ഹാസ്യകഥാപാത്രങ്ങളിലൂടെ മലയാളികളെ ഏറെ ചിരിപ്പിച്ച താരമാണ് നടൻ സലിം കുമാർ. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്‌തിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിൽ വേഷമായിടുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ ലോക്ക് ഡൗൺ കാലത്ത് നമ്മുടെ സമൂഹത്തിനുണ്ടാക്കിയിരിക്കുന്ന മാറ്റത്തെ കുറിച്ച് ഒരു മാധ്യമത്തിലൂടെ തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. സലിംകുമാർ തന്റെ വാക്കുകൾ ശ്രീനാരയണ ഗുരുവിന്റെ വചനങ്ങളെ കൂട്ട്പിടിച്ചു കൊണ്ടായിരുന്നു പറഞ്ഞറിയുന്നതും.
ഈ ലോക്ക് ഡൗൺ കാലത്ത് വിവാഹച്ചടങ്ങിൽ പത്ത് പേരിൽ കൂടുതൽ വേണ്ട എന്ന ശ്രീനാരായണ ഗുരു വചനം പ്രാവർത്തികമായതിൽ സന്തോഷമുണ്ട്. സർക്കാരുകൾ വിവിധ പദ്ധതികളിലൂടെ കാർഷിക വികസനത്തിന് ഒരുപാട് പണം ചെലവഴിച്ചിട്ടുണ്ട്. വിത്തും കോഴിയും മുട്ടയും വാരി വിതറിയിട്ടും കാണിക്കാത്ത താൽപര്യം ഇപ്പോൾ ഒരു ആസൂത്രണവും നടത്താതെ ഉണ്ടായിരിക്കുന്നു. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ആളുകൾ ഒന്നിച്ചു കൂടുന്ന പരിപാടികൾ ഒഴിവാക്കാൻ സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ഒരു മാസം കൊണ്ട് മലയാളി സ്വന്തം പുരയിടങ്ങളിൽ കൃഷി ചെയ്യാൻ പഠിച്ചു. ആ തടങ്ങളിൽ പുതിയ തളിരുകൾ പൊടിക്കട്ടെ. ആ കറികൾ പുതിയ ശീലത്തിന്റെ രുചിക്കൂട്ടുകൾ ആകട്ടെ.ഏതോ ഒരു കാട്ടുജീവിയുടെ ആമാശയത്തിൽ സമാധിയായിരുന്ന കൊറോണ വൈറസിനെ വലിച്ചു പുറത്തേക്കിട്ട മനുഷ്യൻ, സ്വന്തം വീട്ടിലേക്ക് ഓടിക്കയറിയിരിക്കുന്നു .കൊവിഡ് 19 ന് എതിരെയുളള ബോധവത്കരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂവിന് പൂർണ്ണ പിന്തുണയുമായി സലിംകുമാർ രംഗത്തെത്തിയിരുന്നു. കൂടാതെ കർഫ്യുവിനെ വിമർശിക്കുന്നതിന് തന്റെ മുഖം ഉപയോഗിച്ചു കൊണ്ടുള്ള ട്രോളുകൾ ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിരുന്നു. കൊറോണ സംബന്ധമായി ഉണ്ടാക്കുന്ന ട്രോളുകളിൽ നിന്നുള്ള ചിരിയുടെ നീളം സ്വയമോ അല്ലെങ്കിൽ സ്വന്തം കുടുംബത്തിനോ വരുമ്പോഴേ അത് കുറയുകയുള്ളൂ.
തന്റെ മുഖവും കഥാപാത്രങ്ങളും ഉപയോഗിച്ച് ട്രോളുണ്ടാക്കുന്നവരോട് നന്ദി അറിയിച്ച് കൊണ്ട് ഇതിനോടകം തന്നെ സലിംകുമാർ രംഗത്ത് എത്തുകയും ചെയ്‌തു. ട്രോളന്മാരോട് നന്ദി മാത്രമേയുള്ളൂ. തമാശ സൃഷ്ടിക്കാനായി അവർ എന്റെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നു എന്നത് ആ കഥാപാത്രങ്ങൾക്ക് ലഭിച്ച സ്വീകാര്യതയുടെ തെളിവല്ലേ.അതിലെനിക്ക് അഭിമാനമേയുള്ളൂ.പുതിയകാലത്തിന്റെ ഹാസ്യമാണ് ട്രോൾ, അതിന് സമൂഹത്തിൽ വലിയ മാർക്കറ്റുണ്ട്. കൂടുതൽപേർ ഇതിലേയ്ക്ക് ഇറങ്ങി വരുകയും ചെയ്യുന്നുണ്ട്.
ട്രോളുകൾ നിരന്തരമായി വന്നു തുടങ്ങിയപ്പോൾ, എന്ത് കൊണ്ട് എന്റെ മുഖം കൂടുതലായി വരുന്നെന്ന് അറിയാൻ താൻ തന്നെ മുന്നിട്ട് ഇറങ്ങിയിരുന്നു.‘‘ഡയലോഗുകളോട് കൃത്യമായി ചേർന്നുനിൽക്കുന്ന മുഖഭാവങ്ങളാണ് എല്ലാത്തിലും കണ്ടത്.ട്രോളുകളുടെ മർമ്മാണ് മുഖഭാവം. എന്റെ കഥാപാത്രങ്ങളിൽ അവരതെളുപ്പം കണ്ടെത്തുന്നുണ്ട്. സർക്കാർ ഉദ്യോഗസ്ഥൻ, ആരോഗ്യപ്രവർത്തകൻ, അഭിമാനം തോന്നുന്ന നിമിഷം, തോറ്റുനിൽക്കുന്ന അവസ്ഥ, സന്തോഷം, സങ്കടം, പ്രണയം, പരിഹാസം, പുച്ഛം... ഇത്രത്തോളം വ്യത്യസ്തഭാവങ്ങളിലൂടെ ഞാൻ കടന്നു പോയെന്ന് എനിക്ക് കാണിച്ച് തന്നത് ട്രോളന്മാരാണ് എന്നും സലിം കുമാർ വ്യക്തമാക്കിയിരുന്നു.