‍. സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായും നാച്ചുറല്‍ ജോയ് എന്ന പേരില്‍ ഒരു ഹെര്‍ബല്‍ കമ്പനി ഓണ്‍ലൈനില്‍ നടത്തി വരുന്നുമുണ്ട്. ഇത് കൂടാതെ യൂട്യൂബില്‍ സ്വന്തമായി വീഡിയോസ് പങ്കുവെക്കുന്ന ഒരാളുകൂടിയാണ് നടി.
ദളപതി വിജയ് നായകനായി എത്തിയ ഗില്ലി ഇന്നും വിജയ്യുടെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായി തന്നെയാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ഗില്ലി എന്ന ചിത്രം ഇറങ്ങിയതോടെയാണ് വിജയ്യുടെ മാസ് കേരളം കീഴടക്കിയത്. ഗില്ലിക്ക് ശേഷം കേരളത്തില്‍ വിജയ് ഫാന്‍സിന്റെ ഒഴുക്കുതന്നെയായിരുന്നു എന്ന് പറയാം. വിജയുടെ മികച്ച കളക്ഷൻ നേടിയ ചിത്രംകൂടിയാണ് ഗില്ലി. ധരണി സംവിധാനം നിര്‍വ്വഹിച്ച് 2004-ല്‍ പുറത്തിറങ്ങിയ ഒ തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചലച്ചിത്രമാണ് ഗില്ലി. മഹേഷ് ബാബു നായകനായി 2003-ല്‍ പുറത്തിറങ്ങിയ തെലുഗ് ചിത്രം ഒക്കഡുവിന്റെ തമിഴ് റീമേക്കാണ് ഈ ചിത്രം. വിജയ്, തൃഷ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ഈ ചിത്രത്തില്‍ പ്രകാശ് രാജ് ആണ് പ്രതിനായക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഇവരുടെ മൂന്ന് പേരുടെ കഥാപാത്രത്തോളം പ്രേക്ഷകര്‍ ഇഷ്ടപ്പെട്ട മറ്റൊരു കഥാപാത്രമുണ്ട് ഗില്ലിയില്‍. അത് സിനിമയില്‍ വിജയുടെ അനിയത്തിയായി ഭുവിയാണ്. അതിൽ ഏതുനേരവും സഹോദരന് പാരാ വയ്ക്കുന്ന കുസൃതി കുട്ടിയാണ് ഭുവി. ഈ സ്വഭാവമുള്ള കുഞ്ഞ് കുട്ടിയായ ഭുവിയെ പ്രേക്ഷകര്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മികച്ച കെമിസ്ട്രിയാണ് ഇരുവരും തമ്മില്‍ ഉണ്ടായിരുന്നത്.
നല്ല വണ്ണമുള്ള ഒരു കുസൃത് കുരുന്നയാണ് താരം പ്രേത്യക്ഷ പെട്ടിരുന്നു. ഇപ്പൊ താരം മെലിഞ്ഞ് അതീവ സുന്ദരി അയി മാറിയത് സോഷ്യൽ മീഡിയ ആഘോഷിച്ചതായിരുന്നു. മേക്കോവറിനെ പറ്റി ധാരാളം പേര് അഭിനന്ദിക്കുകയും ചെയ്തിരുന്നു. നടി എന്ന നിലയിൽ വിജയം നേടാൻ കഴിയാത്തതിന് ശേഷം, ജെന്നിഫർ പതിവായി ഒരു സഹനടി എന്ന നിലയിലും സ്റ്റാർ വിജയ് അവതാരകയായും പ്രത്യക്ഷപ്പെടുന്നു. ട്രിപ്പ്, കൂട്ടത്തിൽ ഒരുത്തൻ തുടങ്ങിയ ജനപ്രിയ സിനിമകളിൽ നാൻസി പ്രവർത്തിച്ചിട്ടുണ്ട്. 2021 ൽ ട്രിപ്പ് ആയിരുന്നു നാൻസിയുടെ അവസാനം ഇറങ്ങിയ ചിത്രം. ഇപ്പോൾ താരം തമിഴ് കളേഴ്സിലെ ഫെബ്രുവരിയിൽ തുടങ്ങിയ ഇദയത്തെ തിരുടാതെ എന്ന സീരിയലിൽ അഭിനയിക്കുകയാണ്.