ചില നടന്മാരോ നടിമാരോ തിരിച്ചു വരവ് നടത്തുന്നത് വളരെ ശ്രദ്ധേയമായിരിക്കും. ചിലരുടെ വരവ് വീണ്ടും പരാജയത്തിലേക്ക് എത്തിക്കാം. പക്ഷെ വമ്പൻ തിരിച്ചു വരവ് നടത്തിയ ആൾകാർ നിരവധിയാണ് സിനിമയിൽ. എല്ലാ ഭാഷയിലും അത്തരം ആൾകാർ ഉണ്ടാകും. മലയാളത്തിൽ എന്നും ചർച്ച വിഷയം നടി മഞ്ജു വാര്യറിന്റെ തിരിച്ചു വരവാണ്. അതുപോലെ ഇപ്പോൾ തമിഴിലെ നടൻ അരവിന്ദ് സ്വാമിയുടെ ചില തിരിച്ചു വരവും ചിത്രങ്ങളും രൂപവുമൊക്കെ ചർച്ച ആയിരിക്കുകയാണ്. തമിഴ് സിനിമ കണ്ട മികച്ചൊരു തിരിച്ചുവരവായിരുന്നു അരവിന്ദ് സ്വാമിയുടേത്. മണിരത്‌നത്തിന്റെ ഏറ്റവും മികച്ച കണ്ടെത്തലുകളിൽ ഒന്നായ അദ്ദേഹം ദളപതി, റോജ, ബോംബെ തുടങ്ങി നിരവധി വിജയ സിനിമകളിൽ ഭാഗമായെങ്കിലും ഇടക്കാലത്തു ഒരു താത്കാലിക ഇടവേളയെടുത്ത് സിനിമയിൽ നിന്ന് വിട്ടുനിന്ന് ബിസിനസ് മേഖലയിലേക്ക് ശ്രദ്ധതിരിച്ചു.
തമിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് അരവിന്ദ് സ്വാമി. കൂടാതെ ഒരു കാര്യനിർവ്വാഹകസംഘ കമ്പനിയായ ടാലെന്റ് മാക്സിമസ് എന്ന കമ്പനിയുടെ അദ്ധ്യക്ഷനാണ്. 1970 ൽ ചെന്നൈയിലാണ് താരം ജനിച്ചത്. അരവിന്ദ് സ്വാമി പഠിച്ചത് ചെന്നൈയിലെ ലോയോള കോളേജിലാണ്. പിന്നീട് എം.ബി.എ പഠിക്കുവാനായി അമേരിക്കയിലേക്ക് പോയി. 1994 ഗായത്രി എന്ന ആളെ വിവാഹം ചെയ്തു 2010 ൽ വേർപിരിഞ്ഞു. ഇരുവർക്കും രണ്ടു മക്കളുണ്ട്. പിന്നീട് ഇദ്ദേഹം 2012 ൽ അപർണ്ണ എന്ന വ്യക്തിയെ കല്യാണം കഴിച്ചു. ആദ്യ ചിത്രം മണി രത്നം സംവിധാനം ചെയ്ത ദളപതി എന്ന ചിത്രമാണ്. ഒരു നായകനായി അഭിനയിച്ച ചിത്രം മണിരത്നം തന്നെ സംവിധാനം ചെയ്ത റോജ എന്ന ചിത്രമാണ് .ഈ ചിത്രം ഒരു വൻ വിജയമായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തോടെ ഒരു മികച്ച നടനെന്നുള്ള കഴിവ് അരവിന്ദ് സ്വാമി തെളിയിച്ചു. പക്ഷേ, പിന്നീട് അദ്ദേഹം തന്റെ ചിത്രങ്ങൾ തെരഞ്ഞെടുക്കുന്നതിൽ വളരെ ശ്രദ്ധിച്ചു മാത്രമാണ് ചെയ്തിരുന്നത്. ചില ശ്രദ്ധേയമായ ചിത്രങ്ങൾ റോജ , ബോംബെ , മിൻസാര കനവ്, ഇന്ദിര, ദേവരാഗം, അലൈപായുതെ എന്നിവയാണ്. ഇതിൽ റോജ , ബോംബെ എന്നീ ചിത്രങ്ങൾ ധാരാളം പുരസ്കാരങ്ങൾ ലഭിച്ചവയാണ്.
2005ൽ അപ്രതീക്ഷിതമായി ഉണ്ടായ ആക്‌സിഡന്റിനെ തുടർന്നു നട്ടെല്ലിന് ക്ഷതമേൽക്കുകയും നാലഞ്ചു വർഷകാലം കിടപ്പിലാകേണ്ടിയും വന്നു... തുടർന്ന് മണിരത്‌നത്തിന്റെ പ്രോത്സാഹനവും പ്രചോദനവും മൂലം ഡയറ്റും വർക്ക്ഔട്ടും കൊണ്ട് സ്വാമി അടിമുടി മാറ്റത്തോടെ 2013ൽ കടൽ എന്ന സിനിമയിലൂടെ തിരിച്ചു വന്നു... തുടർന്ന് തനിഒരുവൻ, ബോഗൻ, ചെക്കചിവന്തവാനം തുടങ്ങി റിലീസ് കാത്തിരിക്കുന്ന നരഗാസൂരനിലും,തലൈവിയിലും വരെ മികച്ചവേഷങ്ങൾ ചെയ്ത് എത്തിനിൽക്കുന്നു സ്വാമിയുടെ സിനിമജീവിതം. തീവണ്ടിയുടെ സംവിധായകന്‍ പി. ഫെല്ലിനിയുടെ പുതിയ ചിത്രത്തില്‍ അരവിന്ദ് സ്വാമിയും കുഞ്ചാക്കോ ബോബനും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഒറ്റ് എന്ന് പേരിട്ടിരിക്കുന്ന ഈ ത്രില്ലര്‍ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ്. സജീവാണ്. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ ഷാജി നടേശനും നടന്‍ ആര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഫെബ്രുവരി 27 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കും. മുംബൈ, ഗോവ, മംഗളൂരു എന്നിവിടങ്ങളിലാണ് ഷൂട്ട്. 25 വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് അരവിന്ദ് സ്വാമി മലയാളത്തിലെത്തുന്നത്. 1996 ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ദേവരാഗത്തിലായിരുന്നു അവസാനമായി വേഷമിട്ടത്. ഭരതന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീദേവിയായിരുന്നു നായിക.