Latest News

ചിരിപ്പൂരവുമായി സുഡാനിയിലെ ഉമ്മമാര്‍; 'ഡാകിനി' നാളെ തിയേറ്ററുകളിലേക്ക്

Malayalilife
 ചിരിപ്പൂരവുമായി സുഡാനിയിലെ ഉമ്മമാര്‍; 'ഡാകിനി' നാളെ തിയേറ്ററുകളിലേക്ക്

രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന ‘ഡാകിനി’ നാളെ പ്രദര്‍ശനത്തിനെത്തുന്നു. ‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തിലെ ഉമ്മമാരുടെ വേഷത്തിലൂടെ ശ്രദ്ധേയരായ സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരനും ചിത്രത്തില്‍ എത്തുന്നു്. കൂടെ പൌളി വല്‍സന്‍, സേതുലക്ഷ്മി എന്നിവരുമുണ്ട്. ഇവര്‍ മായന്‍ എന്ന അധോലോക നായകനെതിരെ പട നയിക്കുകയാണ്. മായനായി വേഷമിടുന്നത് ചെമ്പന്‍ വിനോദാണ്.

മലയാളത്തിലെ മൂന്ന് പ്രമുഖ ബാനറുകള്‍ ഡാകിനിക്കായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും തൊണ്ടി മുതലും ദൃക്‌സാക്ഷിക്കും ശേഷം ഉര്‍വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൌസ് ആണ്.

സൂരജ് വെഞ്ഞാറന്മൂട് , ചെമ്പന്‍ വിനോദ് ജോസ് , അലന്‍സിര്‍ , ഇന്ദ്രന്‍സ് എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. ഛായാഗ്രഹണം അലക്‌സ് പുളിക്കലിന്റെതാണ്. അപ്പു ഭട്ടതിരിയാണ് ചിത്രസംയോജനം നടത്തുന്നത്. സംഗീതം രാഹുല്‍ രാജാണ് നിര്‍വഹിക്കുന്നത്.

Read more topics: # dakini reliese tommorrow
dakini reliese tommorrow

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES