സോഷ്യല്‍മീഡിയ സജീവമായതില്‍ പിന്നെ എല്ലാ സംഭവങ്ങളും വാര്‍ത്തകളുമെല്ലാം അതിവേഗമാണ് വൈറലായി മാറുന്നത്. സെലിബ്രിറ്റീസിന്റെ ചിത്രങ്ങളും പോസ്റ്റുകളുമെല്ലാം സോഷ്യല്‍മീഡിയ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ ഒരു താരത്തിന്റെ ത്രോബാക്ക് ചിത്രമാണ് സോഷ്യല്‍മീഡിയയുടെ മനസ് കവര്‍ന്നിരിക്കുന്നത്.
പഞ്ഞികിടക്കയില്‍ ഇളം റോസുടുപ്പിട്ട് പല്ലില്ലാ മോണകാട്ടി ചിരിക്കുന്ന ഒരു ക്യൂട്ട് കുഞ്ഞുവാവയുടെ ചിത്രം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായുകയാണ്. ഏവരുടേയും മനം കവര്‍ന്ന ഈ ചിത്രം നിമിഷ നേരം കൊണ്ടാണ് വൈറലായത്. പല സിനിമാ ഗ്രൂപ്പുകളിലും ആരാധകരുടെ ഇടയിലും ആളെ മനസിലായോ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പ്രചരിച്ചത്. ഒറ്റനോട്ടത്തില്‍ ആ പ്രശസ്ത താരത്തെ തിരിച്ചറിയാന്‍ പലരും ബുദ്ധിമുട്ടി. എന്നാല്‍ ചിലരുടെ ഉത്തരം കൃത്യമായിരുന്നു. മലയാളികളുടെ പ്രിയപ്പെട്ട നസ്രിയ നസീമാണ് ചിത്രത്തിലുള്ളത്.
ഓള്‍വെയ്‌സ് എന്ന് കുറിച്ചുകൊണ്ട് തന്റെ ഒരു കുട്ടിക്കാല ചിത്രം പങ്കുവെച്ചത് നസ്രിയ തന്നെയാണ്.നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഓള്‍വെയ്‌സ് ക്യൂട്ട്, ഓള്‍വെയ്‌സ് ബ്യൂട്ടി, ഓള്‍വെയ്‌സ് സ്‌മൈല്‍ തുടങ്ങി നിരവധി കമന്റുകളാണ് നസ്രിയയുടെ ക്യാപ്ഷന്‍ പൂരിപ്പിച്ചുകൊണ്ട് വന്നിരിക്കുന്നത്. നസ്രിയയ്ക്കുണ്ടാകുന്ന കുഞ്ഞും ഇതേപോലെ ക്യൂട്ടായിരിക്കുമെന്നും കമന്റുണ്ട്
മിനി സ്‌ക്രീനില്‍ അവതാരകയായെത്തി പിന്നീട് പളുങ്ക് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് നസ്രിയ സിനിമയിലെത്തിയത്. 2006ല്‍ പളുങ്കിലൂടെ തുടങ്ങിയ അഭിനയജീവിതം 2020ല്‍ ട്രാന്‍സില്‍ എത്തി നില്‍ക്കുന്നു. സോഷ്യല്‍മീഡിയയില്‍ ഏറെ സജീവവുമാണ് നസ്രിയ. നടന്‍ ഫഹദുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേളയെടുത്ത നസ്രിയ 'കൂടെ' എന്ന സിനിമയിലൂടെ നാലു വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരിച്ചുവരവ് നടത്തിയത്. പിന്നീട് ഫഹദ് ചിത്രം ട്രാന്‍സിലും താരം നായികയായി. ബാംഗ്ലൂര്‍ ഡെയ്‌സിന് ശേഷം ഇരുവരും ട്രാന്‍സിലൂടെ വീണ്ടും ഒരുമിച്ചപ്പോള്‍ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ലോക്ക്ഡൗണ്‍ കാലത്ത് തന്റെയും ഫഹദിന്റേയും അരുമയായ നായക്കുട്ടി ഓറിയോയുടെയുമൊക്കെ വിശേഷങ്ങള്‍ നസ്രിയ ഇന്‍സ്റ്റയിലൂടെ പങ്കുവെച്ചിരുന്നു.