Latest News

ദുല്‍ഖറും അമാലും കൊള്ളാലോ; അറേഞ്ച്ഡ് മാരേജ് എന്ന് പറഞ്ഞ് പറ്റിച്ചു; ഒടുവില്‍ എല്ലാം പുറത്ത്

Malayalilife
 ദുല്‍ഖറും അമാലും കൊള്ളാലോ; അറേഞ്ച്ഡ് മാരേജ് എന്ന് പറഞ്ഞ് പറ്റിച്ചു; ഒടുവില്‍ എല്ലാം പുറത്ത്

ലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനാണ് ഇപ്പോള്‍ ആരാധകരുടെ ഹരമായി മാറിയ ദുല്‍ഖര്‍ സല്‍മാന്‍. അച്ഛനും മകനും സിനിമ മേഖലയില്‍ സജീവമായതിനാല്‍ തന്നെ ഇവരുടെ വീട്ടിലെ വിശേഷങ്ങള്‍ എന്നും പുറത്തും ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. അത്തരത്തില്‍ ആരാധകര്‍ ഏറ്റെടുത്തയാളാണ് ദുല്‍ഖറിന്റെ ഭാര്യ അമാല്‍ സൂഫിയ. സിനിമയില്‍ മുഖം കാണിച്ചിട്ടില്ലെങ്കിലും ദുല്‍ഖറിനൊപ്പമുള്ള ചിത്രങ്ങളിലൂടെയും വീഡിയോയിലൂടെയും അമാലിന് ആരാധകര്‍ ഏറെയാണ്. ഇപ്പോള്‍ അമാലുമായുള്ള പ്രണയവും വിവാഹവും ആദ്യമായി തുറന്നുപറഞ്ഞിരിക്കയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇതൊടൊപ്പം തന്നെ അധികമാര്‍ക്കുമറിയാത്ത അമാലിന്റെ ചില വിശേഷങ്ങളും അറിയാം.

മലയാളത്തിലെ ഏറ്റവും വലിയ താരകുടുംബത്തിലേക്കാണ് അമാല്‍ 2011ല്‍ മരുമകളായി കാലെടുത്ത് വെച്ചത്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ നോര്‍ത്ത് ഇന്ത്യന്‍ മുസ്ലീം കുടുംബമാണ് അമാലിന്റെത്. ചെന്നൈയിലെ അറിയപ്പെടുന്ന ബിസിനസ്മാനായ സെയ്ദ് നിസാമുദീന്റെ മൂന്നു മക്കളില്‍ രണ്ടാമത്തെ മകളാണ് അമാല്‍. വരയ്ക്കാന്‍ ഏറെ ഇഷ്ടവും നല്ല കഴിവുമുള്ള അമാല്‍ ആര്‍ക്കിടെക്ക് ബിരുദധാരിണിയാണ് മാത്രമല്ല. ഇന്റീരിയര്‍ ഡിസൈനിങ്ങിലും ആളൊരു താരമാണ്. ഇതിനിടയിലായിരുന്നു 20 വയസുള്ളപ്പോള്‍ 25 കാരന്‍ ദുല്‍ഖറുമായുള്ള അമാലിന്റെ വിവാഹം. ദുല്‍ഖറും അമാലും ഒരേ സ്‌കൂളില്‍ പഠിച്ചവരായിരുന്നു. എന്നാല്‍ ദുല്‍ഖറിനെക്കാള്‍ അഞ്ചു വര്‍ഷം ജൂനിയറായിരുന്നു അമാല്‍ എന്ന് മാത്രം.

യുഎസില്‍ നിന്നും ബിരുദം നേടിയെ ശേഷം ചെന്നൈയില്‍ എത്തിയ സമയത്താണ് അമാലുമായി ദുല്‍ഖര്‍ പ്രണയത്തിലാകുന്നത്. 25 വയസായ ദുല്‍ഖറിനെ കൂട്ടുകാര്‍ ഈ സമയത്ത് പെണ്ണാലോചിക്കാന്‍ തുടങ്ങിയിരുന്നു. ഈ സമയത്താണ് കൂട്ടുകാരില്‍ ചിലര്‍ അമാലിന്റെ പേര് ദുല്‍ഖറിനോട് പറയുന്നത്. സാമ്പത്തികമായും സാമൂഹ്യപരമായും ദുല്‍ഖറിന് എന്ത് കൊണ്ടും ചേരുന്ന പെണ്‍കുട്ടിയായിരുന്നു അമാല്‍. ആദ്യം ഇത് കാര്യമായിട്ട് എടുത്തില്ലെങ്കിലും പിന്നെ പുറത്ത് പോകുമ്പോഴൊക്കെ അപ്രതീക്ഷിതമായി അമാലിനെ ദുല്‍ഖര്‍ കാണാന്‍ തുടങ്ങി. എന്തിനേറെ പറയുന്നു സിനിമയ്ക്ക് പോകുമ്പോള്‍ പോലും ഒരേ സിനിമയ്ക്ക് അതേ ഷോയ്ക്ക് തന്നെ ദുല്‍ഖര്‍ അമാലിനെ കണ്ടു. അമാല്‍ പോലും അറിയാതെ അമാലിനെ നോട്ടമിട്ടതിനാല്‍ ഈ പെണ്‍കുട്ടിയെ തന്നെ വിവാഹം കഴിക്കണമെന്നുള്ളതിന്റെ ദൈവനിശ്ചയമായിട്ടാണ് ദുല്‍ഖര്‍ ഈ അപ്രതീക്ഷിത സംഭവങ്ങളെ കണ്ടത്.

ഒടുവില്‍ അമാലിനെ പ്രപോസ് ചെയ്യാനുള്ള ധൈര്യം സംഭരിച്ച് ഒരു കോഫീ ഡേറ്റിങ്ങിനായി ദുല്‍ക്കര്‍ ക്ഷണിച്ചു. ഇതിന് ശേഷം അമാലിക്കുറിച്ച് ദുല്‍ഖര്‍ മാതാപിതാക്കളെ അറിയിച്ചു. തുടര്‍ന്ന് രണ്ട് കുടുംബങ്ങളും ഉടനടി കണ്ടുമുട്ടി. അതിനാല്‍ ഞങ്ങളുടേത് ഒരു പ്രണയ-അറേഞ്ച്ഡ് വിവാഹമാണെന്ന് ദുല്‍ഖര്‍ ഡെക്കാന്‍ ക്രോണിക്കിളിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നു.

എന്നാല്‍ വിവാഹ ശേഷം ഒരു കുടുംബിനിയായി മാത്രം ഒതുങ്ങാന്‍ അമാലിനെ ദുല്‍ഖര്‍ അനുവദിച്ചില്ല. അടുത്ത കൂട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കുമെല്ലാം വീടുകള്‍ക്കും ഫ്‌ളാറ്റുകള്‍ക്കും ഇന്റീരിയര്‍ ഡിസൈന്‍ ചെയ്യ്തും അമാല്‍ താരമായി. ഫഹദ് നസ്രിയ താരദമ്പതികളുടെ ഫ്ളാറ്റിന് ഇന്റീരിയര്‍ ഡിസൈനിങ്ങ് ചെയ്ത് നല്‍കിയത് അമാലായിരുന്നു. അന്ന് അത് വലിയ വാര്‍ത്തയായിരുന്നു. വരയ്ക്കാന്‍ ഏറെ ഇഷ്ടമുള്ള അമാല്‍ ഒരിക്കല്‍ ദുല്‍ഖറിന്റെ ചിത്രം വരച്ചത് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു. ആറുവര്‍ഷം കാത്തിരുന്ന ശേഷമാണ് ദുല്‍ഖറിനും അമാലിനും കുഞ്ഞ് ജനിച്ചത്.  മറിയം അമീറ  സല്‍മാന്‍ എന്നാണ് കുട്ടി താരത്തിന് ഇരുവരും നല്‍കിയ പേര്. കുടുംബത്തിന് ഏറെ പ്രിയപ്പെട്ടവളാണ് മറിയം. അടുത്തമാസം മൂന്നുവയസാകുന്ന മറിയത്തിന് നാപ്പി മാറ്റുന്നത് പോലും വീട്ടിലുള്ളപ്പോള്‍ ദുല്‍ഖറാണ് ഏറ്റെടുത്ത് ചെയ്യുന്നത്. മറിയമാണ് ഇപ്പോള്‍ വീട്ടിലെ താരമെന്നും ഡിക്യു പറയുന്നു. വാ തോരാതെ സംസാരിക്കുന്ന മറിയമാണ് ഇപ്പോള്‍ വീട്ടിലെ എന്റര്‍ടൈനര്‍. സുല്‍ഫത്തിനും മമ്മൂട്ടിക്കും നല്ല മരുമകള്‍ കൂടിയാണ് അമാല്‍. മമ്മൂട്ടിക്ക് അമാലിനോടുള്ള സ്‌നേഹത്തിന്റെ ആഴം ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്കുമറിയാം. നടന്‍ എന്ന നിലയില്‍ എല്ലാ പിന്തുണയും ഭാര്യയായ അമാല്‍ നല്‍കുന്നുണ്ട്. ദുല്‍ഖറിന്റെ സിനിമയിലെ സൗഹൃദങ്ങള്‍ അമാലും നിലനിര്‍ത്തുന്നുണ്ട്. നസ്രിയയാണ് അമാലിന്റെ നല്ല സുഹൃത്തുക്കളില്‍ ഒരാള്‍.
 

Read more topics: # dulqar salman and amalu
dulqar salman and amalu

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES