മലയാളികൾക്ക് ഏറെ സുപരിചിതയായ താരമാണ് നമിത പ്രമോദ്. വേളാങ്കണ്ണി മാതാവ് എന്ന സീരിയളിലൂടെയാണ് അഭിനയത്തിലേക്ക് താരം കടന്ന് വരുന്നത്. ട്രാഫിക് എന്ന ചിത്രത്തിൽ റിയ എന്ന കഥാപാത്രമാണൂ സിനിമയിൽ ആദ്യമായി ചെയ്ത കഥാപാത്രം . തുടർന്ന് നിരവധി സിനിമകളിൽ നായികയായി വേഷമിടും ചെയ്തു. അഭിനയത്തില്‍ പുതുവഴികള്‍ തേടുകയാണ് ഇപ്പോൾ താരം. ക്യൂട്ട് പെണ്‍കുട്ടിയുടെ ഇമേജില്‍ നിന്ന് പക്വതയുള്ള നായികയാവാന്‍ സമയമായെന്ന് താരം കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നു.
അതെ. ഇനി അങ്ങോട്ട് നല്ല കഥാപാത്രങ്ങള്‍ മാത്രം ചെയ്യണമെന്നുണ്ട്. എന്ന് കരുതി ഇതുവരെ ചെയ്തതൊന്നും മോശമാണെന്നല്ല. ഇത്രയും കാലത്തെ അനുഭവ പരിചയത്തിന് അനുസരിച്ചുള്ള ആഴമുള്ള കഥാപാത്രങ്ങള്‍ ലഭിക്കണം. പതിനഞ്ചോ ഇരുപതോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആളുകള്‍ നമ്മുടെ സിനിമകള്‍ ഓര്‍ത്തിരിക്കണം. വലിയ ലക്ഷ്യങ്ങളോടെ സിനിമയിലേക്ക് വന്നൊരാളല്ല ഞാന്‍. ദൈവം സഹായിച്ച് ഇവിടെ വന്നു. പിന്നീട് എന്റെ പാഷന് ഇതാണെന്ന് തിരിച്ചറിയുകയായിരുന്നു. ആദ്യമായി നായികയായി അഭിനയിച്ചത് സത്യന് അന്തിക്കാട് സംവിധാനം ചെയ്ത പുതിയ തീരങ്ങളിലാണ്.
അതിലെ നായികാ കഥാപാത്രത്തിന് ഏറെ പ്രധാന്യമുണ്ടായിരുന്നു. പിന്നീടിങ്ങോട്ട് അധികവും സാധാരണ നായികാ വേഷങ്ങളാണ് കിട്ടിയത്. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത മാര്‍ഗംകളിയാണ് ഒരു വ്യത്യാസം കൊണ്ടുവന്നത്. അതിലെ ഊര്‍മിള നന്നായി എന്നുപറഞ്ഞ് ഒരുപാട് പേര് വിളിക്കുകയും മെസേജ് അയയ്ക്കുകയും ചെയ്തു. അത് തന്ന ആത്മവിശ്വാസം വലുതായിരുന്നു. പുതിയ ചിത്രം അല്‍ മല്ലുവും അത്തരത്തില്‍ ഒന്നായിരുന്നു. കരിയറിന്റെ മറ്റൊരു ഘട്ടത്തിലേക്ക് കടക്കാന്‍ സമയമായി.
അതേ സമയം എനിക്ക് മറ്റ് സഹതാരങ്ങളോട് മത്സരമില്ല. അങ്ങനെ മത്സരിക്കണമെന്ന് തോന്നിയിട്ടുമില്ല. നമുക്കുള്ളത് എങ്ങനെയായാലും തേടിവരുമെന്ന വിശ്വാസക്കാരിയാണ് ഞാന്‍. ആര്‍ക്കെങ്കിലും എന്നോട് മത്സരമുണ്ടോയെന്ന് അറിയില്ല. പിന്നെ നേരത്തെ പറഞ്ഞപോലെ ഇവിടെയിപ്പോള്‍ സ്ഥിരം നായികമാരായി ആരും നില്ക്കുന്നില്ലല്ലോ. കുറച്ചു നാള് അവസരം കിട്ടും. അതുകഴിയുമ്ബോഴേക്കും പുതിയ ആളുകള്‍ വരും. എപ്പോഴും അങ്ങനെയാണ്. ഇവിടെയെല്ലാം സീസണല്‍ ആക്ടേഴ്സാണ്. ഹീറോസും ഹീറോയിനും ഒക്കെ അങ്ങനെയാണ്.
ജീവിതത്തില്‍ പരാജയങ്ങളുണ്ടാവും. പുറമേ കാണുന്ന തിളക്കം മാത്രമല്ല അത്യാവശ്യം നല്ല ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ഇതെല്ലാം ഫേസ് ചെയ്യാന്‍ പഠിച്ചു. എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്ന സ്വഭാവവും മാറിയിട്ടുണ്ട്. പിന്നെ എപ്പോഴും എന്റെ അച്ഛനോ അമ്മയോ കൂടെയുണ്ടാകും. അവരാണെന്റെ സംരക്ഷണ കവചം. കഥ പറയാന്‍ വരുന്നവര്‍ പുതിയ ആളുകളാണെങ്കില്‍ ആ ചിത്രത്തെ കുറിച്ച് നല്ല ധാരണയുണ്ടോയെന്ന് ഞാന്‍ നോക്കാറുണ്ട്. ചിലര്‍ക്ക് അതിനെ പറ്റി ഒരു ധാരണയുമുണ്ടാകണമെന്നില്ല. ഒരു സംവിധായകനെ സംബന്ധിച്ച് എല്ലാ കാര്യത്തിലും നല്ല ഗൃഹപാഠം വേണം. അങ്ങനെയുള്ളവരുടെ കൂടെ ജോലി ചെയ്യാനാണ് കൂടുതല്‍ സുഖം. തുടക്കത്തില്‍ അതേ കുറിച്ചൊന്നും എനിക്കറിയില്ലായിരുന്നു. പക്ഷേ ഇപ്പോള്‍ ശ്രദ്ധിക്കും.
