ഇന്ത്യൻ ഗാന ആസ്വാദകർക്ക് ഏറെ സുപരിചിതനായ ഗായകനാണ് ഉദിത് നാരായണൻ. കഴിഞ്ഞ ദിവസമായിരുന്നു ഉദിത് നാരായണന്റെ മകന്‍ ആദിത്യ നാരായണന്റെയും ശ്വേത അഗര്‍വാളിന്റെയും വിവാഹം നടന്നത്. ൪ന്നഖിൽ ഇപ്പോൾ മക്കളുടെ പ്രണയ കഥ തുറന്ന് പറയുകയാണ് ഉദിത്.
'എനിക്ക് ഒരു മകനേയുള്ളൂ. അവന്റെ വിവാഹം ആഡംബരമായി നടത്തണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ കോവിഡ് എല്ലാ ആഘോഷങ്ങളും ഇല്ലാതാക്കി. കോവിഡ് മഹാമാരി അവസാനിച്ചതിനുശേഷം ആദിത്യന്റെ വിവാഹം നടത്തണമെന്നായിരുന്നു എന്റെ തീരുമാനം. എന്നാല്‍ ആദിത്യയ്ക്കും ശ്വേതയുടെ വീട്ടുകാര്‍ക്കും വിവാഹം എത്രയും വേഗം നടത്തണമെന്നായിരുന്നു ആഗ്രഹം. അവര്‍ പത്ത് വര്‍ഷത്തോളമായി ഒന്നിച്ചാണ് താമസം. എന്നാല്‍ അവര്‍ പ്രണയത്തിലായിരുന്നുവെന്ന് എനിക്കറിയില്ല. അത് ഔദ്യോദികമാക്കാന്‍ ഇപ്പെഴായിരിക്കും അവര്‍ക്ക് സമയമായത്. ഒരു ദിവസം ആദിത്യ എന്റെ അടുത്ത് വന്ന് ശ്വേതയെ തനിക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. പിന്നീട് എന്ത് സംഭവിച്ചാലും മാതാപിതാക്കളെ പഴി ചാരരുതെന്ന് എന്നാണ് ഞാനന്ന് പറഞ്ഞത്'.
ആദിത്യ നടനായി അരങ്ങേറ്റം കുറിച്ച ശാപിത് എന്ന ചിത്രത്തില്‍ നായികയായെത്തിയത് ശ്വേതയായിരുന്നു. ഈ പരിചയം പിന്നീട് പ്രണയത്തില്‍ കലാശിക്കുകയായിരുന്നു. ഇവരുടെ വിവാഹത്തിന് പ്രധാനമന്ത്രിയേയും ബോളിവുഡ് താരങ്ങളെയും ക്ഷണിച്ചിരുന്നു. എന്നാല്‍ കോവിഡ് കാരണം ചടങ്ങില്‍ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു പങ്കെടുത്തത്. പ്രധാന മന്ത്രിയും അമിതാഭ് ബച്ചനും ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്ന് കത്തയച്ചിരുന്നു.