Latest News

ഞങ്ങള്‍ ഞങ്ങളായിട്ടു ഇന്ന് വരെ വിവാഹവാര്‍ഷികം ഒരു അരങ്ങില്‍ ആഘോഷിച്ചിട്ടില്ല; ലോകത്ത് എവിടെയാണെങ്കിലും ഒരുമിച്ചു ഇരിക്കും എന്നത് ഞങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ട്; സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ച് ബാലചന്ദ്രമേനോൻ

Malayalilife
 ഞങ്ങള്‍ ഞങ്ങളായിട്ടു ഇന്ന് വരെ വിവാഹവാര്‍ഷികം ഒരു അരങ്ങില്‍ ആഘോഷിച്ചിട്ടില്ല; ലോകത്ത് എവിടെയാണെങ്കിലും  ഒരുമിച്ചു ഇരിക്കും എന്നത് ഞങ്ങള്‍ കൃത്യമായി പാലിച്ചിട്ടുണ്ട്;   സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കുവച്ച്  ബാലചന്ദ്രമേനോൻ

ലയാളികള്‍ക്ക് ഏറെ സുപരിചിതനായ  സംവിധായകനും നടനുമാണ്‌ ബാലചന്ദ്ര മേനോന്‍. ഭാര്യ വരദയ്ക്ക് തങ്ങളുടെ വിവാഹ വാര്‍ഷിക ദിനത്തില്‍ പാട്ട് സമ്മാനമായി എത്തിയിരിക്കുകയാണ് ഇപ്പോൾ മലയാളികളുടെ  പ്രിയ നടൻ. വിവാഹിതരായി വർഷങ്ങൾ ഏറെ പിന്നിട്ടു എങ്കിൽ കൂടിയും  ഭാര്യയ്ക്കു സമ്മാനമൊന്നും വാങ്ങി നല്‍കിയിട്ടില്ല എന്നും അത് കൊണ്ട് തന്നെ ഓരോ തവണ  ചോദ്യമുയർത്തുമ്പോഴും ഭാര്യ അത് സ്നേഹപൂര്‍വം നിരസിക്കുകയും ചെയ്തിരുന്നു എന്നും താരം  സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച  ഒരു കുറിപ്പിലൂടെ പറഞ്ഞു.

ബാലചന്ദ്ര മേനോന്‍ പോസ്റ്റ്

ഇന്ന് മെയ് 12 …ഈ ദിവസത്തിനു ഏതെങ്കിലും പുണ്യാത്മാവിന്റെ ജനനം കൊണ്ടോ അടിച്ചമര്‍ത്തപ്പെട്ട ഏതെങ്കിലും രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടിയ നാളെന്ന പ്രാമുഖ്യമുണ്ടോ എന്നെനിക്കറിയില്ലാ . എന്നാല്‍ വെറും 27 കാരനായ എന്റെ സര്‍വതന്ത്ര സ്വാതന്ത്ര്യത്തിനു കൂച്ചു വിലങ്ങിട്ട പുണ്യ ദിനമാണിത് .അതെ …ഇന്ന് എന്റെ ,എന്റെ മാത്രമല്ല വരദയുടെയും വിവാഹ വാര്‍ഷികമാണ് .