പെട്ടെന്ന് കൂട്ടാവുകയും നിറയെ സംസാരിക്കുകയും ചെയ്യുന്ന പ്രകൃതമാണെന്റേത്. എന്റെ ടീനേജ് സമയത്താണ് സിനിമയിലെത്തുന്നത്. ഇപ്പോള്‍ പ്രായം കൂടുന്നതിനനുസരിച്ച് പക്വതയും കൂടുന്നുണ്ട്. മിക്ക ആളുകളും സ്വഭാവ രൂപീകരണമൊക്കെ കഴിഞ്ഞാവും സിനിമയിലെത്തുന്നത്. അതുകൊണ്ടു തന്നെ ജീവിതത്തില്‍ വന്ന മാറ്റമെന്നൊക്കെ ചോദിച്ചാല്‍ അവര്‍ക്ക് അറിയാന്‍ പറ്റും. സിനിമ കാരണം കൃത്യനിഷ്ഠ വന്നു എന്നൊന്നും പറയാനില്ല. കാരണം, വീട്ടില്‍ വളരെ നിര്‍ബന്ധമുള്ള കാര്യമാണ് കൃത്യനിഷ്ഠ.
ജീവിതത്തിൽ ഒരാളോടും ജാഡ കാണിക്കാറില്ല. ഒരാളെ വേദനിപ്പിക്കാന്‍ എനിക്കാവില്ല. എന്റെ ഏറ്റവും പൊസിറ്റീവും ഏറ്റവും നെഗറ്റീവുമായ ക്വാളിറ്റിയാണത്. ഞാന്‍ സോഫ്ട് സ്പോക്കണാണ്. എല്ലാവരോടും ചിരിച്ചുതന്നെയാണ് സംസാരിക്കാറുള്ളത്. ജീവിതം വളരെ ചെറുതല്ലേ, അതിനിടയില്‍ ആരോടും ജാഡകാണിക്കേണ്ട കാര്യമില്ല.സിനിമയിലെ തുടക്കകാലം മുതല്‍ ഞാന്‍ സംസാരിക്കുന്നത് വ്യക്തതയോടെയാണ്. മനസില്‍ ഒളിച്ച് വച്ച് മറ്റൊന്ന് സംസാരിക്കാന്‍ അറിയില്ല. എന്റെ ശബ്ദവും മുഖഭാവങ്ങളും കൃത്യമായിരിക്കും. ചിലര്‍ക്കത് ജാഡയായിട്ട് തോന്നും. സത്യത്തില്‍ അങ്ങനെയല്ല, എന്തിന്റെ പേരിലാണ് ജാഡ കാണിക്കുന്നത്.
എപ്പോഴും പോസിറ്റീവായിരിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് ഞാന്‍. അതായിരിക്കാം എപ്പോഴും എന്റെ മുഖത്ത് ഒരു ചിരിയുള്ളത്. എന്നെ അമ്മയും അച്ഛനും പഠിപ്പിച്ചത് അങ്ങനെയാണ്. ഒരിക്കലും ദേഷ്യപ്പെട്ട മുഖവുമായി ഞാന്‍ ആരോടും ഇടപഴകാറില്ല. ഇതുകാരണം എന്നോട് സംസാരിക്കുമ്ബോള്‍ ഒരു പോസിറ്റീവ് എനര്‍ജി ലഭിക്കുമെന്ന് പലരും പറയാറുണ്ട്. എങ്കിലും ഞാന്‍ പൊതുവേ റിസര്‍വ്ഡാണ്. അടുത്തു കഴിഞ്ഞാല്‍ ഭയങ്കര കമ്ബനിയാകും. ചില നേരത്ത് തനിച്ചിരിക്കാനാണ് എനിക്കിഷ്ടം. സ്വതന്ത്രമായി ഇഷ്ടമുള്ളിടത്തൊക്കെ കറങ്ങാന്‍ പറ്റുന്നില്ലല്ലോ എന്നൊരു വിഷമം ഇടയ്ക്ക് തോന്നാറുണ്ട്. എന്നാല്‍ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന താരമാകുകയെന്നത് വലിയൊരു ഭാഗ്യമല്ലേ. ഒരുപാട് പേര് കൊതിച്ച് വളരെ ചുരുക്കം പേര്‍ക്ക് മാത്രം ലഭിക്കുന്ന ഭാഗ്യം. അതെനിക്ക് കിട്ടുന്നുണ്ടല്ലോ.
അഭിനയത്തിന് പുറമെ എനിക്ക് എഴുതാന്‍ ഇഷ്ടമാണ്. ചെറുപ്പം മുതലേ മനസില്‍ ഒരു സ്റ്റോറി ലൈനുണ്ട്. ഒരു റിയല്‍ ലൈഫ് സ്റ്റോറി. എനിക്കറിയാവുന്ന ഒരാളെ പറ്റിയാണ്. സ്കൂളില്‍ പഠിക്കുമ്ബോള്‍ മുതല്‍ മനസിലുള്ള കഥയാണ്. ഞാന്‍ വളരും തോറും ആ കഥയുടെ ഇന്റന്‍സിറ്റി കൂടിയിട്ടേയുളളൂ. അതുകൊണ്ടാണ് പുസ്തകമാക്കാമെന്ന് ചിന്തിക്കുന്നത്.