പ്രശസ്ത ഗായിക എന്നതിലുപരി ഇപ്പോള്‍ റിമി ടോമി ഇപ്പോള്‍ മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന ഒന്നും ഒന്നും മൂന്നും എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരിക കൂടിയായിരിക്കുകയാണ്. കുട്ടികളി നിറഞ്ഞ പെരുമാറ്റത്തിലൂടെയും തമാശകളിലൂടെയും ഏവരെയും കൈയ്യിലെടുക്കാന്‍ റിമിക്ക് അതിവേഗം സാധിക്കുന്നു. എന്നാല്‍ ഇപ്പോള്‍ ഹെൽത്ത് സീക്രട്ടിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്. താരം തന്റെ യൂട്യൂബ് ചാനലിലൂടെയാണ് തുറന്ന് പറഞ്ഞിരിക്കുന്നത്.
പല ഡയറ്റുകൾ പരീക്ഷിച്ചതിന് ശേഷമാണ് ഇപ്പോൾ കാണുന്ന രീതിയിലേയ്ക്ക് എത്തിയത്. 2012 മുതലാണ് ശരീര സംരക്ഷണം കാര്യമായി തന്നെ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആദ്യം പരീക്ഷിച്ചത് വളരെയധികം ജനപ്രീതിയുള്ള കീറ്റോ ഡയറ്റായിരുന്നു. ഭക്ഷണത്തിൽ കൊഴുപ്പുള്ള പദാർത്ഥങ്ങൾ ഉൾപ്പെടുത്തി മറ്റുള്ളവ ഒഴിവാക്കുന്ന രീതിയാണ് കീറ്റോ ഡയറ്റിൽ പറയുന്നത്. നല്ല മാറ്റമുണ്ടായിരുന്നു എന്നാൽ നിറയെ കൊഴുപ്പുള്ള ഭക്ഷണം കഴിച്ച് ഒടുവിൽ ആ ഞെട്ടിക്കുന്ന കാര്യം തിരിച്ചറിയുകയായിരുന്നു. ശരീരത്തിൽ കൊളസ്‌ട്രോൾ ലെവൽ അമിതമായിരിക്കുന്നു. തുടർന്ന് അത് നിർത്തുകയായിരുന്നു. അത് എപ്പോഴും പിന്തുടരാൻ പറ്റുന്ന ഡയറ്റല്ല അത്.
ഒരു ഡയറ്റീഷ്യനെ ഫോളോ ചെയ്യുന്നതാണ് ഏറ്റവും നല്ലത്. ഇപ്പോൾ ഒന്നൊന്നര വർഷമായി ഇന്റർമിറ്റന്റ് ഡയറ്റാണ് ഫോളോ ചെയ്യുന്നത്. ഈ ഡയറ്റിൽ എല്ലാ ഭക്ഷണവും കഴിക്കാൻ സാധിക്കും എന്നത് പ്രത്യേകത. 16:8 അനുപാതത്തിലാണ് ഇതിന്റെ പ്രവർത്തനം.ദിവസത്തിൽ എട്ട് മണിക്കൂർ ഭക്ഷണം കഴിക്കുന്ന സമയവും അടുത്ത 16 മണിക്കൂർ ഉപവാസവും എന്ന നിലയിൽ ക്രമീകരിക്കുക. അത്തരത്തിൽ എന്തെല്ലാം കഴിക്കാം, എന്തെല്ലാം ഒഴിവാക്കാം. എണ്ണ ചേർന്നുള്ള ഭക്ഷണം കുറച്ച് ഒഴിവാക്കാം- റിമി ടോമി വീഡിയോയിൽ പറയുന്നു.
ഡയറ്റ് ഫോളോ ചെയ്യുന്നതിന് മുൻപ് ഡേക്ടറുടെ അടുത്തോ മറ്റുള്ളവരുടെ അടുത്തോ അന്വേഷിച്ചിട്ട് അസുഖമുള്ളവർ പ്രത്യേകിച്ച് ചെക്ക് ചെയ്തതിന് ശേഷം ഫോളോ ചെയ്താൽ മതി. 1 മണി മുതൽ 9 വരെ അല്ലെങ്കിൽ 12 മണി മുതൽ 8 മണിവരെ ഈ സമയത്തിന് ഇടയിൽ കഴിക്കാൻ പറ്റുന്നത് കഴിക്കുക. അളവ് കുറയ്ക്കുക. ബാക്കിയുള്ള സമയം കഴിക്കാൻ പാടില്ല. ആ സമയത്ത് വെള്ളം നരങ്ങ വെള്ളം എന്നിവ കുടിക്കുക. കൂടുതൽ വെള്ളം കുടിക്കുക- റിമി വീഡിയോയിൽ പറയുന്നു. റിമിയുടെ വീഡിയോയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ ലഭിച്ചിരിക്കുന്നത്.