തുറന്നു പറയട്ടെ , ഞങ്ങള്‍ ഞങ്ങളായിട്ടു ഇന്ന് വരെ വിവാഹവാര്‍ഷികം ഒരു അരങ്ങില്‍ ആഘോഷിച്ചിട്ടില്ല . എന്നാല്‍ , ലാല്‍ ജോസിന്റെ. 'ക്ലാസ്സ്‌മേറ്റ്സ്' എന്ന ചിത്രത്തിന്റ ഷൂട്ടിങ് ലൊക്കേഷനില്‍ കോട്ടയത്തു പൃഥ്വിരാജ് , ഇന്ദ്രജിത്, കാവ്യാമാധവന്‍ ,ജഗതി ശ്രീകുമാര്‍ , നരേന്‍ , രാജീവ് രവി ,ശോഭ ഏവരും ചേര്‍ന്ന് അതൊരു സംഭവമാക്കി . പിന്നീട് ഏപ്രില്‍ 18 എന്ന ചിത്രത്തിന് വേണ്ടി ചെന്നൈയില്‍ വെച്ച്‌ സിനിമ എക്സ്പ്രസ്സ് അവാര്‍ഡ് എനിക്ക് സമ്മാനിച്ചത് ഭാഗ്യരാജ് -പൂര്‍ണ്ണിമ ദമ്ബദികളായിരുന്നു .ആ മെയ് 12 അവര്‍ ഒരു 'ഈവന്റ് ' ആക്കിയെടുത്തു . ഇതൊഴിച്ചാല്‍ എല്ലാ മെയ് 12 നും ലോകത്തെവിടെയാണെകിലും ഒരുമിച്ചു ഇരിക്കും എന്നത് ഞങ്ങള്‍ രണ്ടു പേരും കൃത്യമായി പാലിച്ചിട്ടുണ്ട്. ഞാന്‍ ഒരു നല്ല ഭര്‍ത്താവിനേക്കാള്‍ നല്ല അച്ഛനാണെന്നു വരദ ചിലയിടത്ത് കുശുമ്ബ് പറയാറുണ്ട്. എന്റെ രണ്ടു മക്കളും ,അഖിലും ഭാവനയും, അത് മുഖവിലക്കെടുത്തിട്ടു പോലുമില്ല . (കാരണം മക്കള്‍ക്കറിയാം അത് അവരുടെ അമ്മയുടെ ഒരു നമ്ബര്‍ ആണെന്ന്) എന്തിനധികം പറയുന്നു?എന്റെ മക്കളുടെ പിറന്നാളുകള്‍ ഞാന്‍ വരദയെപ്പോലെ ഓര്‍ത്ത് വെക്കാറില്ല . എന്നാല്‍ മെയ് 12 എന്ന് പറഞ്ഞാല്‍ ഞങ്ങളുടെ സ്വകാര്യതയുടെ ദിനമാണ് . എന്നോടൊപ്പം താമസിച്ചിരുന്ന അച്ഛനമ്മമാര്‍,വരദയുടെ 'അമ്മ ഇന്ദിര ആര്‍ .മേനോന്‍ വരദയുടെ ആങ്ങള സേതുനാഥ് അതിനപ്പുറം ഗസ്റ്റ് ലിസ്‌റ്റില്ല .(അതില്‍ പലരും ഓര്‍മ്മകളായി ) കോവിഡ് കാലമായതുകൊണ്ടു ആഘോഷം 'ഗ്രീന്‍ ഹില്‍സി' ലാക്കി .എന്തായാലും രാത്രി ഭക്ഷണം മെനു തയ്യാറാക്കിയത് ഞാനാണ് .(ഉണ്ടാക്കേണ്ടത്, സംശയമെന്താ, വരദയും ) ചൂട് കഞ്ഞി , പുളിശ്ശേരി ,ചെറുപയര്‍ കൊണ്ടൊരു പുഴുക്ക് , അസ്സല്‍ മാങ്ങാ ചമ്മന്തി,. പാവയ്ക്കാ കൊണ്ടാട്ടം .(വായില്‍ വെള്ളമൂറിയോ ആവൊ !)

എന്റെ ഭാര്യക്ക് ഒരു കൊഴപ്പമുണ്ട് .പൊതു ജനത്തിന്റെ മുന്നില്‍ ഞങ്ങളുടെ ദാമ്ബത്യം വിളമ്ബാന്‍ പാടില്ല ,അവളുടെ 'പ്ലസ് പോയ്ന്റ്സ് 'ഞാനായിട്ട് എഴുന്നെള്ളിക്കാന്‍ പാടില്ല, ഒരു സത്യം ഇനി പറയാം . കല്യാണം കഴിഞ്ഞു ഇന്നിത് വരെ ഞാന്‍ അവള്‍ക്കു ഈ ദിനത്തില്‍ ഒരു സമ്മാനം നല്‍കിയിട്ടില്ല .അതിനു ഞാന്‍ തയ്യാറായാല്‍ ഉടക്കും 'അതൊന്നും വേണ്ട …എനിക്കെല്ലാം ഉണ്ടല്ലോ ..' എന്നാല്‍ പുറം രാജ്യങ്ങളില്‍ പോയാല്‍ വരദ യാണ് ഷോപ്പിംഗ് എക്സിക്യൂട്ടീവ് . എന്റെ കര്‍ചീഫ് വരെ അവളുടെ സെക്ഷന്‍ ആണ് .
ക്ലൈമാക്സ് ദാ വരുന്നു …

ഇത്തവണ ഞാന്‍ തീരുമാനിച്ചു .ഈ വിവാഹ വാര്‍ഷികത്തിന് എന്റേത് മാത്രമായ ഒരു സമ്മാനം ഞാന്‍ അവളറിയാതെ കരുതി.
( അതിലാണല്ലോ ഒരു ത്രില്ല്..) , സോപ്പ് ചീപ് മുതലായവ വര്ജിക്കുമെന്നത് കൊണ്ട് ഞാന്‍ വരദക്കായി ഒരു പാട്ടു തയ്യാറാക്കി .ഈ പാട്ടിനും ഒരു പ്രത്യേകതയുണ്ട് .വിവാഹിതരായതിനു ശേഷം വരദ ഒരു ഭാര്യയുടെ'ഫുള്‍ പവറില്‍ ' ഇരുന്നു കേട്ട പാട്ടാണിത് .പാട്ടു പൂര്‍ത്തിയായി കഴിഞ്ഞപ്പോള്‍ വന്ന ആദ്യ കമന്റ്
'ഇത്രയ്ക്കു പ്രതീക്ഷിച്ചില്ല —'
അതു ഏതു അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളണമെന്നു ഞാന്‍ ഇനിയും തീരുമാനിച്ചിട്ടില്ല …
എന്റെ ഫേസ് ബുക്ക് മിത്രങ്ങള്‍ കേള്‍ക്കുക ..എന്നിട്ടു പറയൂ 'നിക്കണോ പോണോ ?'
that's All your honour !

We have not celebrated our wedding anniversary to this day said balachandra menon

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക