കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തി തെന്നിന്ത്യയിലെ മുന്‍നിരനായികമാരില്‍ ഒരാളായി മാറിയ ആളാണ് ഭാവന. വളരെ ചെറിയ പ്രായത്തില്‍ തന്നെ മലയാളത്തില്‍ നായികയായി അരങ്ങേറിയ താരം അഭിനയപ്രാധാന്യമുള്ള ഒട്ടെറെ സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന ഭാവന ഒരിടവേളയ്ക്ക് ശേഷം തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായിരിക്കയാണ്.
96ന്റെ കന്നട റീമേക്കിലൂടെ താരം വീണ്ടും സിനിമയില്‍ തിരിച്ചെത്തിയത്. ഇതിന് ഭര്‍ത്താവിന്റെ പൂര്‍ണ പിന്തുണയുമുണ്ടായി. കന്നടയില്‍ നിരവധി അവസരങ്ങളാണ് താരത്തിനെ തേടിയെത്തിയിരിക്കുന്നത്. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. ഇപ്പോള്‍ ലോക്ഡൗണില്‍ ഭര്‍ത്താവ് നവീനൊപ്പം കൂടുതല്‍ സമയം ചിലവിടാന്‍ പറ്റുന്ന സന്തോഷത്തിലാണ് താരം. ബാംഗ്ലൂരാണ് ഭാവനയുള്ളത്. ലോക്ഡൗണില്‍ ആകെ ബോറാണെന്ന് താരം പല പോസ്റ്റിലൂടെയും വ്യക്തമാക്കിയിരുന്നു. വളരെ ചെറുപ്പത്തിലേ സിനിമയിലെ തിരക്കുകളിലേക്ക് എത്തിയ ഭാവന ലോക്ഡൗണ്‍ നാളുകള്‍ ഏറെ ആസ്വദിക്കുകയാണ്. പാചകമൊന്നും ചെയ്യാന്‍ അറിയാതിരുന്ന താരം പാചകപരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്. തന്റെ ആദ്യ പാചക പരീക്ഷണം എന്ന് പറഞ്ഞാണ് ഭാവന പാസ്ത ഉണ്ടാക്കിയ ചിത്രം പങ്കുവച്ചത്. നടിമാരായ രമ്യ നമ്പീശനും ശില്‍പബാലയും നിര്‍ബന്ധിച്ചത് കൊണ്ടാണ് താന്‍ പാചകം തുടങ്ങിയതെന്നും ഭാവന കുറിച്ചിട്ടുണ്ട്. പിന്നെ ബീറ്റ്‌റൂട്ട് തോരന്‍, നൂഡില്‍സ് എന്നിവ തയ്യാറാക്കിയ ചിത്രങ്ങളും താരം പോസ്റ്റ് ചെയ്തു. ഇതൊടൊപ്പം തന്നെ പാട്ടുകേട്ടും, സിനിമകള്‍ കണ്ടും പുസ്തകങ്ങള്‍ വായിച്ചുമാണ് താരം ലോക്ഡൗണ്‍ ദിനങ്ങള്‍ ചിലവിടുന്നത്.
2018 ജനുവരി 22നായിരുന്നു സിനിമാ നിര്‍മ്മാതാവും ബിസിനസ്സുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. ഭാവന അഭിനയിച്ച റോമിയോ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസറായിരുന്നു നവീന്‍. നവീനും കുടുംബത്തോടുമൊപ്പം ഭാവന ബാംഗ്ലൂരാണ് ഇപ്പോള്‍ താമസം. മലയാള സിനിമകള്‍ കമ്മിറ്റ് ചെയ്തില്ലെങ്കിലും ഭാവനയ്ക്ക് കന്നടയില്‍ കൈനിറയെ സിനിമകളുണ്ട്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നടി സജീവമാണ്. തന്റെ പുതിയ ചിത്രങ്ങളും അപ്‌ഡേറ്റ്‌സുകളും താരം ആരാധകരോട് പങ്കുവയ്ക്കാറുണ്ട്.