നീയെന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതെ ഇരിക്കുന്നത്; മോഹന്‍ലാലിനെ പരിചയപ്പെട്ട സംഭവം തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

Malayalilife
നീയെന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതെ ഇരിക്കുന്നത്; മോഹന്‍ലാലിനെ പരിചയപ്പെട്ട സംഭവം തുറന്ന് പറഞ്ഞ് വിനീത് ശ്രീനിവാസന്‍

ലയാളികൾക്ക് ഏറെ സുപരിചിതനായ അഭിനേതാവ്, ഗായകന്‍, സംവിധായകന്‍ എന്നീ രംഗങ്ങളില്‍ തിളങ്ങി നില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍.  വിനീതിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ തിയേറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു. അതേസമയം വിനീത് ശ്രീനിവാസന്‍ സംവിധാനം നിർവഹിക്കുന്ന അടുത്ത സിനിമയില്‍ പ്രണവ് മോഹന്‍ലാല്‍ ആണ്  നായകവേഷം കൈകാര്യം ചെയ്യുന്നത്. കല്യാണി പ്രിയദര്‍ശന്‍ ആണ് ചിത്രത്തില്‍ നായിക ആയി എത്തുന്നത്. ചിത്രത്തിന് പേര് നൽകിയിരിക്കുന്നത് ഹൃദയം എന്നാണ്. ചിത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തിയിരിക്കുന്നത് ദര്‍ശന രാജേന്ദ്രന്‍ ആണ്. 

നടൻ  മോഹന്‍ലാലിനെ  മുൻപ് പരിചയപ്പെട്ട സംഭവം ഓര്‍ത്തെടുക്കുകയാണ്  ഇപ്പോൾ വിനീത് ശ്രീനിവാസന്‍. പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാലാപാനി എന്ന ചിത്രത്തിലെ ലൊക്കേഷനില്‍ വച്ച് ലാല്‍ അങ്കിളിന്റെ പിറന്നാള്‍ ആഘോഷം നടക്കുകയായിരുന്നു. ഞാനും അവിടെയുണ്ടായിരുന്നു .എനിക്ക് അവിടെവച്ച് ലാലേട്ടനെ കണ്ട് ഒന്ന് സംസാരിക്കണം എന്ന് തോന്നി. എന്നാല്‍ എന്റെ ആഗ്രഹം ഞാന്‍ ആരോടും പറഞ്ഞില്ല അച്ഛനോട് പോലും പറഞ്ഞില്ല. 

ആ ആഗ്രഹം ഉള്ളില്‍ തന്നെ കിടന്നു. എന്നാല്‍ ഭക്ഷണം കഴിച്ചു കഴിഞ്ഞു കൈ കഴുകി കൊണ്ടിരുന്ന ലാലങ്കിള്‍ നീയെന്താടാ എന്നെ കണ്ടിട്ട് ഒരു ഹലോ പോലും പറയാതെ ഇരിക്കുന്നത് എന്ന് ചോദിച്ചു. സത്യത്തില്‍ അതൊരു വലിയൊരു ഞെട്ടല്‍ ഉണ്ടാക്കി,വിനീത് ശ്രീനിവാസന്‍ പറയുന്നു. മോഹന്‍ലാല്‍ നായക വേഷത്തിൽ  എത്തിയ ചിത്രം  കിളിച്ചുണ്ടന്‍ മാമ്പഴത്തിലെ  ഒന്നാം കിളി എന്ന ഗാനം ആലപിച്ചു കൊണ്ടാണ് ആണ് വിനീത് ശ്രീനിവാസന്‍ സിനിമാ ലോകത്തേക്ക് തുടക്കം കുറിക്കുന്നത്.

Vineeth Sreenivasan says about actor mohanlal

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES