രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുടുംബവുമൊത്ത് വീട്ടില്‍ തന്നെയാണ്. തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്ക് പായുന്ന ഇവര്‍ക്ക് കുടുംബവുമൊത്ത് ചിലവഴിക്കാന്‍ കിട്ടിയ അവസരം കൂടെയാണ് ഇത്. അതുകൊണ്ട് തന്നെ ലോക്ഡൗണ്‍ കാലത്തെ കുടംബവുമൊത്തുള്ള നിമിഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. സമയം പോകുന്നതിനായുള്ള ഗെയിമുകളും വര്‍ക്കൗട്ട് വീഡിയോകളുമായും എത്തുന്നവരുമുണ്ട്. ചിലര്‍ പാചക മേഖലയില്‍ പരീക്ഷണവും നടത്തുന്നുണ്ട്. വീട്ടില്‍ പാചകപരീക്ഷണങ്ങളുമായി തിരക്കിലാണ് മലയാളികളുടെ പ്രിയ താരം നവ്യാ നായരും. മകന്‍ സായി വീട്ടിലെ പുറം പണികളില്‍ സഹായിക്കുന്ന വീഡിയോ നവ്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവിധ വിഭവങ്ങള്‍ പരീക്ഷിക്കുന്നതിന്റെയും ഉണ്ടാക്കി കഴിക്കുന്നതിന്റെയും തിരക്കിലാണ് താരം.
ദിവസങ്ങള്‍ക്ക് മുമ്പാണ് അവില്‍ നനയ്ക്കുന്നതിന്റെ വീഡിയോ നവ്യ പങ്കുവച്ചത്. റെസിപി ചോദിച്ച ആരാധികയ്ക്കായി അത് പങ്കുവയ്ക്കുകയും ചെയ്തു താരം. ചെറുചൂടു പാലില്‍, പഞ്ചസാരയോ ശര്‍ക്കരയോ ഒപ്പം തേങ്ങയും ഏലയ്ക്കയും ചേര്‍ത്താണ് താനിത് തയ്യാറാക്കിയതെന്നാണ് നവ്യ റെസിപി പങ്കുവച്ചത്. പഴം നുറുക്കും വേണമെങ്കില്‍ ചേര്‍ക്കാം. കപ്പചുട്ടു കഴിക്കുന്നതിന്റെ ചിത്രവും താരം പങ്കുവച്ചിരുന്നു. ഇപ്പോള്‍ ട്രെന്‍ഡിങ്ങായ ദക്ഷിണ കൊറിയന്‍ പാനീയമായ 'ഡാല്‍ഗോന കോഫി ഉണ്ടാക്കിയതും താരം ആരാധകര്‍ക്കായി പങ്കുവച്ചിരിക്കയാണ്
അങ്ങനെ ഞാനും ഉണ്ടാക്കി ഡാല്‍ഗോന കോഫി എന്ന തലക്കെട്ടോടെയാണ് നവ്യ ചിത്രം പങ്കുവച്ചത്. കോഫി പ്രിയര്‍ക്ക് പാലില്‍ ഷുഗര്‍ ചേര്‍ക്കാതെ ഉപയോഗിക്കാമെന്നും അല്ലാത്തവര്‍ക്ക് പാലില്‍ കുറച്ച് ഷുഗര്‍ ചേര്‍ത്ത് ഉപയോഗിക്കാമെന്നും. താന്‍ ഇത് ഉണ്ടാക്കി. നന്നായിട്ടുണ്ടെന്നുമാണ് താരം കുറിച്ചിരിക്കുന്നത്. ചിത്രം കണ്ട് നിരവധി പേരാണ് ചിത്രത്തിന് കമന്റുമായി എത്തുന്നത്. ഗായിക റിമി ടോമിയും ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്. എങ്ങനെയുണ്ടെന്നാണ് റിമി നവ്യയോട് ചോദിച്ചത്. ഇതിന് നവ്യ പ്രതികരിച്ചില്ലെങ്കിലും കയ്പ്പാണ് എന്ന് ചിലര്‍ കമന്റ് ചെയ്തിട്ടുണ്ട്. അതേസമയം ഇതിന്റെ റെസിപി ചോദിച്ച് എത്തുന്നവരുമുണ്ട്.