Latest News

റോജയില്‍ റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി; പിന്നെയത് കരച്ചില്‍ വരെ എത്തി; തുറന്ന് പറഞ്ഞ് അരവിന്ദ് സ്വാമി

Malayalilife
റോജയില്‍ റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി; പിന്നെയത് കരച്ചില്‍ വരെ എത്തി; തുറന്ന് പറഞ്ഞ് അരവിന്ദ് സ്വാമി

മിഴ് ചലച്ചിത്ര മേഖലയിലെ ഒരു നടനാണ് അരവിന്ദ് സ്വാമി. കൂടാതെ ഒരു കാര്യനിർവ്വാഹകസംഘ കമ്പനിയായ ടാലെന്റ് മാക്സിമസ് എന്ന കമ്പനിയുടെ അധ്യക്ഷൻ കൂടിയാണ് താരം. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് സാധിക്കുകയും ചെയ്തു. ഇന്നും ആരാധകർ താരത്തിന്റെ ഓർത്തിരിക്കുന്ന ഒരു ചിത്രമാണ് റോജ. എന്നാൽ ഇപ്പോൾ  ചിത്രത്തിലെ റൊമാന്റിക് രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ താന്‍ കരയേണ്ടി വന്നതിനെ കുറിച്ചാണ് അരവിന്ദ് സ്വാമി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. സൂപ്പര്‍ ഡാന്‍സര്‍ റിയാലിറ്റി ഷോയില്‍ നടി മധുബാല അതിഥിയായി എത്തിയപ്പോള്‍ വീഡിയോയിലൂടെയാണ് അരവിന്ദ് സ്വാമി വെളിപ്പെടുത്തിയത്.

റോജയില്‍ അഭിനയിക്കുമ്പോള്‍ തനിക്ക് വെറും ഇരുപത്തിയൊന്ന് വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മധുവിനൊപ്പം റൊമാന്റിക് സീനുകള്‍ ചെയ്യുമ്പോള്‍ വളരെ നാണം തോന്നി. പിന്നെയത് കരച്ചില്‍ വരെ എത്തി. ഒടുവില്‍ സിനിമയിലെ ചുംബന രംഗത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി സംവിധായകന്‍ മണിരത്‌നവും നടി മധുവും ഏറെ നേരം സംസാരിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു.

എന്തായാലും മധുവിനെ ഇനിയും നേരില്‍ കാണാം എന്നാണ് വീഡിയോയിലൂടെ അരവിന്ദ് സ്വാമി പറയുന്നത്. തമിഴില്‍ നിര്‍മ്മിച്ച റോജ ഹിന്ദിയിലേക്കും മൊഴി മാറ്റി എത്തിയിരുന്നു. അതും വലിയ വിജയമായി മാറിയതോടെയാണ് അരവിന്ദ് സ്വാമി- മധുബാല ജോഡികളെ പ്രേക്ഷകര്‍ സ്വീകരിച്ചത്. എആര്‍ റഹ്‌മാന്‍ സംഗീത സംവിധായകനായി അരങ്ങേറ്റം കുറിച്ച സിനിമയാണെന്ന പ്രത്യേകത കൂടി റോജയ്ക്കുണ്ട്.

അരങ്ങേറ്റ സിനിമയിലൂടെ തന്നെ മികച്ച സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം എആര്‍ റഹ്‌മാന് ലഭിക്കുകയും ചെയ്തു. മണിരത്‌നം തന്നെ രചന നിര്‍വഹിച്ച ചിത്രം ഹിന്ദി, മറാഠി, മലയാളം, കന്നട, തെലുങ്ക് എന്നിങ്ങനെയുള്ള ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിട്ടുണ്ട്.

 

Read more topics: # Aravind swamy,# words about roja movie
Aravind swamy words about roja movie

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക